Friday, October 22, 2021

ചരിത്രത്തിൽ നിന്നുള്ള ചോദ്യങ്ങൾ

 *മെലൂഹ എന്നറിയപ്പെട്ട സംസ്കാരം ഏത്?

സിന്ധൂ നദീതട സംസ്കാരം

*ആർ.ഡി ബാനർജി മോഹൻ ജൊദാരോ കണ്ടു പിടിച്ച വർഷം ?

1922

*ചന്ദ്രഗുപ്ത മൌര്യൻ്റെ പിൻഗാമിയായ ഭരണാധികാരി?

ബിന്ദുസാരൻ

*പുരാതന ഇന്ത്യയിലെ സുവർണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന കുശാന രാജാവ്? 

കനിഷ്കൻ

*രണ്ടാം അശോകൻ  എന്നു വിശേഷിപ്പിക്കപ്പെടുന്ന കുശാന രാജാവ്?

കനിഷ്കൻ

*പുരാതന ഇന്ത്യയിലെ സുവർണകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണകാലം?

ഗുപ്തകാലം

*ഏതു വിഖ്യാത സംഗീതജ്ഞൻ്റെ യഥാർത്ഥ പേരാണു രാമുതാണു പാണ്ഡേ?

താൻസെൻ

*ബാബറിൻ്റെ ആത്മകഥയായ തുസുക്-ഇ-ബാബരി എഴുതപ്പെട്ടത് ഏതു ഭാഷയിലാണ്?

തുർക്കി

*ശതവാഹനവംശം സ്ഥാപിച്ച ഭരണാധികാരി?

സിമുഖൻ

*നളന്ദ സർവ്വകലാശാലയുടെ സ്ഥാപകൻ?

കുമാരഗുപ്തൻ

*ഗംഗൈകൊണ്ട ചോളൻ എന്നറിയപ്പെടുന്ന ചോളരാജാവ്?

രാജേന്ദ്ര ചോളൻ

*അമോഘവർഷൻ കവിരാജമാർഗം എന്ന കൃതി രചിച്ചത് ഏതു ഭാഷയിലാണ്?

കന്നഡ

*തളിക്കോട്ട യുദ്ധം നടന്ന വർഷം?

1565

*പല്ലവ സിൽപകലയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന തുറമുഖ നഗരം?

മഹാബലിപുരം

*ഏതു നദീതീരത്താണ് വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്തിരുന്നത്?

തുംഗഭദ്രാ നദീതീരം

*ഇന്ത്യയിൽ കോൺവാലീസ് കോഡ് നടപ്പാക്കിയ വർഷം?

1793

*മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം,ദണ്ഡി മാർച്ച്,ഉപ്പുസത്യാഗ്രഹം എന്നിവ നടന്ന വർഷം?

1930

*1940 ഓഗസ്റ്റ് 8 ന് ലിൻലിത്ഗോ പ്രഭു നടത്തിയ പ്രഖ്യാപനം അറിയപ്പെടുന്നത് ഏതു പേരിൽ?

ഓഗസ്റ്റ് ഓഫർ

*1946-ൽ ഇന്ത്യയിൽ നാവിക കലാപം പൊട്ടിപുറപ്പെട്ട നഗരം?

ബോംബെ

*ഇന്ത്യയുടെ സമഗ്ര വികസനത്തിനുള്ള രൂപരേഖ 1938-ൽ തയ്യാറാക്കിയത്?

ജവഹർലാൽ നെഹ്റു

*ഗാന്ധിജിയുടെ അഭാവത്തിൽ ക്വിറ്റ് ഇന്ത്യാ സമരം നയിച്ചത് ആര്?

അരുണ അസഫ് അലി

*സ്വാതന്ത്ര്യ സമ്പാദനത്തിനു മുൻപു തന്നെ നിർബന്ധിതവും സൌജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം നിയമം മൂലം നടപ്പിലാക്കിയത്  എവിടെ?

ബംഗാൾ പ്രവിശ്യയിൽ


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...