രണ്ടോ അതിലധികമോ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന ഒരു വലിയ ഉപ്പ് ജലാശയമാണ് സമുദ്രം.സമുദ്രത്തെ മലിനീകരണത്തിൽ നിന്നും , അമിത വിഭവ ചൂഷണത്തിൽ നിന്നും സംരക്ഷിക്കേണ്ടതി െൻ്റ ആവശ്യകത ഉയർത്തിപ്പിടിക്കുന്ന ഒരു ദിനമാണ് ലോക സമുദ്ര ദിനം.
വൈവിധ്യമാർന്ന ജീവജാലങ്ങളുടെ കലവറയാണ് സമുദ്രം.ആഗോളതാപനത്തിന് ഇടയാക്കുന്ന കാർബൺ ഡൈ ഓക്സൈഡിനെ ആഗീകരണം ചെയ്യുന്നതിൽ സമുദ്രങ്ങൾ മുഖ്യ പങ്കു വഹിക്കുന്നു.നാം ശ്വസിക്കുന്ന ഓക്സിജ െൻ്റ മുഖ്യ പങ്കും സമുദ്രമാണ് നൽകുന്നത്.കാലാസ്ഥയെ സമുദ്രങ്ങൾ നിർണ്ണായകമായി സ്വാധീനിക്കുന്നു.മനുഷ്യനു വേണ്ട ഭക്ഷണത്തിൽ നല്ലൊരു പങ്കും സമുദ്രം പ്രദാനം ചെയ്യുന്നു.പക്ഷേ, മനുഷ്യൻ കടലിനെ മാലിന്യ സംഭരണിയായി മാറ്റുകയും,മത്സ്യസമ്പത്ത് വിവേചനരഹിതമായി കൊള്ളയടിക്കുകയും ചെയ്യുന്നു.
No comments:
Post a Comment