Saturday, July 15, 2023

നവതിയുടെ നിറവിൽ എം.ടി

 മലയാള സാഹിത്യരംഗത്തിനു നിസ്തുല സംഭാവനകൾ നൽകിയ എം.ടി.വാസുദേവൻ നായർ  ജനിച്ചത് 1933 ജൂലൈ 15-നു പാലക്കാട് ജില്ലയിലെ കൂടല്ലൂരാണ്. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ എം.ടി ഒരു വർഷത്തോളം അധ്യാപകനായി സേവനം അനുഷ്ഠിച്ചു.പത്രാധിപർ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചു.54-ലോളം സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്.ഹൃദയ സ്പർശിയായ ഒരു രചനാശൈലി കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടംനേടിയ എം.ടിയുടെ ശ്രദ്ധേയമായ കൃതികളാണ് നാലുകെട്ട്, രണ്ടാമൂഴം,കാലം, അസുരവിത്ത് തുടങ്ങിയവ.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ജ്ഞാനപീഠം,ജെ.സി.ഡാനിയൽ അവാർഡ്, തുടങ്ങിയ നിരവധി അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.2005-ൽ പത്മഭൂഷനും ലഭിച്ചു.

1 comment:

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...