Wednesday, December 2, 2020

ആണവ നിലയങ്ങളും സംസ്ഥാനങ്ങളും

 *താരാപൂർ -- മഹാരാഷ്ട്ര

*ജയ്താപൂർ -- മഹാരാഷ്ട്ര

*കൂടംകുളം -- തമിഴ് നാട്

*കൽപ്പാക്കം -- തമിഴ് നാട്

*റാവ്ത്ത് -- രാജസ്ഥാൻ

*കക്രപാറ -- ഗുജറാത്ത്

*കൈക -- കർണാടക

*നറോറ -- ഉത്തർപ്രദേശ്

ഡോ.രാജേന്ദ്ര പ്രസാദ് (1884-1963)

തയ്യാറാക്കിയത്  : ഭാഗ്യരാജ് വി.ബി ,ഇടത്തിട്ട.

                                        

ഇന്ത്യയുടെ ആദ്യ പ്രസിഡൻ്റും ഭരണഘടനിർമ്മാണ സഭയുടെ അദ്ധ്യക്ഷനുമായ ഡോ.രാജേന്ദ്ര പ്രസാദ് ജനിച്ചത് 1884 ഡിസംബർ മൂന്നിനാണ്.ബീഹാറിലെ സാരൻ ജില്ലയിലെ ജീരാദേയി ഗ്രാമത്തിലെ മഹാദേവ് സഹായിയുടെയും കമലേശ്വരി ദേവിയുടെയും ഇളയ സന്താനമായി ജനിച്ചു.

 

                       ഡോ.രാജേന്ദ്രപ്രസാദിൻ്റെ ജന്മദിനം " Advocate's Day" ആയി ആചരിക്കുന്നു. 

വിദ്യാഭ്യാസ കാലത്ത് പന്ത്രണ്ടാം വയസ്സിൽ രാജ് വംശി ദേവിയെ വിവാഹം കഴിച്ചു.കൊൽക്കത്ത പ്രസിഡൻസി കോളേജിൽ നിന്ന് ഇൻ്റർ മീഡിയറ്റ് പരീക്ഷയും ബി.എ പരീക്ഷയും ഒന്നാം റാങ്കിൽ ജയിച്ചു.കൊൽക്കത്ത പഠനകാലത്ത് ബീഹാറി സ്റ്റുഡൻ്റ്സ് ക്ലബ് രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകി.1906- ൽ ബീഹാറി യൂത്ത് കോൺഫറസിനു രൂപം നൽകി.1907-ൽ എം.എ ഒന്നാം റാങ്കിൽ ജയിച്ചു.ഒരു വർഷത്തോളം മുസഫർപൂർ ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി നോക്കിയ അദ്ദേഹം പിന്നീട് കൊൽക്കത്ത ലാ കോളേജിൽ ചേർന്ന് നിയമ ബിരുദം സമ്പാദിച്ചു.1911-ൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി.പിന്നീട് കൊൽക്കത്ത സർവകലാശാലയിൽ  ലാ പ്രൊഫസറായി.പട് നയിൽ 1916-ൽ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടപ്പോൾ പ്രൊഫസറുദ്യോഗം രാജി വെച്ച് അവിടെ പ്രാക്ടീസ് ആരംഭിച്ചു.പട് ന   ഹൈക്കോടതിയിലെ മികച്ച അഭിഭാഷകനെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം  എം.എൽ പരീക്ഷ ജയിക്കുകയും നിയമത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി.

1918-ൽ ഖേഡാ കർഷക സമരത്തിന് നേതൃത്വം വഹിച്ചു.1921-ൽ ദേശ്  എന്ന ഹിന്ദി വാരിക ആരംഭിച്ചു.പട് ന ഹൈക്കോടതിയിലെ വലിയ വരുമാനമുള്ള പ്രാക്ടീസ് മതിയാക്കി നാഷണൽ കോളേജിൻ്റെ പ്രിൻസിപ്പലായി സ്ഥാനമേറ്റു.ട് ന മുൻസിപ്പാലിറ്റി പ്രസിഡൻ്റു സ്ഥാപനവും വഹിച്ചു.ഉപ്പു സത്യാഗ്രഹം(1930),വിദേശ വസ്ത്ര ബഹിഷ്കരണം,മദ്യ നിരോധന പ്രചരണം തുടങ്ങിയ ഗാന്ധിയൻ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

