മലയാള സാഹിത്യരംഗത്തിനു നിസ്തുല സംഭാവനകൾ നൽകിയ എം.ടി.വാസുദേവൻ നായർ ജനിച്ചത് 1933 ജൂലൈ 15-നു പാലക്കാട് ജില്ലയിലെ കൂടല്ലൂരാണ്. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ എം.ടി ഒരു വർഷത്തോളം അധ്യാപകനായി സേവനം അനുഷ്ഠിച്ചു.പത്രാധിപർ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു.54-ലോളം സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്.ഹൃദയ സ്പർശിയായ ഒരു രചനാശൈലി കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടംനേടിയ എം.ടിയുടെ ശ്രദ്ധേയമായ കൃതികളാണ് നാലുകെട്ട്, രണ്ടാമൂഴം,കാലം, അസുരവിത്ത് തുടങ്ങിയവ.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ജ്ഞാനപീഠം,ജെ.സി.ഡാനിയൽ അവാർഡ്, തുടങ്ങിയ നിരവധി അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.2005-ൽ പത്മഭൂഷനും ലഭിച്ചു.
Subscribe to:
Post Comments (Atom)
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം ____________________________________________ വി.ബി.ഭാഗ്യരാജ് എ...
-
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ 👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി 👉വിറ്റികൽച്ചർ--മുന്തിരി കൃഷി 👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി 👉സിൽവി കൾച്...
-
👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്? പൈഥഗോറസ് 👉ലോഗരിതത്തിൻ്റെ പിതാവ്? ജോൺ നേപ്പിയർ 👉ജ്യാമിതിയിടെ പിതാവ്? യൂക്ലിഡ് 👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പ...
-
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആ...
Nice. MT has greatest contribution to malayalam Literature
ReplyDeleteRegards
Team Trivandrum Packers and Movers