Tuesday, June 6, 2023

ലോക ഭക്ഷ്യ സുരക്ഷാ ദിനം

നമ്മുടെ ശരീരത്തിലെ ഊർജ്ജത്തിന്റെ ഉറവിടമാണ് ഭക്ഷണം.നമുക്കാവശ്യമായ എല്ലാ പോഷകങ്ങളും, കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പും,പ്രോട്ടീനും ഭക്ഷണം പ്രദാനം ചെയ്യുന്നു.ഓരോ ജീവന്റെയും ആരോഗ്യം ഉറപ്പാക്കുന്നതിൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം വലുതാണ്.മായം കലരാത്ത, വിഷമയമില്ലാത്ത ഭക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
 ലോകാരോഗ്യ സംഘടനയും (WHO) ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടനയും ചേർന്നാണ് ഭക്ഷ്യ സുരക്ഷാ ദിനം വർഷം തോറും ആചരിക്കുന്നത്.ഭക്ഷ്യജന്യ രോഗങ്ങളും മരണവും സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്.ഭക്ഷ്യജന്യ രോഗങ്ങൾ 5 വയസ്സിനു താഴെയുള്ള കുട്ടികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളെയും ബാധിക്കാൻ തുടങ്ങിയതോടെയാണ് 2018-ൽ യു.എൻ ജനറൽ അസംബ്ലി ജൂൺ ഏഴ് ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കണം എന്ന ആശയം മുന്നോട്ടു വച്ചത്.ഈ ദിനാചരണം കൊണ്ട് വലിയ അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ യു.എന്നിനു കഴിഞ്ഞു.സുരക്ഷിതമല്ലാത്ത ഭക്ഷണം കാരണം പ്രതിദിനം ശരാശരി 1,60,000 ആളുകളാണ് രോഗികളാകുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി ന്നു.ഭക്ഷ്യസുരക്ഷയ്ക്കായി ആഗോള തലത്തിലുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രമേയം 2020-ൽ ലോകാരോഗ്യ അസംബ്ലി പാസാക്കി .
     'ഭക്ഷണ നിലവാരങ്ങൾ ജീവൻ രക്ഷിക്കുന്നു' എന്നതാണ് 2023-ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം.ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ (World Food Safety Day) 

പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.
*Bhagyaraj.V.B

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...