1934 ഒക്ടോബർ 26 ന് മുംബയിൽ വച്ച് കോൺഗ്രസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജേന്ദ്ര പ്രസാദ്  പിന്നീട് സുഭാഷ് ചന്ദ്ര ബോസ് രാജിവച്ചപ്പോഴും സംഘടനയുടെ സാരഥിയായി.ഗാന്ധിജി കോൺഗ്രസിൽ നിന്നു രാജിവെച്ചപ്പോൾ രാജേന്ദ്രപ്രസാദും ഒപ്പം രാജിസമർപ്പിച്ചെങ്കിലും മൌലാനാ ആസാദിൻ്റെ പ്രേരണമൂലം പിന്നീട് രാജി പിൻവലിച്ചു.1939-ൽ പ്രവിശ്യകളിലെ കോൺഗ്രസ്  മന്ത്രിസഭകൾ രാജിവെയ്ക്കുന്നതിനു  മുമ്പ്  നെഹ്രുവിനൊപ്പം വൈസ്രോയിയുമായി കൂടികാഴ്ച നടത്തി.1942-ൽ ക്വിറ്റിന്ത്യാ സമരകാലത്ത് ബങ്കിംപൂർ ജയിലിൽ തടവിലാക്കപ്പെട്ടു.അവിടെവെച്ച് രചിച്ച വിഭക്ത ഭാരതം 1946-ൽ പ്രസിദ്ധപ്പെടുത്തി.ചമ്പാരൻ സത്യാഗ്രഹമാണ് മറ്റൊരു കൃതി.

നെഹ്രുവിൻ്റെ നേതൃത്വത്തിൽ 1946 സെപ്റ്റംബർ രണ്ടിന് നിലവിൽ വന്ന ഇടക്കാല മന്ത്രിസഭയിൽ കൃഷി-ഭക്ഷ്യ വകുപ്പു  മന്ത്രിയായി.1939-ൽ  സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും പിന്നീട് ആചാര്യ കൃപലാനി രാജിവച്ചപ്പോഴും കോൺഗ്രസ് പ്രസിഡൻ്റായി.1946-ൽ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷനായി.

1950 മുതൽ 1962 രാഷ്ട്രപതി സ്ഥാനം വഹിച്ചു.1952-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം കെ.ടി.ഷായെയും 1957-ൽ  99.3% വോട്ടു നേടിയ അദ്ദേഹം ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടി രാഷ്ട്രപതിയായ വ്യക്തി എന്ന വിശേഷണം സ്വന്തമാക്കുന്നു.

പാർലമെൻ്റ് പാസാക്കിയ ബിൽ പ്രസിഡൻ്റിൻ്റെ അനുമതിയ്ക്കായി സമർപ്പിച്ച അവസരത്തിൽ ഒപ്പിടാതെ തിരിച്ചയച്ച ആദ്യ സംഭവം ഉണ്ടായത് ഡോ.രാജേന്ദ്ര പ്രസാദിൻ്റെ കാലത്താണ്.ഹിന്ദു കോഡ് ബിൽ തിരിച്ചയച്ച ഈ സംഭവത്തെ തുടർന്നാണ് കേന്ദ്ര നിയമ മന്ത്രിയായിരുന്ന ഡോ.ബി.ആർ.അംബേദ്ക്കർ രാജിവച്ചത്.സ്ഥാനമൊഴിഞ്ഞ് ഏറെക്കഴിയും മുമ്പ് പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചു(1962).ശിഷ്ടകാലം പട്നയിൽ ഗംഗാതീരത്തുള്ള സദാഖത്ത് ആശ്രമത്തിൽ ചിലവഴിച്ചു.

ദേശീയ പതാക തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മിറ്റിയുടെ അദ്ധ്യക്ഷൻ,ഏറ്റവും കൂടുതൽ കാലം പ്രസിഡൻ്റ്,ആദ്യത്തെ ഏഷ്യൻ ഗയിംസ് ഉദ്ഘാടകൻ തുടങ്ങീ നിരവധി പ്രത്യേകതകൾ ഡോ.രാജേന്ദ്രപ്രസാദിനുണ്ട്.

1963 ഫെബ്രുവരി 28 -ന് അദ്ദേഹം അന്തരിച്ചു.


