Friday, June 16, 2023

ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ചമഷിയിൽ ഒപ്പിടണമെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്?

 സാധാരണ ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ചമഷിയിലാണ് ഒപ്പിട്ടു കാണുന്നത്.ഗസറ്റഡ് ഉദ്യോഗസ്ഥർ പച്ചമഷിയിൽ ഒപ്പിടണമെന്ന് നിലവിലെ ചട്ടങ്ങളിൽ ഒരിടത്തും പറയുന്നില്ല.സർക്കാർ ജീവനക്കാരുടെ ഓഫീസ് നടപടി ക്രമങ്ങൾ പ്രതിപാദിക്കുന്ന മാന്വൽ ഒഫ് ഓഫീസ് പ്രൊസീജർ, സെക്രട്ടേറിയറ്റ് ഓഫീസ് മാന്വൽ എന്നിവയിലൊന്നും പച്ചമഷി ഉപയോഗിച്ച് ഒപ്പിടണമെന്ന് പറഞ്ഞിട്ടില്ല.പച്ചമഷി പ്രയോഗം കൊളോണിയൽ കാലത്ത് ഉണ്ടായിരുന്ന ഒരു ചട്ടം ആയിരുന്നു.ഒരു ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥൻ പച്ചമഷി ഉപയോഗിക്കണമെന്ന ചട്ടം നിലനിന്നിരുന്നു.അതിന്നും പിന്തുടരുന്നു.പച്ച,നീല, കറുപ്പ് എന്നീ മഷികൾ ഉപയോഗിക്കാം.എന്നാൽ ചുമപ്പ് (ചെമപ്പ്) ഉപയോഗിക്കേണ്ട സന്ദർഭത്തെക്കുറിച്ച് വ്യവസ്ഥാ പുസ്തകത്തിൽ പ്രത്യേക പരാമർശമുണ്ട്.


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...