Friday, December 31, 2021

HAPPY NEW YEAR

 എല്ലാ വായനക്കാർക്കും പുതുവത്സര ആശംസകൾ....

Monday, December 27, 2021

 SSLC പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ,Plus Two,VHSE പരീക്ഷ മാർച്ച് 30 മുതൽ.

📢
---------------------------------------------------------------------------------------------------------------------------------
സംസ്ഥാനത്ത് S.S.L.C പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹ‍യർ സെക്കൻഡറി, വൊക്കേഷണൽഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മോഡൽ പരീക്ഷ മാർച്ച് 21 മുതല് 25 വരെ നടക്കും. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികളെത്തി. ഒമ്പത് ലക്ഷത്തോളം കുട്ടികൾ പതുതായി അഡ്മിഷനെടുത്തെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

Friday, December 24, 2021

സുവർണ്ണ തിളക്കത്തിൽ കേരള ലോ അക്കാദമി

 സുവർണ്ണ തിളക്കത്തിൽ കേരള ലോ അക്കാദമി.

--------------------------------------------------------------------
തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിന് മിന്നും തിളക്കം. കേരള യൂണിവേഴ്‌സിറ്റി എൽ.എൽ.ബിയിൽ മൂന്ന് സ്ട്രീമിലും ഒന്നാം റാങ്ക് കരസ്ഥമാക്കി ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ ത്രിവത്സര എൽ.എൽ.ബിയിൽ കാവ്യ മോഹന് ഒന്നാം റാങ്ക് കരസ്ഥമാക്കി. പഞ്ചവത്സര ബിഎ എൽ.എൽ.ബിയിൽ ശ്രീയുക്തയും പഞ്ചവത്സര ബികോം എൽ.എൽ.ബിയിൽ കൃഷ്ണപ്രിയും ഒന്നാം റാങ്കിന് അർഹരായി.
3 പേർ, '1st Rank KERALA LAW ACADEMY LAW COLLEGE Kerala University Rank Holders 1st Rank 1st Rank K Kavya Mohan LLB (3yr) Unitary Degree Sreeyuktha S Integrated 5yr B.A.LL.B Degree Krishna Priya Integrated 5yr B.Com.LL.B Degree' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം


 

HAPPY X'MAS


 

Wednesday, December 15, 2021

URGENTLY REQUIRED STAFF

 Urgently required Accounts staff male and CRE ( customer relation executive ) female for service Muthoot Honda Konni For more details call : 9656801030


Friday, December 10, 2021


 

മാനേജ്മെൻ്റ് ട്രെയിനി പരീക്ഷ 28-ന്

                                        മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ 28 ന്

റാന്നി ട്രൈബല് ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില് ഓഫീസ് മാനേജ്‌മെൻ്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 28 ന് രാവിലെ 10 മുതല് 11.15 വരെ വടശ്ശേരിക്കര മോഡല് റസിഡന്ഷ്യല് സ്‌കൂളിൽ നടത്തും. പരീക്ഷയില് പങ്കെടുക്കുന്നതിന് അപേക്ഷ സമര്പ്പിച്ചിട്ടുള്ള പട്ടികവർഗ വിഭാഗത്തില്പ്പെട്ടവർ ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ കാർഡിൻ്റെ അസൽ, ഹാള് ടിക്കറ്റ് എന്നിവ സഹിതം വടശ്ശേരിക്കര മോഡൽ റസിഡന്ഷ്യല് സ്‌കൂളില് അന്നേ ദിവസം രാവിലെ 9.30ന് എത്തിച്ചേരണമെന്ന് ട്രൈബൽ ഡെവലപ്പ്‌മെൻ്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 04735 227703


ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി 2021-22




 

Thursday, December 9, 2021

BIG LITTLE BOOK AWARD-2021

 

Prof. S. Sivadas, an eminent writer of children's books and illustrator Deepa Balsavar won the Big Little Book Award (BLBA 2021) for their significant contribution to children’s literature in Indian languages. 

