Monday, June 26, 2023

വിസ്മയത്തിൻ്റെ ഹാരിപോട്ടർ

 ലോകത്താകമാനമുള്ള  കുട്ടികളുടെ മനസ്സ്  കീഴടക്കിയ പുസ്തമാണ് ജെ.കെ.റൗളിങിൻ്റെ 'ഹാരിപോട്ടർ'. ജെ.കെ.റൗളിങ് എന്ന എഴുത്തുകാരിയുടെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രമാണ് ഹാരിപോട്ടർ.മാന്ത്രിക വിദ്യാലയത്തിലേക്കുള്ള ഹോഗ് വാർട്സ് എക് സ്പ്രസിനു മുന്നിൽ വിസ്മയമടക്കാതെ നിൽക്കുന്ന വട്ടകണ്ണടക്കാരൻ ഹാരി പോട്ടറിൻ്റെ കവർ ചിത്രവുമായി 'ഹാരി പോട്ടർ ആൻഡ് ഫിലോസഫേഴ്സ് സ്റ്റോൺ' എന്ന പുസ്തകം 1997 ജൂൺ 26-നാണ് വെളിച്ചം കണ്ടത്.വിപണനമൂല്യമില്ല എന്ന കാരണത്താൽ നിരവധി പ്രസാധകർ തിരസ്കരിച്ച 'ഹാരിപോട്ടറെ' ഒടുവിൽ ലണ്ടനിലെ പ്രസാധകരായ ബ്ലൂംസ്ബെറിയാണ് പ്രസിദ്ധീകരിച്ചത്.


1990-ൽ മാഞ്ചസ്റ്ററിൽ നിന്നും ലണ്ടനിലേക്കുള്ള ഒരു ട്രെയിൻ യാത്രക്കിടയിലാണ് ഹാരിപോട്ടറെന്ന കഥാപാത്രം റൌളിങ്ങിൻ്റെ ഭാവനയിൽ രൂപപ്പെട്ടത്.പിന്നീടതിന് അച്ചടി മഷി പുരളാൻ ഒട്ടേറെ പ്രസാധകരെ തേടേണ്ടി വന്നു.80-ലധികം ഭാഷകളിലായി 500 മില്യൺ കോപ്പികളാണ് ഈ പുസ്തകത്തിൻ്റെ വിറ്റഴിക്കപ്പെട്ടത്.

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...