Saturday, November 20, 2021

സ്വാതന്ത്ര്യം (LIBERTY)| LESSON-2

PREPARED BY BHAGYARAJ.V.B

PART-1

(രാഷ്ട്രീയ സിദ്ധാന്തങ്ങൾ)

 1,എന്താണ് സ്വാതന്ത്ര്യം?

*ഒരു വ്യക്തിയുടെ വ്യക്തിത്വം പ്രദർശിക്കാനാവശ്യമായ സാഹചര്യമാണ് സ്വാതന്ത്ര്യം.മറ്റൊരു തരത്തിൽ പറഞ്ഞാൽ നിയന്ത്രണങ്ങളുടെ അഭാവമാണ് സ്വാതന്ത്ര്യം.മനുഷ്യൻ്റെ വ്യക്തിത്വ വികാസത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന അനിവാര്യതയാണ് സ്വാതന്ത്ര്യം എന്ന് നിർവ്വചിക്കാവുന്നതാണ്.

2,വിവിധതരം സ്വാതന്ത്ര്യങ്ങൾ(DIFFERENT TYPES OF FREEDOM ) ?

*സ്വാഭാവിക സ്വാതന്ത്ര്യം

*രാഷ്ട്രീയ സ്വാതന്ത്ര്യം

*സാമ്പത്തിക സ്വാതന്ത്ര്യം

*ദേശീയ സ്വാതന്ത്ര്യം

*പൌരസ്വാതന്ത്ര്യം അല്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യം

3,സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അഞ്ച് ഉപാധികൾ?

*ജനാധിപത്യം

*രാഷ്ട്രീയ വിദ്യാഭ്യാസം

*നിയമ ഭരണം

*മൌലികാവകാശങ്ങൾ എവുതിവയ്ക്കൽ

*അധികാര വികേന്ദ്രീകരണം

*അവകാശ സമത്വം

*സാമ്പത്തിക സമത്വം

*കക്ഷി സമ്പ്രദായം

*സ്വതന്ത്രവും സത്യസന്തവുമായ പത്രപ്രവർത്തനം

4,ആശയപ്രകടന സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

*ഒരു വ്യക്തിയുടെ അഭിപ്രായം ബാഹ്യസമ്മർദ്ദങ്ങളില്ലാതെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ആശയ പ്രകടന സ്വാതന്ത്ര്യം.

ഉദാഹരണത്തിന് ഭരണഘടനയെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം.

5,ഉദാരവാദത്തെക്കുറിച്ച് (LIberalism) ഒരു കുറിപ്പ് തയ്യാറാക്കുക    ?

*സ്വതന്ത്ര മനുഷ്യൻ എന്നർത്ഥമുള്ള      എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ലിബറലിസം എന്ന വാക്കുണ്ടായത്.19-ാം നൂറ്റാണ്ടിൽ ഉയർന്നു വന്ന ഈ രാഷ് ട്രീയ സിദ്ധാന്തം സ്വാതന്ത്ര്യത്തെ പ്രാണവായുപോലെ പ്രധാനമായി കരുതുന്നു.ഉദാരവാദം വ്യക്തിസ്വാതന്ത്ര്യത്തിന് ഉന്നതമായ പ്രാധാന്യം നൽകി.ഒരു വ്യക്തിക്ക് സ്വന്തം അഭിപ്രായങ്ങളും വിശ്വാസങ്ങളും മുറുകെപിടിക്കാനും പ്രകടിപ്പിക്കാനുമുള്ള അവകാശത്തെ ഉദാരവാദികൾ പിന്തുണച്ചു.ആധുനിക ഉദാരവാദം വ്യക്തിയ്ക്ക് കേന്ദ്ര സ്ഥാനം നൽകുന്നു.ജെ.എസ്.മിൽ,ടി.എച്ച്.ഗ്രീൻ,റാനഡെ എന്നിവരാണ് ആധുനിക ഉദാരവാദത്തിൻ്റെ വാക്താക്കൾ.ഉദാരവാദികളെ സംബന്ധിച്ചിടത്തോളം കുടുംബം,സമൂഹം,സമുദായം എന്നിവയ്ക്ക് തനതായ മൂല്യമില്ല.സമത്വം പോലെയുള്ള മൂല്യങ്ങളെക്കാൾ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഉദാരവാദികൾ മുൻഗണന നൽകുന്നത്.

6,നിയന്ത്രണത്തിൻ്റെ വിവിധ ഉറവിടങ്ങൾ (Sources of Constraints) ?

*മേധാവിത്വം *ബാഹൃനിയന്ത്രണങ്ങൾ *സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ

7,സ്വാതന്ത്ര്യത്തിൻ്റെ നെഗറ്റീവ്,പോസിറ്റീവ് എന്നീ ആശയങ്ങൾ തമ്മിലുള്ള വ്യത്യാസം?

*എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാതന്ത്ര്യമെന്ന വാക്കിനർത്ഥം.ഇത് പ്രാബല്യത്തിലായാൽ കൈയ്യൂക്കുള്ളവൻ കാര്യക്കാരനാകും.ബലവാൻ ബലഹീനനു മേൽ മേധാവിത്വം പുലർത്തും.സ്വാതന്ത്ര്യത്തിൻ്റെ ഈ നെഗറ്റീവ് വശം സ്വീകാര്യമല്ലാത്തതിനാൽ രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു.തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാതന്ത്ര്യത്തെ സംബന്ധിച്ച് പോസിറ്റീവ് സങ്കൽപ്പം.നെഗറ്റീവ് സങ്കൽപ്പം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു.പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിൻ്റെ സമഗ്രമായ പുരോഗതിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.

8,വിവിധ തരം സ്വാതന്ത്ര്യങ്ങൾ ?

*പൌരസ്വാതന്ത്ര്യം

-അഭിപ്രായ പ്രകടന സ്വാതന്ത്ര്യം

-മതസ്വാതന്ത്ര്യം

-ജീവിക്കാനുള്ള സ്വാതന്ത്ര്യം

-സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം

*രാഷ്ട്രീയ സ്വാതന്ത്ര്യം

-പണിയെടുക്കാനുള്ള സ്വാതന്ത്ര്യം

-ഉല്പ്പാദിപ്പിക്കാനും വിൽക്കാനുമുള്ള സ്വാതന്ത്ര്യം

-മതിയായ വേതനത്തിനുള്ള സ്വാതന്ത്ര്യം

-സുരക്ഷിതത്വത്തിനുള്ള സ്വാതന്ത്ര്യം

*സാമ്പത്തിക സ്വതന്ത്ര്യം

-വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം

-തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്വാതന്ത്ര്യം

-വിമർശിക്കാനുള്ള സ്വാതന്ത്ര്യം

-പൊതുപദവി വഹിക്കാനുള്ള സ്വാതന്ത്ര്യം

No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...