Saturday, June 17, 2023

പി.എൻ.പണിക്കർ മലയാളികളുടെ വായനാശീലം വളർത്തിയ ദീർഘദർശി


                    മലയാളികളുടെ വായനാശീലം വളർത്തുന്നതിൽ നിസ്തുല പങ്ക് വഹിച്ച പി.എൻ.പണിക്കർ ചെങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരിൽ 1909 മാർച്ച് 1-ന് ജനിച്ചു.മലയാളം ഹയർ പരീക്ഷ പാസ്സായ ശേഷം നീലംപേരൂരിൽ മിഡിൽ സ്കൂൾ  അധ്യാപകനായി.അദ്ദേഹത്തിൻ്റെ പതിനേഴാം വയസിൽ സനാതനധർമ്മം എന്ന പേരിൽ ഒരു വായനശാല സ്ഥാപിച്ചു കൊണ്ടാണ് ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. സനാതന ധർമവായനശാലയുടെയും പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു പി.എൻ.പണിക്കർ.ഇരുപത്-ഇരുപത്തൊന്ന് നൂറ്റാണ്ടുകളിൽ വായനയുടെ ലോകത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു.അതിനായി അദ്ദേഹം നിരവധി ഗ്രന്ഥശാലകൾ കേരളത്തിലങ്ങോളം ഇങ്ങോളം സ്ഥാപിച്ചു.1945-ൽ 47 ഗ്രന്ഥശാലകളുടെ പ്രവർത്തകരുടെ സമ്മേളനം വിളിച്ചു കൂട്ടി.ആ സമ്മേളനത്തിൻ്റെ തീരുമാന പ്രകാരം 1947-ൽ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാല സംഘമാണ് 1957-ൽ കേരള ഗ്രന്ഥശാലാ സംഘമായത്.

                                അധ്യാപനത്തോടൊപ്പം ഗ്രന്ഥശാലാ പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു.സർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയാണ് അദ്ദേഹം മുഴുവൻ സമയ ഗ്രന്ഥശാലാ പ്രവർത്തകനായത്.കേരളത്തിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച അദ്ദേഹം വായനയുടെ സന്ദേശം പ്രചരിപ്പിച്ചു "വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക"-എന്ന  മുദ്രാവാക്യം ഉയർത്തിപ്പിടിച്ച പി.എൻ.പണിക്കർ ഗ്രന്ഥശാല സംഘം സെക്രട്ടറിയായും,ഗ്രന്ഥശാല സംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥലോകത്തിൻ്റെ  പത്രാധിപരുമായി പ്രവർത്തിച്ചു.1977-ലാണ് അദ്ദേഹം ആ സ്ഥാനങ്ങളിൽ നിന്നൊക്കെ വിരമിച്ചത്.32 വർഷക്കാലം ഗ്രന്ഥശാല സംഘത്തിൻ്റെയും സ്റ്റേറ്റ് റീഡേഴ് സ് സെൻ്ററിൻ്റെയും എക്സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം പ്രവൃത്തിച്ചു.കാൻഫെഡ് ന്യൂസ്,നമ്മൂടെ പത്രം,നാട്ടുവെളിച്ചം തുടങ്ങീ നിരവധി പത്രങ്ങളുടെ പത്രാധിപരായിരുന്നു.Kerala Public Libraries(Kerala Granthasala Sanghom)Act,1989 നിലവിൽ വന്നതും   അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായാണ്.

                     1995-ൽ 86-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂൺ 19 ആയിരത്തി തെള്ളായിരത്തി തൊണ്ണൂറ്റി ആറു മുതൽ വായനാ ദിനമായി ആചരിച്ചു വരുന്നു. പി.എൻ.പണിക്കർ അദ്ധ്യാപകനായി പ്രവർത്തിച്ച അമ്പലപ്പുഴ സർക്കാർ എൽ.പി.സ്കൂൾ,അദ്ദേഹത്തിൻ്റെ സ്മാരകമായി പി.എൻ.പണിക്കർ സ്മാരക ഗവ.എൽ.പി.സ്കൂളായി 2014-ൽ വിദ്യാഭ്യാസ വകുപ്പ് പുനർനാമകരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിൻ്റെ വായനാ ദിനമായ ജൂൺ 19 ഇന്ത്യയിൽ ദേശീയ വായനാ ദിനമായി പ്രഖ്യാപിച്ചു.തുടർന്നുള്ള ഒരു മാസക്കാലം ദേശീയ വായനാ മാസവും ആചരിച്ചു.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...