Thursday, November 18, 2021

സമത്വം (EQUALITY)

 1,എന്താണ് സമത്വം?

*എല്ലാവർക്കും തുല്യാവകാശങ്ങൾ പ്രദാനം ചെയ്യുന്നതാണ് സമത്വം(EQUALITY ).നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാവർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.

2,വിവിധതരം സമത്വങ്ങൾ (DIFFERENT TYPES OF EQUALITY )?

*സ്വാഭാവിക സമത്വം

*സാമൂഹിക സമത്വം

*പൌരസമത്വം

*രാഷ് ട്രീയ സമത്വം

*സാമ്പത്തിക സമത്വം

3,സമത്വം വളർത്തിയെടുക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം ?

*ഔപചാരിക സമത്വം സ്ഥാപിക്കൽ

*വ്യത്യസ്ത പരിഗണനയിലൂടെയുള്ള സമത്വം

*അനുകൂലാത്മക നടപടികൾ

3,അവസര സമത്വത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക  ?

*ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 16 അവസര സമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.സർക്കാർ സർവ്വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏവർക്കും യാതൊരുവിധ വ്യത്യാസവും കൂടാതെ തുല്ല്യ അവസരം ഉറപ്പാക്കുകയാണ് അവസര സമത്വത്തിലൂടെ ലക്ഷ്യമിടുന്നത്.എന്നാൽ സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നൽകുന്ന സംവരണം അവസര സമത്വത്തിന് എതിരല്ല.എല്ലാ പൌരന്മാർക്കും പ്രായപൂർത്തി വോട്ടവകാശത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഔദ്യോഗിക സ്ഥാനമാനങ്ങൾ വഹിക്കാനും അവസര സമത്വം ഉറപ്പുവരുത്തുന്നു.

4,സ്വാഭാവിക അസമത്വങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും കാരണമായേക്കാവുന്ന വസ്തുതകൾ പരിശോധിക്കുക ?

*നിരക്ഷരത

*ജാതിയത

*തൊഴിലില്ലായ്മ

*ദാരിദ്യ്രം

*വോട്ടവകാശത്തിൻ്റെ ദുർവിനിയോഗം

*സത്യസന്ധമായ പത്രപ്രവർത്തിൻ്റെ അഭാവം

*രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണം സമ്പന്നർ കൈയ്യടക്കൽ

5,സമത്വത്തെക്കുറിച്ചുള്ള മാർക്സിയൻ കാഴ്ചപ്പാട്?

*മാർക്സിസ്റ്റുകൾ സ്വാഭാവിക സമത്വ സങ്കൽപ്പം തള്ളിക്കളയുന്നു.

*മനുഷ്യബന്ധങ്ങളിൽ ഇന്നു നിലനിൽക്കുന്ന സാമൂഹിക,സാമ്പത്തിക,രാഷ് ട്രീയ അസമത്വങ്ങളിൽ അധികവും ചരിത്രപരമായി സൃഷ്ടിക്കപ്പെട്ടതാണ്.അതിനാലവ സ്വാഭാവികമല്ല.

*മനുഷ്യ നിർമ്മിതമായഉല്പന്നങ്ങളാകയാൽ മനുഷ്യപ്രവർത്തനങ്ങളിലൂടെ പരിഹരിക്കപ്പെടാവുന്നതാണ്.

*ഈ അസമത്വത്തിൻ്റെ തുടക്കം മാനസികവും കായികവുമായ അദ്ധ്വാനങ്ങൾ തമ്മിൽ,പ്രാഥമിക ഉല്പാദകരം ഉല്പന്നത്തിൻ്റെ ഉടമസ്ഥരും തമ്മിലുള്ള വിഭജനത്തോടെയാണ്.

*ഈ വിഭജനം,സമൂഹത്തിൽ പ്രധാനപ്പെട്ട രണ്ടു വർഗ്ഗങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു.അതേസമയം,ഒരു വർഗ്ഗം മറ്റേതിനെ ചൂഷണത്തിനു വിധേയമാക്കുകയും ചെയ്തു.


No comments:

Post a Comment

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...