ഭാഗ്യരാജ്.വി.ബി
ബാലവേല ഒരു ആഗോള പ്രശ്നമാണ്.ലോകത്ത് ഏഴിനും പതിനേഴിനും മധ്യേ പ്രായമുള്ള പതിനാറ് കോടി കുട്ടികൾ ബാലവേല ചെയ്യുന്നതായി ' Save the Children 'എന്ന സംഘടന പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ ഏഴു കോടി തൊണ്ണൂറു ലക്ഷം കുട്ടികളും അപകടകരമായ മേഖലകളിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരവാണ്.സ്കൂളിൽ പോകേണ്ട പ്രായത്തിൽ, സംരക്ഷണയും കരുതലും ആവശ്യമുള്ള പ്രായത്തിൽ തൻ്റേതല്ലാത്ത കാരണത്താൽ തൊഴിലിടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന ബാല്യങ്ങളെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ദിനമാണ് ജൂൺ 12.
കുട്ടികളെ ശാരീരികവും,മാനസീകവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിർവ്വചിക്കുന്നത്.1989-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ലോക ബാലവേല വിരുദ്ധ ദിനമായി(WORLD DAY AGAINST CHILD LABOUR) പ്രഖ്യാപിച്ചത്.1992-ൽ ഐ.എൽ.ഒ നടപ്പിലാക്കിയ International Programme on the Elimination of Child Labour- ലിൽ നൂറിലധികം രാജ്യങ്ങൾ ഒപ്പിട്ടത് പ്രശംസനീയമാണ്.2002 -മുതലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്.ഈ വർഷത്തെ (2023) അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിന്റെ തീം "SOCIAL JUSTICE FOR ALL.END CHILD LABOUR" എന്നാണ്.
ഇന്ത്യയും ബാലവേലയും
------------------------------------------
കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയിൽ ബാലവേലക്കെതിരെ നിയമങ്ങൾ നിലവിൽ വന്നിരുന്നു.1987-ൽ ബാലവേല ക്കെതിരെ ദേശീയ നയം ആവിഷ്കരിച്ചു.1996 ഡിസംബർ 10-ന് ഇന്ത്യയിലെ പരമോന്നത നീതി പീഠം ബാലവേല ഇല്ലാതാക്കാനുള്ള ഒരു വിധി പ്രഖ്യാപിച്ചു.1997-ലെ അടിമ നിരോധന നിയമം,2000-ലെ JJ Act എന്നീ നിയമങ്ങൾ ബാലവേലക്കെതിരെയുണ്ട്.ഭരണഘടനയിലെ ആർട്ടിക്കിൾ 24 പ്രകാരം ബാലവേല നിയമവിരുദ്ധമാണ്. 39(F), 21(A) എന്നീ ഭരണഘടനാ വകപ്പുകളും ബാലവേല ഇല്ലാതാക്കുന്നതിന് ഏറെ സഹായകരമാണ്.
.ശരണബാല്യം,കാവൽ പ്ലസ് എന്നീ സർക്കാർ പദ്ധതികളും ബാലവേല ഉന്മൂലനം ചെയ്യുന്നതിന് സഹായകരമാണ്.ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ ഇൻസെന്റീവ് വനിതാ ശിശുക്ഷേമ വകുപ്പ് നൽകി വരുന്നു.
*ബാലവേല ശ്രദ്ധയിൽ പെട്ടാൽ എന്തു ചെയ്യണം?
ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പരായ 1098 ലോ, അസിസ്റ്റൻ്റ് ലേബർ ഓഫീസറെയോ (Grade 2) വിളിച്ചറിയിക്കുക.
2012-ൽ കേരത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.ബാലവേല ഇല്ലാതാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള ഈ ദിനം കാര്യക്ഷമമായി വിനിയോഗിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
No comments:
Post a Comment