കേന്ദ്രീയ വിദ്യാലത്തിലെ അദ്ധ്യാപക തസ്തികയിലേക്ക് (TGT) ഉള്ള ഇൻ്റർവ്യൂവിൽ ആദ്യാമായി പങ്കെടുക്കുന്ന ഒരു ഉദ്യാഗാർത്ഥിയാണെങ്കിൽ ഈ ആർട്ടിക്കിൾ തീർച്ചയായും വായിച്ചിരിക്കണം.
ഇൻ്റർവ്യൂ സംബന്ധിച്ച വിവരം മാധ്യമങ്ങളിൽ വരും.TGT തസ്തികയിലേക്കുള്ള ഇൻ്റർവ്യൂവിലാണ് പങ്കെടുക്കുന്നതെങ്കിൽ ഡിഗ്രിയും, ബി.എഡും K-TET/C-TET/NET/SET എന്നീ യോഗ്യതകളിൽ ഏതെങ്കിലും പാസായിരിക്കണം.PGT -തസ്തികയിലേക്കാണെങ്കിൽ POST GRADUATION പാസായിരിക്കണം.കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. ഇൻ്റർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ അല്ലാതെ ആരെയും തിരഞ്ഞെടുക്കില്ല.
*എല്ലാ സർട്ടിഫിക്കേറ്റിൻ്റെയും മാർക് ലിസ്റ്റുകളുടെയും കോപ്പിയും ബയോഡേറ്റയും(മൊബൈൽ നമ്പർ രേഖപ്പെടുത്തിയിരിക്കണം) ഇൻ്റർവ്യൂ ദിവസം കൊണ്ടു പോകണം.
*ആധാർ കാർഡും കോപ്പിയും,പാസ്പോർട്ട് സൈസ് ഫോട്ടോയും കരുതുക.
*ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയശേഷി ഉണ്ടാകണം.അതോടൊപ്പം ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയ ശേഷി ഉണ്ടെങ്കിൽ കൂടുതൽ അഭികാമ്യമാണ്.
*ആദ്യം സർട്ടിഫിക്കേറ്റ് പരിശോധനയാണ് നടത്തുന്നത്.
*രണ്ടാമത് ഇൻ്റർവ്യൂ ആണ്.ബയോഡേറ്റ ആസ്പദമാക്കിയുള്ള ചോദ്യങ്ങളും ഉദ്യോഗാർത്ഥിയുടെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകും.CBSE TEXT BOOK വായിച്ചിട്ടു പോകുക.
*ഉത്തരം ഇംഗ്ലീഷിലും ഹിന്ദിയിലും നൽകാം.
*പതറാതെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം മാത്രം നൽകുക.
*ചിലപ്പോൾ ഡെമോക്ലാസും ഉണ്ടാകും.നന്നായി പ്രാക്ടീസ് ചെയ് തിട്ടു പോകുക.
*ഇൻ്റർവ്യൂവിന് ശേഷം റാങ്ക് ലിസ്റ്റ് കേന്ദ്രീയ വിദ്യാലത്തിൻ്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.ശേഷം തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ ഫോണിൽ അറിയിക്കും.
ഇത് സംബന്ധിച്ച വിശദമായ വീഡിയോ താഴെക്കാണുന്ന ചാനലിൽ നൽകും,ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം വീഡിയോയ്ക്കായി കാത്തിരിക്കുക.ഉടൻ നൽകുന്നതാണ്.ചാനൽ ലിങ്ക് 👇
https://www.youtube.com/c/BhagyarajVb
https://www.youtube.com/c/BhagyarajVb
No comments:
Post a Comment