PREPARED BY BHAGYARAJ.V.B
1,എന്താണ് രാഷ് ട്രീയം (POLITICS ) ?
*രാഷ് ട്രീയം അഥവാ "പോളിറ്റിക്സ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് രാഷ് ട്ര തന്ത്ര ശാസ്ത്രത്തിൻ്റെ പിതാവായ അരിസ്റ്റോട്ടിലാണ്.പൊളിസ് (POLIS) എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം നഗരത്തെ സംബന്ധിക്കുന്നത് എന്നാണ്.ഈ വാക്കിൽ നിന്നാണ് പൊളിറ്റിക്സ് എന്ന പദം ഉണ്ടായത്.പുരാതന ഗ്രീസിലെ നഗര രാഷ് ട്രങ്ങളുടെ ഭരണ സംവിധാനങ്ങളെ സംബന്ധിച്ച ആശയഗതി എന്ന അർത്ഥത്തിലാണ് രാഷ് ട്രീയം അഥവാ പൊളിറ്റിക്സ് എന്ന പദം പ്രചാരത്തിൽ വന്നത്.ആധുനിക കാലഘട്ടത്തിലെ രാഷ് ട്രീയം രാഷ്ട്ര തന്ത്ര കലയാണ്.
2,ആരാണ് രാഷ് ട്രമീമാംസയുടെ(POLITICAL SCIENCE) പിതാവ്?
*അരിസ്റ്റോട്ടിൽ
3,ആധുനിക രാഷ് ട്രതന്ത്രത്തിൻ്റെ പിതാവ് ?
*നിക്കോളോ മാക്യവില്ലി(NICCOLO MACHIAVELLI)
4,സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് സമത്വം എന്നു വാദിച്ച് ?
*മാർക്സ്
5,സ്വാതന്ത്ര്യം മാനവരാശിയുടെ മൌലികാവകാശമാണെന്ന് ആദ്യമായി വാദിച്ചത്?
*റൂസ്സോ
6,രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകിയ ചിന്തകർ?
*സോക്രട്ടീസ്,പ്ലേറ്റോ,റൂസ്സോ
7,രാഷ് ട്രീയ സിദ്ധാന്തം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
*സാമൂഹ്യ ജീവിയായ മനുഷ്യനും രാഷ്ട്രവും( NATION) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദർശനങ്ങളാണ് രാഷ് ട്രീയ സിദ്ധാന്തം അഥവാ രാഷ് ട്രീയ ദർശനം.രാഷ് ട്രീയ സിദ്ധാന്തത്തിൽ നാം പഠിക്കുന്ന വസ്തുതകൾ ചുവടെ.
*മനുഷ്യനെക്കുറിച്ചുള്ള പഠനം
*ഭരണത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുമുള്ള പഠനം
*രാഷ് ട്രീയ ചലനാത്മകതയെക്കുറിച്ചുള്ള പഠനം
*രാഷ് ട്രീയ തത്വചിന്തകളെക്കുറിച്ചുള്ള പഠനം
*അന്താരാഷ് ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പഠനം
8,രാഷ് ട്രീയ സിദ്ധാന്തത്തിൽ നാം എന്താണ് പഠിക്കുന്നത്?
രാഷ് ട്രീയ സിദ്ധാന്തത്തിൽ നാം പഠിക്കുന്ന പ്രധാന വസ്തുതകൾ ചുവടെ :
*ഭരണഘടന,ഗവൺമെൻ്റ്,സാമൂഹ്യ ജീവിതം എന്നിവയ്ക്ക് രൂപം നൽകുന്ന ആശയങ്ങളും തത്വങ്ങളുമാണ് രാഷ് ട്രീയ സിദ്ധാന്തം കൈകാര്യം ചെയ്യുന്നത്
*ഭരണകൂടത്തിൻ്റെ ആവിർഭാവം,വികാസം,രൂപീകരണം,പ്രവർത്തനങ്ങൾ,ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധം,ജനങ്ങളുടെ അവകാശങ്ങളും കടമകളും തുടങ്ങിയവയും രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ പരിധിയിൽ വരുന്നു.
*സ്വാതന്ത്ര്യം ,സമത്വം, നീതി,ജനാധിപത്യം,മതേതരത്വം എന്നിവയുടെയെല്ലാം അർത്ഥം രാഷ് ട്രീയ സിദ്ധാന്തം വിശദീകരിക്കുന്നു.
*നിയമ വാഴ്ച,അധികാര വിഭജനം,ജുഡീഷ്യൽ റിവ്യൂ എന്നിവയുടെ ആശയങ്ങളുടെ പ്രാധാന്യത്തെ പരിശോധിക്കുന്നുന്നു.
9,രാഷ് ട്രീയ സിദ്ധാന്തവും രാഷ് ട്രീയവും തമ്മിലുള്ള വ്യത്യാസം എഴുതുക?
