കേരളത്തിലെ പ്രധാന ലൈറ്റ് ഹൗസുകളിൽ ഒന്നാണ് തങ്കശ്ശേരി ലൈറ്റ് ഹൗസ്.കൊല്ലം ടൗണിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയാണ് തങ്കശ്ശേരി ലൈറ്റ് ഹൌസ് സ്ഥിതി ചെയ്യുന്നത്.1902-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് തങ്കശ്ശേരി ലൈറ്റ് ഹൌസ് സ്ഥാപിച്ചത്.താരതമ്യേന ചെറിയൊരു ടവറിൽ ഓയിൽ ലാംപുമായിട്ടായിരുന്നു ലൈറ്റ് ഹൌസിൻ്റെ തുടക്കം.1930-ൽ ടവറിനു സംഭവിച്ച വിള്ളലുകൾ വലിയ രീതിയിലുള്ള പുനർനിർമ്മാണത്തിനു കാരണമായി.പിന്നീടു പലതവണ ലൈറ്റ് ഹൌസ് പുതുക്കി പണിതു.
41.15 മീറ്റർ(135 Feet) ഉയരമുള്ള ഈ ലൈറ്റ് ഹൌസ് സിലണ്ട്രിക്കൽ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.അറബിക്കടലിൻ്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും നയനമനോഹരമായ കാഴ്ച മുകളിൽ നിന്നും ലഭിക്കും. ലൈറ്റ് ഹൌസിനു മുകളിൽ നിന്നും ചുറ്റുമുള്ള പ്രദേശങ്ങളുടെ 360 ഡിഗ്രി വ്യൂ ലഭിക്കുമെന്നതാണ് പ്രത്യേകത.സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഈ ലൈറ്റ് ഹൌസ് നിർമ്മിച്ചിരിക്കുന്നത്.തങ്കശ്ശേരി ലൈറ്റ് ഹൌസിൻ്റെ പരിപാലന ചുമതല കൊച്ചിൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് ലൈറ്റ് ഹൌസ് ആൻഡ് ലൈറ്റ്ഷിപ്സിനാണ്.2016-ൽ സന്ദർശകർക്കായി ലൈറ്റ് ഹൌസിൽ Elevator സംവിധാനം ഒരുക്കിയിട്ടുണ്ട്.
ലൈറ്റ് ഹൌസിൽ നിന്നുള്ള വെളിച്ചം കടലിൽ 26 നോട്ടിക്കൽ മൈൽ(46 കിലോ മീറ്റർ) അകലെ നിന്നു പോലും കാണാനാകും.ഓരോ 0.2 സെക്കൻ്റിലും ലൈറ്റിലെ വെളിച്ചം തെളിയുന്നതാണ്.തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ പത്തു മണി മുതൽ ആറു വരെ സന്ദർശകർക്ക് ഈ ലൈറ്റ് ഹൌസ് ടവറിൽ കയറാവുന്നതാണ്.ഓരോ ദിവസവും ധാരാളം സന്ദർശകരാണ് ഈ ലൈറ്റ് ഹൌസ് കാണാൻ എത്തുന്നത്.
No comments:
Post a Comment