ഇന്ന് രാജ്യാന്തര ഭിന്നശേഷി ദിനം

 ഡിസംബർ 3 : ഇന്ന് രാജ്യാന്തര ഭിന്നശേഷി ദിനം 

ഇച്ഛാശക്തികൊണ്ട് വിധിയെ നേരിട്ട് വിജയം വരിച്ച ഹെലൻ കെല്ലർ ഉൾപ്പെടെയുള്ള നിരവധി പ്രതിഭകളെ ഈ ദിനത്തിൽ സ്മരിക്കാം.

പൌലോഫ്രയർ (1921-1997)

👉ഫ്രയറുടെ അഭിപ്രായത്തിൽ വിദ്യാഭ്യാസം ലക്ഷ്യബോധത്തോടെയുള്ള ഒരു സാംസ്കാരിക നവീകരണ പ്രവർത്തനമാണ്.

👉വിദ്യാഭ്യാസം വിമോചനത്തിനു വിധേയമാവണമെന്നതാണ് ഫ്രയറുടെ ഉറച്ച വിശ്വാസം

👉 പ്രധാന കൃതികൾ - Pedagogy of the Oppressed ,Education for Critical Consciousness,Cultural Action for Freedom,Pedagogy in Process, The Politics of Education.

റൂസ്സോ (1712-1778)

 👉ജനീവയിൽ 1712 -ൽ ജനിച്ചു

👉പ്രകൃതിവാദിയായ വിദ്യഭ്യാസ ചിന്തകൻ

👉നെഗറ്റീവ് എജ്യുക്കേഷൻ്റെ വാക്താവ്

👉പ്രധാന പുസ്തകങ്ങൾ -The  Social contract,എമിലി

👉സ്വാതന്ത്ര്യം,സമത്വം ,സാഹോദര്യം എന്ന മുദ്രാവാക്യത്തിൻ്റെ ശില്പി

👉സ്ത്രീ വിദ്യാഭ്യാസത്തോട് വിയോജിപ്പുള്ള ചിന്തകൻ

കൊമിനിയസ്

                                                          കൊമിനിയസ്                                                                             

👉ആധുനിക വിദ്യാഭ്യാസത്തിൻ്റെ പിതാവ്?

*കൊമിനിയസ്

👉ഇന്ദ്രിയങ്ങൾ അറിവിൻ്റെ പടിവാലുകളാണ് എന്നഭിപ്രായപ്പെട്ടത്?

*കൊമിനിയസ് 

👉കൊമിനിയസിനെ സ്വാധീനിച്ച വിദ്യാഭ്യാസ ചിന്തകൻ?

*ഫ്രാൻസിസ് ബേക്കൻ

👉പ്രസിദ്ധമായ പുസ്തകം?

*Great Didactic

👉The gates of tongues of unlocked -

*കൊമിനിയസ്

👉വിദ്യാഭ്യാസത്തിൽ അധ്യയനരീതികൾക്ക് പ്രാധാന്യം നൽകണമെന്ന്  വിശ്വസിച്ച ചിന്തകൻ?

കൊമിനിയസ്

👉 പഠനം വിദ്യാർത്ഥിയുടെ പഞ്ചേന്ദ്രയങ്ങളെ പ്രവർത്തനക്ഷമമാക്കിക്കൊണ്ടാണ് നടത്തേണ്ടത് എന്നഭിപ്രായപ്പെട്ടു.

ദേശീയ ചിഹ്നങ്ങൾ

💜ഇന്ത്യയുടെ ദേശീയ മുദ്ര -- സിംഹമുദ്ര

💜ദേശീയ ഗാനം -- ജനഗണമന

💜ദേശീയ ഗീതം -- വന്ദേമാതരം

💜ദേശീയ ഭാഷ -- ഹിന്ദി

💜ദേശീയ കലണ്ടർ -- ശകവർഷ കലണ്ടർ

💜ദേശീയ മൃഗം -- കടുവ

💜ദേശീയ പക്ഷി -- മയിൽ

💜ദേശീയ ഫലം -- മാങ്ങ

💜ദേശീയ പുഷ്പം -- താമര

💜ദേശീയ മത്സ്യം -- അയ്ക്കുറ

💜ദേശീയ നദി -- ഗംഗ

💜ദേശീയ നൃത്തരൂപം - ഭരത നാട്യം

💜ദേശീയ കായിക വിനോദം -- ഹോക്കി

💜ദേശീയ പൈതൃക ജീവി -- ആന

💜 ദേശീയ ജല ജീവി -- ഗംഗാ ഡോൾഫിൻ

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...