Kottayam based Prof. S. Sivadas has stood out significantly in the children’s literature canon in Malayalam, and is author of over two

hundred books. "I am very happy to receive the Big Little Book Award by the Parag Initiative of Tata Trusts. I value the tradition of Tata Group and the wonderful work done by Parag and so feel proud to be associated with it, in this way. This I believe, is a new beginning in my career as a children’s writer and communicator," Sivadas said.

FLAG & COUNTRY


FLAG & COUNTRY
Comment your country's name



 

Current Affairs

ഈ ചാനൽ സ്ഥിരമായി സന്ദർശിക്കുക

Thursday, December 2, 2021

APPLICATION INVITED FOR THE POST OF KINDERGARTEN TEACHER

 Inviting Applications from the Best Teachers out there!


Applicants must be well versed in Phonics and must have good English Proficiency. Preference will be given to candidates having an experience of 3 years or more as a Kindergarten Teacher.
The Salary will be according to the Government approved scale for Private School Teachers.
Hostel Facility is available.
If you feel you can Inspire, Ignite & Instill the love of learning and feel competent enough to face the challenges in this field; forward us your CVs along with your Photograph to careers@oemschool.com or call +91 920 770 2751.

RAILWAY ZONES


 

Tuesday, November 30, 2021

||GANDHIJI AND FIVE||ഗാന്ധിജിയും അഞ്ചെന്ന സംഖ്യയും||SHARE & LIKE ||

കർഷക ക്ഷേമനിധി പെൻഷൻ


 

ഗുണനിലവാരമുള്ള ആയൂർവ്വേദ മരുന്നുകൾക്കും എണ്ണകൾക്കും കസ്തൂരി ഹെർബൽ ഷോപ്പ്

                                             🌿കസ് തൂരി🌿

"ഗുണനിലവാരമുള്ള ആയൂർവ്വേദ അങ്ങാടി മരുന്ന് , എണ്ണവർഗ്ഗങ്ങൾ എന്നിവയ്ക്ക് സമീപിക്കുക"

                           കസ് തൂരി

              ഗോവിന്ദൻ നായർ

     പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം

      പത്തനംതിട്ട: 9447074346

*************************************


1986-ലെ അതിക്രമ നിരോധന നിയമം

 ഇന്തൃൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Abolition of Untouchability"(തൊട്ടുകൂടായ്മ നിർത്തലാക്കൽ) എന്നതിനെ അടിസ്ഥാനമാക്കി ഇന്തൃൻ പാർലമെൻ്റ് 11-09-1989-ൽ പാസാക്കി 10-01-1990 മുതൽ നിലവിൽ വന്ന നിയമമാണ് പട്ടികജാതി പട്ടികവർഗ്ഗ (അതിക്രമം തടയൽ) നിയമം 1989.ഇന്തൃൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Untouchability" is abolished and its practice in any form is forbidden.The enforcement of any disability arising out of "Untouchability" shall be an offence punishable in accordance with law.അതായത് തൊട്ടുകൂടായ്മ നിർത്തലാക്കുകയും അതിൻ്റെ ഏതു രൂപത്തിലും ഉള്ള ആചരണം വിലക്കുകയും ചെയ്തിരിക്കുന്നു.തൊട്ടുകൂടായ്മയിൽ നിന്നും ഉളവാക്കുന്ന ഏതെങ്കിലും അവശത നിർബന്ധിച്ച് ഏൽപ്പിക്കുന്നത് നിയമ പ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റകരമായിരിക്കുന്നതാണ്.

*നിയമം അനുസരിച്ച് കുറ്റകരമാകുന്ന പ്രവർത്തികൾ ചുവടെ ചേർക്കുന്നു.

