Thursday, June 22, 2023

ഡോക്ടേഴ് സ് ദിനം(DOCTOR'S DAY)


                         വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഡോ.ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേ ഴ്സ് ദിനമായി ആചരിക്കുന്നത്.1882 ജൂലൈ 1-നാണ് അദ്ദേഹം ജനിച്ചത്.അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനവും ചരമവാർഷിക ദിനവും ജൂലൈ ഒന്നിനാണ്.കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ലണ്ടനിൽ നിന്ന് എം.ആർ.സി.പി.യും എഫ്.ആർ.സി.എസും നേടി ഇന്ത്യയിൽ തിരിച്ചെത്തി സേവനം ആരംഭിച്ചു.കൊൽക്കത്ത മെഡിക്കൽ കോളേജിലും കാംബൽ മെഡിക്കൽ കോളേജിലും അധ്യാപകനായി.പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച ബി.സി.റോയി പശ്ചിബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി.1948 മുതൽ അദ്ദേഹം അന്തരിക്കുന്ന 1962 വരെ 14 വർഷം മുഖ്യമന്ത്രി സ്ഥാനം വഹിച്ചു.

                               സ്വാതന്ത്ര്യ സമര സേനാനി,സാമൂഹിക പ്രവർത്തകൻ,രാഷ്ട്രീയ പ്രവർത്തകൻ വിദ്യാഭ്യാസ വിചക്ഷണൻ എന്നീ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു.ജനങ്ങൾക്ക് മികച്ച ചികത്സ നൽകാൻ അഹോരാത്രം പ്രവർത്തിച്ച ബി.സി.റോയി Medical Ethics-നെ മുറുകെപ്പിടിച്ചു. .വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.
1991-ൽ കേന്ദ്ര സർക്കാർ ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കാൻ തീരുമാനിച്ചു.1961 ഫെബ്രുവരി 4-ന് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ഡോ.ബി.സി.റോയിയെ ആദരിച്ചു.ഡോക്ടർമാരുടെ സംഭാവനകളെ അഭിനന്ദിക്കുക എന്നതാണ് ഡോക്ടേഴ്സ്  ദിനം ആഘോഷിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

                          

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...