Thursday, October 21, 2021

സാമൂഹ്യ നീതി( SOCIAL JUSTICE )

 1,Who is the author of ' Theory of Justice'

(തിയറി ഓഫ് ജസ്റ്റീസ് എഴുതിയത് ആര്)

*ജോൺ റോൾസ്

2,What do you mean by Social Justice?

(സാമൂഹ്യ നീതി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?)

സമൂഹത്തിലെ എല്ലാ അംഗങ്ങളും തുല്ല്യരാണ് എന്നതാണ് സാമൂഹ്യനീതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.രാഷ് ട്രത്തിലെ മുഴുവൻ ജനങ്ങൾക്കും തുല്ല്യ അവസരങ്ങളും തുല്ല്യപരിഗണനയും നൽകുകയാണ് സാമൂഹ്യനീതി.മതം,ജാതി,നിറം,ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും സാമൂഹ്യനീതി അംഗീകരിക്കുന്നില്ല.

3,Explain the three principles of Justice?(നീതിയുടെ മൂന്ന് തത്വങ്ങൾ)

*സാമൂഹ്യനീതി

----------------------------

സമൂഹത്തിലെ എല്ലാ അംഗങ്ങളും തുല്ല്യരാണ് എന്നതാണ് സാമൂഹ്യനീതി എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.ജാതി-മത-ലിംഗ-വർണ്ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒന്നായി കാണുന്നതാണ് സാമൂഹ്യനീതി.ഒരു രാഷ് ട്രത്തിലെ മുഴുവൻ ജനങ്ങൾക്കും തുല്ല്യാവസരവും തുല്ല്യപരിഗണനയും നൽകുന്നതണ് സാമൂഹ്യനീതി.

*സാമ്പത്തിക നീതി

-------------------------------------

സാമ്പത്തിക നീതിയുടെ അടിസ്ഥാന ഘടകങ്ങൾ ഇവയാണ്.

*തുല്ല്യ ജോലിക്ക് തുല്ല്യ വേതനം

*സാമൂഹ്യ സുരക്ഷ ഉറപ്പാക്കൽ

*എല്ലാവർക്കും ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കണം.അവർ ചെയ്യുന്ന തൊഴിലിന് തക്കതായ പ്രതിഫലം ലഭിക്കണം.

*എല്ലാ പൌരന്മാരുടെയും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കപ്പെടണം

*രാഷ് ട്രീയ നീതി

------------------------

രാഷ് ട്രീയ നീതിയെന്നാൽ രാഷ് ട്രീയ വ്യവസ്ഥയിൽ ജനങ്ങളുടെ സ്വാതന്ത്ര്യവും നീതിപൂർവ്വകവുമായ പങ്കാളിത്വത്തിനുള്ള അന്തരീക്ഷമാണർത്ഥം.

*സാർവ്വത്രികമായ പ്രായപൂർത്തി വോട്ടവകാശത്തിനുള്ള ഉറപ്പ്.

*സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ വിവേചനമില്ലായ്മ തുടങ്ങിയവ അതിൽപ്പെടുന്നു.

4,Do new economic reforms lead to violation of social Justice?Give your opinion?(പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ നീതിനിഷേധത്തിന് കാരണമാകുന്നുണ്ടോ? അഭിപ്രായം കുറിക്കുക?)

ഉണ്ട്.പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ നീതി നിഷേധത്തിന് വലിയ തോതിൽ കാരണം ആകുന്നുണ്ട്.തുറന്ന കമ്പോളത്തിലെ മത്സരക്രമത്തിൽ സാധാരണ കുടിൽ വ്യവസായങ്ങൾക്കും,ചെറുകിട ഉല്പാദകർക്കും,കച്ചവടകാർക്കും,വൻകിട കുത്തകക്കാരോട് മത്സരിച്ച് അതിജീവിക്കാൻ കഴിയാതെ വരുന്നു.സാധാരമക്കാർ ഉപഭോക്തൃ സംസ്കാരത്തിന്  അടിമകളാകുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്.വായ്പാ നയം ഉദാരമാക്കിയതു മൂലം സാധാരണക്കാർ കടക്കെണിയിലേക്ക് തള്ളപ്പെടുന്ന സാഹചര്യം ഉടലെടുക്കുന്നു.

5,Government has to take several steps to achieve social justice.In your opinion what are those steps to be taken by the government to attain social Justice?

*സമഗ്ര ആരോഗ്യ ഇൻഷ്വറൻസ്

*റേഷൻ സമ്പ്രദായം

*തൊഴിലില്ലായ്മ വേതനം

*കർഷകർക്ക് പലിശ രഹിത വായ്പ


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...