*The Theme of The Blood Donor Day 2023 is"Give Blood,Give Plasma,Share Life,Share Often"
*Host Country for World Blood Donor Day 2023-Algeria
ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് എല്ലാ വര്‍ഷവും ജൂണ്‍ 14 -ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാൾലാൻ്റ് സ്റ്റെയിനർ എന്ന ശാസ്ത്രജ്ഞൻ്റെ ജന്മദിനമായ ജൂൺ പതിന്നാലാണ് ലോകരക്ത ദാന ദിനമായി ആചരിക്കുന്നത്.2005 ജൂൺ 14 -നാണ് ലോകാരോഗ്യ സംഘടന ആദ്യമായി ലോക രക്തദാന ദിനമായി ആചരിച്ചത്. കൂടുതല്‍ പേരെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതും ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതുമാണ് ഈ ദിനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങള്‍. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ' ഒഴുകുന്ന ജീവനെ' പങ്കുവെയ്ക്കാൻ നാം ഓരോരുത്തരും സന്നദ്ധരാകണം.
വളരെ സുരക്ഷിതവും ലളിതവുമായ ഒന്നാണ് രക്തദാനം. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില സാധരണ നിലയിലായിരിക്കണം. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.എല്ലാവർക്കും രക്ത ദാനം ചെയ്യാൻ കഴിയുമോ?.ആർക്കൊക്കെയാണ് രക്തദാനം ചെയ്യാൻ സാധിക്കാത്തത്?.
രക്തദാനം ചെയ്യാന്‍ പാടില്ലാത്തവർ
*മഞ്ഞപ്പിത്തം പിടിപെട്ടു ഒരു വർഷത്തേക്ക് രക്തദാനം പാടില്ല
*മലേറിയ വന്നിട്ടുള്ളവര്‍ അതിനു ശേഷം 12 മാസത്തിനുള്ളില്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല.
* HIV/AIDS,ഹെപറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവർ രക്ത ദാനം ചെയ്യരുത്.
* മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിച്ചവര്‍ രക്തം ദാനം ചെയ്യരുത്.
* ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍, പ്രമേഹ രോഗത്തിൻ്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല.
*സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം ചെയ്യാൻ പാടില്ല.
ടാറ്റൂ, ബോഡി പിയേഴ്‌സിങ് ഇവ ചെയ്തവര്‍ ആറുമാസത്തേക്ക് രക്തദാനം ചെയ്യാൻ പാടില്ല.
രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നു.
നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്ക്യു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ലോകരക്തദാന ദിനാചരണത്തിലൂടെ സാധിക്കുന്നു
ഓരോ രണ്ടു സെക്കൻ്റിലും ഒരാൾക്ക് രക്തം ആവശ്യമായി വരുന്നു.മനുഷ്യ രക്തം കൃത്രിമമായി നിർമ്മിക്കാൻ സാധിക്കില്ല.മനുഷ്യ രക്തത്തിനു പകരം വയ്ക്കാൻ സാധിക്കുന്ന ഒരു വസ്തുവും ഈ പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിൻ്റെ ലഭ്യതയും, സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ. 18-നും, 65-നും ഇടയില്‍ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ് ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് 4 പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്നു.
ഒരു തുള്ളി രക്തം ഒരു ജീവൻ രക്ഷിച്ചേക്കാം.രക്ത ദാനം മഹാദാനമായി മാറുന്നതും അതു കൊണ്ടാണ്.ഒഴുകുന്ന ജീവൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രക്തത്തിൻ്റെ 15 ശതമാനം നഷ്ടപ്പെട്ടാൽ പോലും പുറത്തു നിന്നും രക്തം സ്വീകരിക്കേണ്ടി വരും.രക്ത ദാനം നടത്തുന്നതിലൂടെ മാത്രമേ ആവശ്യക്കാരിലേക്ക് രക്തം എത്തിക്കാൻ കഴിയൂ.രക്ത ദാനം മഹാദാനമണെന്ന വസ്തുത വിസ്മരിക്കരുത്.
No comments:
Post a Comment