ഇംഗ്ലണ്ടിനെ ഫ്രാൻസിൽ നിന്നും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ (38.5 കിലോമീറ്റർ 14 മണിക്കൂറും,45 മിനിറ്റും) നീന്തി കടന്ന ആദ്യത്തെ ഇന്ത്യാക്കാരനും ,ഏഷ്യാക്കാരനുമാണ് മിഹിർ സെൻ.1958 സെപ്റ്റംബർ 27-നാണ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്.
1930 നവംബർ 16 -നാണ് മിഹിർ സെൻ ബംഗാൾ പ്രസിഡൻസിയിൽ ജനിച്ചത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്ക്,തുർക്കിയെ വിഭജിക്കുന്ന ദാർദ്നെല്ലസ് -പോറസ് കടലിടുക്ക്,പനാമ കനാൽ,ജിബ്രാൾട്ടൻ കടലിടുക്ക് എന്നീ നാലു കടലിടുക്കുകൾ കൂടി പിന്നീടു മിഹിർ സെൻ നീന്തിക്കടന്നു.രാജ്യം പത്മശ്രീയും,പത്മഭൂഷനും നൽകി അദ്ദേഹത്തെ ആദരിച്ചു.
ഇന്ത്യയുടെ സുവർണ്ണ മത്സ്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന മിഹിർ സെൻ 1997 ജൂൺ 11-ന് അന്തരിച്ചു.
No comments:
Post a Comment