ഇന്തൃൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Abolition of Untouchability"(തൊട്ടുകൂടായ്മ നിർത്തലാക്കൽ) എന്നതിനെ അടിസ്ഥാനമാക്കി ഇന്തൃൻ പാർലമെൻ്റ് 11-09-1989-ൽ പാസാക്കി 10-01-1990 മുതൽ നിലവിൽ വന്ന നിയമമാണ് പട്ടികജാതി പട്ടികവർഗ്ഗ (അതിക്രമം തടയൽ) നിയമം 1989.ഇന്തൃൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Untouchability" is abolished and its practice in any form is forbidden.The enforcement of any disability arising out of "Untouchability" shall be an offence punishable in accordance with law.അതായത് തൊട്ടുകൂടായ്മ നിർത്തലാക്കുകയും അതിൻ്റെ ഏതു രൂപത്തിലും ഉള്ള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു.തൊട്ടുകൂടായ്മയിൽ നിന്നും ഉളവാക്കുന്ന ഏതെങ്കിലും അവശത നിർബന്ധിച്ച് ഏൽപ്പിക്കുന്നത് നിയമ പ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റകരമായിരിക്കുന്നതാണ്.
*നിയമം അനുസരിച്ച് കുറ്റകരമാകുന്ന പ്രവർത്തികൾ ചുവടെ ചേർക്കുന്നു.
(1)പട്ടികജാതിയിലോ പട്ടികവർഗത്തിലേയോ ഒരംഗത്തെകൊണ്ട് ഭക്ഷൃയോഗ്യമല്ലാത്തതോ നിന്ദ്യമായതോ ആയ ഏതെങ്കിലും സാധനം തീറ്റിക്കുന്നതോ കുടിപ്പിക്കുന്നതിനോ ബലം പ്രയോഗം നടത്തുന്നത്
(2)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഏതെങ്കിലും അംഗത്തിന് ക്ഷതിയോ അപമാനമോ അല്ലെങ്കിൽ അലട്ടലോ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി വിസർജ്ജന വസ്തുക്കളോ പാഴ്വസ്തുക്കളോ,ജന്തുക്കളുടെ ശവശരീരങ്ങളോ മറ്റ് ഏതെങ്കിലും നിന്ദ്യമായ സാധനമോ അയാളുടെ പരിസരങ്ങളിലോ അയൽപക്കത്തോ കൂട്ടിയിടുക വഴി പ്രവർത്തിക്കുക.
(3)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തിൻ്റെ ശരീരത്തിൽ നിന്ന് ബലാൽക്കാരമായി വസ്ത്രങ്ങൾ മാറ്റുകയോ അല്ലെങ്കിൽ മുഖത്തോ ശരീരത്തിലോ ചായം തേച്ചോ നടത്തുന്നതോ,അല്ലെങ്കിൽ മനുഷൃൻ്റെ അന്തസ്സിന് ന്യൂനതയുണ്ടാകുന്ന അതേപോലെയുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്യുകയോ ചെയ്യുന്നത്.
(4)പട്ടികജാതിയിലോ പട്ടികവർഗത്തിലേയോ ഒരംഗത്തിന് ഉടമസ്ഥാവകാശം ഉള്ളതോ അലോട്ട്മെൻ്റെ് ചെയ്തിട്ടുള്ളതോ അല്ലെങ്കിൽ ക്ഷമതയുള്ള അധികാരസ്ഥനാൽ അലോട്ടു ചെയ്യുന്നതിനു വേണ്ടി വിജ്ഞാപനം ചെയ്തിട്ടുള്ളതോ ആയ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ കൃഷി ചെയ്യുകയോ അല്ലെങ്കിൽ അയാൾക്ക് അലോട്ട് ചെയ്ത ഭൂമി കൈമാറ്റം ചെയ്ത് എടുക്കുകോ ചെയ്യുന്നത്.
(5)പട്ടികജാതിയിലെയോ വർഗത്തിലേയോ ഒരംഗത്തിൻ്റെ ഭൂമിയേയോ പരിസര പ്രദേശത്തേയോ അയാളുടെ കൈവശത്തു നിന്നും അന്യായമായി നീക്കം ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഭൂമിയിൻന്മേലോ,പരിസരപ്രദേശത്തിന്മേലോ വെള്ളത്തിന്മേലോ ഉള്ള അവകാശങ്ങൾ അനുഭവിക്കുന്നതിൽ കൈകടത്തുകയോ ചെയ്യുന്നത്.
(6)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തെ പൊതു ആവശ്യത്തിനുവേണ്ടി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിർബന്ധിത സേവനം ഒഴികെ,ബിഗാർ അല്ലെങ്കിൽ അതേ രൂപത്തിലുള്ള മറ്റു നിർബന്ധിത തൊഴിലോ,അല്ലെങ്കിൽ അടിമപ്പണിയെ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുന്നത്.