*പോളിറ്റിക്സ് (POLITICS ) എന്ന പദം ആദ്യമായി ഉപയോഗിച്ചത് രാഷ്ട്ര തന്ത്ര ശാസ്ത്രത്തിൻ്റെ പിതാവായ അരിസ്റ്റോട്ടിലാണ്.പൊളിസ് എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം നഗരത്തെ സംബന്ധിക്കുന്നതാണ്.ഈ വാക്കിൽ നിന്നാണ് പോളിറ്റിക്സ് എന്ന പദത്തിൻ്റെ ഉല്പത്തി.പുരാതന ഗ്രീസിലെ നഗര രാഷ് ട്രങ്ങളുടെ ഭരണസംവിധാനങ്ങളെ സംബന്ധിച്ച ആശയഗതി എന്ന അർത്ഥത്തിലാണ് രാഷ് ട്രീയം അഥവാ പൊളിറ്റിക്സ് എന്ന പദം പ്രചാരത്തിൽ വന്നത്.ആധുനിക കാലഘട്ടത്തിൽ രാഷ്ട്രീയം രാഷ്ട്രതന്ത്ര കലയാണ്.രാഷ്ട്രീയ സിദ്ധാന്തത്തിൽ പഠിക്കുന്ന വസ്തുതകൾ ചുവടെ:
*ഭരണത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുമുള്ള പഠനം
*രാഷ് ട്രീയ ചലനാത്മകതയെക്കുറിച്ചുള്ള പഠനം
*മനുഷ്യനെക്കുറിച്ചുള്ള പഠനം
*രാഷ്ട്രീയ തത്വചിന്തകളെക്കുറിച്ചുള്ള പഠനം
*അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പഠനം
ANNEL :
10,രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ ഉത്ഭവും വളർച്ചയും(ORIGIN & GROWTH OF POLITICAL THEORY )?
*രാഷ് ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള സംവാദം തുടങ്ങി വെച്ചത് സോക്രട്ടീസാണെന്ന് പ്ലേറ്റോ രേഖപ്പെടുത്തുന്നു.അഥീനിയൻ പൌരന്മാർക്കിടയിൽ നീതിയുടെ അർത്ഥം അന്വേഷിച്ചുകൊണ്ടാണ് സോക്രട്ടീസ് അതിനു തുടക്കം കുറിച്ചത്. സോക്രട്ടീസിൻ്റെ അന്വേഷണം അദ്ദേഹത്തിൻ്റെ ശിഷ്യനായ പ്ലേറ്റോ തുടർന്നു കൊണ്ടു പോയി.അരിസ്റ്റോട്ടിൽ മുതൽ മാർക്സ് വരെയുള്ള ചിന്തകർ രാഷ്ട്ര തന്ത്രശാസ്ത്രത്തിനു സംഭാവന നൽകി.രാഷ്ട്ര തന്ത്ര ശാസ്ത്രത്തിൽ ചുവടെ പറയുന്ന മേഖലകൾക്ക് പരമപ്രധാനമായ സ്ഥാനമാണ് ഉള്ളത്.
*ഭരണഘടന,ഗവൺമെൻ്റ്,സാമൂഹ്യ ജീവിതം എന്നിവയ്ക്ക് രൂപം നൽകുന്ന ആശയങ്ങളും തത്വങ്ങളുമാണ് രാഷ് ട്രീയ സിദ്ധാന്തം കൈകാര്യം ചെയ്യുന്നത്
*ഭരണകൂടത്തിൻ്റെ ആവിർഭാവം,വികാസം,രൂപീകരണം,പ്രവർത്തനങ്ങൾ,ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധം,ജനങ്ങളുടെ അവകാശങ്ങളും കടമകളും തുടങ്ങിയവയും രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ പരിധിയിൽ വരുന്നു.
*സ്വാതന്ത്ര്യം ,സമത്വം, നീതി,ജനാധിപത്യം,മതേതരത്വം എന്നിവയുടെയെല്ലാം അർത്ഥം രാഷ് ട്രീയ സിദ്ധാന്തം വിശദീകരിക്കുന്നു.
*നിയമ വാഴ്ച,അധികാര വിഭജനം,ജുഡീഷ്യൽ റിവ്യൂ എന്നിവയുടെ ആശയങ്ങളുടെ പ്രാധാന്യത്തെ പരിശോധിക്കുന്നു.
11,What is Politics?
*The Word Politics was first used by Aristotle,who is the father of Political Science.The Word "Politics" derived from the greek word "POLIS" which means city state.It actually means the ideas regarding the administration of the city-states of ancient Greece.In the modern period,politics is political art.
12,In Political Theory ,We study
*Study about Man
*Study about nation and government
*Study about political dynamics
*Study about international relations
*Study about political philosophy
13,What is Politics?
*Politics is concern with the study of state and government.It aims at the well being of individuals in the organized society by solving their problems to the great extent.
14,What is political theory ?
*Political theory deals with the ideas and principles that shaped constitution,government and social life in a systamatic manner.It clarifies the meaning and importance of concepts such as equality,freedom,justice,democrcy,secularism etc.It also probes the importance and validity of the principles such as rule of law,separation of power,judicial review etc.
15,What do we study in Political Theory ?
*We study the following in political theory.
a,Political theory handles ideas and principles that formulate the constitution,government, and social life.
b,It examines the importance of ideas like Rule of law,Division of Authourity and Judicial Review.
c,It explains the meaning of freedom,equality,democracy and secularism.
d,It also discusses the origin of government,development,formation,activities,the relations between people and the government and people's rights and responsibilities.
-----------------------------------------------------------------------
PLZ WATCH& SUBSCRIBE THE CHANNEL
https://www.youtube.com/c/BhagyarajVb
No comments:
Post a Comment