Tuesday, October 19, 2021

ഇന്ത്യൻ ഭരണഘടനയിലെ അവകാശങ്ങൾ(RIGHTS UNDER INDIAN CONSTITUTION)

 1,Which are the constitutional Rights in Indian Constitution?ഇന്ത്യൻ ഭരണഘടനയിലെ മൌലികാവകാശങ്ങൾ ഏതെല്ലാം?

*സമത്വത്തിനുള്ള അവകാശങ്ങൾ(14-18)

*സ്വാതന്ത്യ്രത്തിനുള്ള അവകാശം(19-22)

*ചൂഷണത്തിനെതിരെയുള്ള അവകാശം((23-24)

*മതസ്വാതന്ത്ര്യത്തിനുള്ള അവകാശം(25-28)

*സാംസ്കാരികവും വിദ്യാഭ്യാസപരവുമായ  അവകാശം(29-30)

*ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള  അവകാശം(32)

2,What is Bill of Rights? അവകാശ പത്രിക എന്നാലെന്ത് ?

ഭരണഘടനയിൽ പൌരന്മാരുടെ അവകാശങ്ങളുടെ ഒരു പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്.ഭരണഘടന സൂചിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈ അവകാശ പട്ടികയെ അവകാശ പത്രിക എന്നു വിളിക്കുന്നു.ഈ അവകാശ പത്രിക വ്യക്തികളുടെ അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിൽ നിന്നും ഗവൺമെൻ്റിനെ വിലക്കുന്നു.വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിനുള്ള പരിഹാര മാർഗ്ഗങ്ങളും അവകാശ പത്രിക ഉറപ്പു വരുത്തുന്നു.

3,What are the freedom assured to citizens under right to freedom?ഭരണഘടനയിലെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഏതെല്ലാം സ്വാതന്ത്യ്രമാണ് പൌരന്മാർക്ക് ഉറപ്പു നൽകുന്നത്?

*സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം

*സമ്മേളന സ്വാതന്ത്ര്യം

*സംഘടനാ സ്വാതന്ത്ര്യം

*സഞ്ചാര സ്വാതന്ത്ര്യം

*പാർപ്പിട സ്വാതന്ത്യ്രം

*തൊഴിൽ,വ്യവസായം,വാണിജ്യം,വ്യവസായം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം

4,റിട്ടുകൾ ഏതെല്ലാം?

*അഞ്ച് റിട്ടുകൾ ഉണ്ട്

*ഹേബിയസ് കോർപ്പസ്

*മാൻഡമസ്

*നിരോധന ഉത്തരവ്

*സേർഷ്യേററി

*ക്വോവാറൻ്റോ

5,ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ പ്രസക്തി എന്ത്?

*ദേശീയ മനുഷ്യാവകാശ കമ്മീഷൻ  മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്നു.രാജ്യത്ത് എവിടെയെങ്കിലും മനുഷ്യാവകാശ ലംഘനം ഉണ്ടായാൽ അത് തടയാനും നേരിട്ട് കേസ് എടുക്കാനും മനുഷ്യാവകാശ കമ്മീഷനു കഴിയും.

6,Which of the fundamental rights is in your opinion the most important right?why?

(മൌലീകാവകാശങ്ങളുടെ അടിസ്ഥാന ശില എന്ന് വിശേഷിപ്പിക്കാവുന്ന മൌലീകാവകാശം ഏതാണ് ?എന്തുകൊണ്ട്   ?   )

*ഭരണഘടനയുടെ ആത്മാവ് ആർട്ടിക്കിൾ 32 ആണ്.ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം ഈ ആർട്ടിക്കിൾ ഉറപ്പു വരുത്തുന്നു.ഈ അവകാശത്തിൻ്റെ അഭാവത്തിൽ മറ്റു അഞ്ച് അവകാശങ്ങളും ലംഘിക്കപ്പെടുന്നു.അതിനാൽ മൌലിക അവകാശങ്ങളുടെ അടിസ്ഥാനശില ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം തന്നെയാണ്.

7,What do the directive principles contain?(എന്തെല്ലാമാണ് നിർദ്ദേശക തത്വങ്ങളുടെ ഉള്ളടക്കം)

*രാഷ് ട്ര നിർദ്ദേശങ്ങളുടെ ഉള്ളടക്കം

*രാഷ് ട്ര നയത്തെ രൂപപ്പെടുത്തുന്ന നിർദ്ദേശങ്ങൾ

*ന്യായവാദാർഹമല്ലാത്ത അവകാശങ്ങൾ


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...