(7)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തെ വോട്ട് ചെയ്യാതിരിക്കുന്നതിനോ ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിനോ അല്ലെങ്കിൽ നിയമം മൂലം വൃവസ്ഥ ചെയ്തിട്ടുള്ളതല്ലാത്ത വിധത്തിൽ വോട്ട് ചെയ്യുന്നതിനോ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.
(8)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തിനെതിരായി വ്യാജമായതോ,ദുരുദ്ദേശരമായതോ,ശല്യപ്പെടുത്തുന്നതോ ആയ വ്യവഹാരമോ ക്രിമിനൽ നടപടികളോ മറ്റു നിയമനടടികളോ ആരംഭിക്കുന്നത്.
(9)ഏതെങ്കിലും വ്യാജമായതോ നിസ്സാരമായതോ ആയ വിവരം ഏതെങ്കിലും പബ്ലിക്ക് സർവൻ്റിന് നൽകുകയും അതുവഴി അങ്ങനെയുള്ള പബ്ലിക്ക് സർവൻ്റിൻ്റെ നിയമാനുസൃതമായ അധികാരം പട്ടികജാതിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തിന് ക്ഷതിയോ അലട്ടലോ ഉണ്ടാക്കത്തക്കവിധം ഉപയോഗിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നത്.
(10)പട്ടികജാതിയിലോ പട്ടികവർഗത്തിലെയോ ഒരംഗത്തെ പൊതുജന ദൃഷ്ടിയിൽപ്പെടുന്ന ഏതെങ്കിലും സ്ഥലത്ത് വച്ച് അവഹേളിക്കണമെന്ന ഉദ്ദേശത്തോടു കൂടി ഉദ്ദേശപൂർവ്വം അപമാനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.
(11)പട്ടികജാതിയിലോ പട്ടികവർഗത്തിലോ പെടുന്നഏതെങ്കിലും സ്ത്രീയെ അനാദരിക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി അവളുടെ നേരെ കയ്യേറ്റം നടത്തുകയോ ബലംപ്രയോഗിക്കുകയോ ചെയ്യുന്നത്.
(12)പട്ടികജാതിയിലോ പട്ടികവർത്തിലോപെട്ട ഒരു സ്ത്രീയുടെ ഇച്ഛയെ സ്വാധീനപ്പെടുത്താവുന്ന ഒരു സ്ഥലത്തായിരിക്കുകയും അങ്ങൻെ അല്ലായിരുന്നെങ്കിൽ അവൾ സമ്മതിക്കില്ലായിരുന്ന ലൈംഗീക ചൂഷണത്തിന് ആ സ്ഥാനം ഉപയോഗിക്കുകയും ചെയ്യുന്നത്
.(13)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ അംഗങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കലും നീരുറവയോ ജലസ്രോതസ്സിലേയോ ജലം,അത് സാധാരണയായി ഉപയോഗിക്കുന്ന ആവശ്യത്തിനുള്ള അനുയോജ്യത കുറയത്തക്കവിധം ദുഷിപ്പിക്കുകയോ മലിന്പെടുത്തുകയോ ചെയ്യുന്നത്.
(14)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തിന് ഒരു പൊതുസങ്കേത സ്ഥലത്തേക്ക് കടക്കുവാൻ കീഴ് നടപ്പു പ്രകാരമുള്ള അവകാശം നിഷേധിക്കുന്നത്.
(15)പട്ടികജാതിയിലോ പട്ടികവഗത്തിലേയോ ഒരംഗത്തെ തൻ്റെ വീടോ ഗ്രാമമോ അല്ലെങ്കിൽ മറ്റു വാസസ്ഥലമോ വിട്ടുപോകുന്നതിന് നിർബന്ധിക്കുകയോ ഇടയാക്കുകയോ ചെയ്യുന്നത്.
(16)പട്ടികജാതിയിൽ പെട്ട ആളുകളെ മാനസിക രോഗിയായി ചിത്രീകരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
👉 അതിക്രമങ്ങൾക്ക് വിധേയരാകുന്ന പട്ടികജാതി പട്ടികവർഗക്കാർക്ക് ധനസഹായം അനുവദിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകൾ ജില്ലാ കലക്ടർക്ക് സമർപ്പിക്കേണ്ടതാണ്.നഷ്ടപരിഹാരത്തിനായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം നഷ്ടം തിട്ടപ്പെടുത്തിക്കൊണ്ടുള്ള തഹസിൽദാരുടെ സർട്ടിഫിക്കേറ്റും പോലീസിൻ്റെ ക്രൈംറിപ്പോർട്ടും ഹാജരാക്കണം.
👉 നിയമത്തിൻ്റെ സ്വതന്ത്ര വിവർത്തനവും വ്യാഖ്യാനവും : ഭാഗ്യരാജ്.വി.ബി,ഇടത്തിട്ട.
No comments:
Post a Comment