എന്യൂമറേറ്റര് നിയമനം
സര്ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്തല് പദ്ധതിയിലേക്ക് കുളനട ഗ്രാമപഞ്ചായത്തില് എന്യൂമറേറ്റര്മാരെ വാര്ഡ് തലത്തില് നിയമിക്കുന്നു. എം.എസ്.ഡബ്ല്യൂ, ഹ്യുമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളില് ബിരുദ പഠനം നടത്തിയവര്ക്കും കോളജുകളിലെ എന്.എസ്.എസ് , എന്.സി.സി വോളണ്ടിയര്മാര്ക്കും പ്ലസ് ടു വിദ്യാഭ്യാസമുളള മൊബൈല് ആപ്പ് ഉപയോഗിക്കാന് കഴിയുന്നവര്ക്കും അപേക്ഷിക്കാം. പൂര്ണമായും സന്നദ്ധ പ്രവര്ത്തനമായ ഈ ജോലിക്ക് സര്ട്ടിഫിക്കറ്റ് ലഭിക്കും. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്ക്ക് ഫോണ് : 04734 260272.
No comments:
Post a Comment