1,Are Constitutions static?(നമ്മുടെ ഭരണഘടന മുരടിച്ചതാണോ ?)
*ഭരണഘടന ഭേദഗതികൾ മുഖേന ഭരണഘടന വികസിച്ചു കൊണ്ടിരിക്കുന്നു.ഒരു രാഷ് ട്രത്തിൻ്റെ അടിസ്ഥാന പ്രമാണ രേഖയായ ഭരണഘടന കാലഘട്ടത്തിന് അനുസൃതമായി ഭേദഗതി ചെയ്യേണ്ടതുണ്ട്.ഭരണഘടന മാറിയ സാമൂഹിക,സാമ്പത്തിക,രാഷ് ട്രീയ ,സാംസ്കാരിക പശ്ചാത്തലത്തിന് അനുസൃതമായി മാറേണ്ടതുണ്ട്.ഈ അദ്ധ്യായത്തിൽ ഭരണഘടനാ ഭേദഗതിക്കുള്ള നടപടിക്രമങ്ങൾ,വിവിധ ഭരണഘടനാ ഭേദഗതികൾ തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്നു.
2,Prepare a note on the consents of constitutional amendments made so far?(ഇതുവരെ നടന്നിട്ടുള്ള ഭരണഘടനാ ഭേദഗതികളുടെ ഉള്ളടക്കത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക)
*സാങ്കേതികമോ ഭരണപരമോ ആയ ഭേദഗതികൾ
*വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ
*രാഷ് ട്രീയ സമന്വയത്തിലൂടെയുള്ള ഭേദഗതികൾ
3,Points out the main subjects included in the basic structure of Indian Constitution?(ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ ചൂണ്ടികാട്ടുക)
*ഭരണഘടനയുടെ പരമാധികാരം
*ഫെഡറൽ സംവിധാനം
*മതേതരത്വം
*ജനാധിപത്യ-റിപ്പബ്ലിക് സ്വഭാവം
*നിയമവാഴ്ച,നീതിന്യായ പുനരവലോകനം
*മൌലീകവകാശങ്ങൾ
*സാമൂഹിക-സാമ്പത്തിക നീതി
*പാർലമെൻ്ററി ഗവൺമെൻ്റ്
*സ്വതന്ത്ര ജൂഡീഷ്യറി
4,Clarify the concepts'Special Majority' and 'Simple Majority'( പ്രത്യക്ഷഭൂരിപക്ഷം,കേവല ഭൂരിപക്ഷം എന്നിവ വ്യക്തമാക്കുക )
*ചില ഭേദഗതികൾ പാർലമെൻ്റിലെ കേവല ഭൂരിപക്ഷം കൊണ്ട് കഴിയും.പുതിയ സംസ്ഥാനങ്ങളുടെ കൂട്ടിച്ചേർക്കൽ,സംസ്ഥാനങ്ങളുടെ രൂപീകരണം,സംസ്ഥാന ലെജസ്ലേറ്റീവ് കൌൺസിലുകളുടെ രൂപീകരണം,കൌൺസിലുകൾ പിരിച്ചുവിടൽ തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകളാണ് ഈ വിഭാഗത്തിൽ വരുന്നത്.
*ചില ഭേദഗതികൾക്ക് പാർലമെൻ്റിൻ്റെ പ്രത്യേക ഭൂരിപക്ഷം ആവശ്യമാണ്.
*ചില ഭേദഗതികൾക്ക് പാർലമെൻ്റിലെ പ്രത്യേക ഭൂരിപക്ഷത്തിനു പുറമേ,പാതി സംസ്ഥാനങ്ങളുടെയെങ്കിലും നിയമസഭകളുടെ അംഗീകാരം ആവശ്യമാണ്.
5,ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്(Living Document).വ്യക്തമാക്കുക.
*ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്.ഒരേ സമയം അയവുള്ളതും(flexible), കർക്കശവുമാണ് (Rigid) ഇന്ത്യൻ ഭരണഘടന.കാലാസൃതമായ ഭേദഗതിയിലൂടെയും ഇന്ത്യയുടെ പരമോന്നത നീതിപീഠംത്തിൻ്റെ നിയമ വ്യാഖ്യാനത്തിലൂടെയും ഇന്ത്യൻ ഭരണഘടന വളർന്നു കൊണ്ടിരിക്കുന്നു.ഇതുവരെ അവതരിപ്പിച്ച 100- ഓളം ഭേദഗതി ബില്ലുകൾ ഇതിന് ഉദാഹരണമാണ്.
6,The 42nd amendment was one of the most controversial amendments so far.Explain?
42-)0 ഭരണഘടനാ ഭേദഗതി വലിയ വിവാദങ്ങൾ ഉയർത്തിയതായ ഒന്നായിരുന്നു.വിശദീകരിക്കുക.
1976-ൽ ഇന്ത്യൻ പാർലമെൻ്റ് പാസ്സാക്കിയ 42-)ം ഭരണഘടനാ ഭേദഗതിയെ ചെറുഭരണഘടന എന്നാണു വിളിക്കുന്നത്.ഭരണഘടനയുടെ നിരവധി വകുപ്പുകൾ മാറ്റിയെഴുതി.കേശവാനന്ദ കേസ്സിൽ സുപ്രീം കോടതി ഉത്തരവിനെ മറികടക്കാനാണ് ഈ ഭേദഗതി കൊണ്ടുവന്നത്.ജുഡീഷ്യറിയുടെ അധികാരങ്ങളിൽ ചില നിയന്ത്രണങ്ങൾ 42-)ം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു.മൌലീക കടമകൾ പുതിയതായി ഉൾപ്പെടുത്തി.ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം,സോഷ്യലിസം, എന്നിവ കൂട്ടിച്ചേർത്തു.
No comments:
Post a Comment