(1)പട്ടികജാതിയിലോ പട്ടികവർഗത്തിലേയോ ഒരംഗത്തെകൊണ്ട് ഭക്ഷൃയോഗ്യമല്ലാത്തതോ നിന്ദ്യമായതോ ആയ ഏതെങ്കിലും സാധനം തീറ്റിക്കുന്നതോ കുടിപ്പിക്കുന്നതിനോ  ബലം പ്രയോഗം നടത്തുന്നത്

(2)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഏതെങ്കിലും അംഗത്തിന് ക്ഷതിയോ അപമാനമോ അല്ലെങ്കിൽ അലട്ടലോ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി വിസർജ്ജന വസ്തുക്കളോ പാഴ്വസ്തുക്കളോ,ജന്തുക്കളുടെ ശവശരീരങ്ങളോ മറ്റ് ഏതെങ്കിലും നിന്ദ്യമായ സാധനമോ അയാളുടെ പരിസരങ്ങളിലോ അയൽപക്കത്തോ കൂട്ടിയിടുക വഴി പ്രവർത്തിക്കുക.

(3)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തിൻ്റെ ശരീരത്തിൽ നിന്ന് ബലാൽക്കാരമായി വസ്ത്രങ്ങൾ മാറ്റുകയോ അല്ലെങ്കിൽ മുഖത്തോ ശരീരത്തിലോ ചായം തേച്ചോ നടത്തുന്നതോ,അല്ലെങ്കിൽ മനുഷൃൻ്റെ അന്തസ്സിന് ന്യൂനതയുണ്ടാകുന്ന അതേപോലെയുള്ള ഏതെങ്കിലും  പ്രവൃത്തി ചെയ്യുകയോ ചെയ്യുന്നത്.

(4)പട്ടികജാതിയിലോ പട്ടികവർഗത്തിലേയോ ഒരംഗത്തിന് ഉടമസ്ഥാവകാശം ഉള്ളതോ അലോട്ട്മെൻ്റെ് ചെയ്തിട്ടുള്ളതോ അല്ലെങ്കിൽ ക്ഷമതയുള്ള അധികാരസ്ഥനാൽ അലോട്ടു ചെയ്യുന്നതിനു വേണ്ടി വിജ്ഞാപനം ചെയ്തിട്ടുള്ളതോ ആയ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ കൃഷി ചെയ്യുകയോ അല്ലെങ്കിൽ അയാൾക്ക് അലോട്ട് ചെയ്ത ഭൂമി കൈമാറ്റം ചെയ്ത് എടുക്കുകോ ചെയ്യുന്നത്.

(5)പട്ടികജാതിയിലെയോ വർഗത്തിലേയോ ഒരംഗത്തിൻ്റെ ഭൂമിയേയോ പരിസര പ്രദേശത്തേയോ അയാളുടെ കൈവശത്തു നിന്നും അന്യായമായി നീക്കം ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഭൂമിയിൻന്മേലോ,പരിസരപ്രദേശത്തിന്മേലോ വെള്ളത്തിന്മേലോ ഉള്ള അവകാശങ്ങൾ അനുഭവിക്കുന്നതിൽ കൈകടത്തുകയോ ചെയ്യുന്നത്.

(6)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തെ പൊതു ആവശ്യത്തിനുവേണ്ടി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിർബന്ധിത സേവനം ഒഴികെ,ബിഗാർ അല്ലെങ്കിൽ അതേ രൂപത്തിലുള്ള മറ്റു നിർബന്ധിത തൊഴിലോ,അല്ലെങ്കിൽ അടിമപ്പണിയെ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുന്നത്.

(7)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തെ വോട്ട് ചെയ്യാതിരിക്കുന്നതിനോ ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിനോ അല്ലെങ്കിൽ നിയമം മൂലം വൃവസ്ഥ ചെയ്തിട്ടുള്ളതല്ലാത്ത വിധത്തിൽ വോട്ട് ചെയ്യുന്നതിനോ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.

(8)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തിനെതിരായി വ്യാജമായതോ,ദുരുദ്ദേശരമായതോ,ശല്യപ്പെടുത്തുന്നതോ ആയ വ്യവഹാരമോ ക്രിമിനൽ നടപടികളോ മറ്റു നിയമനടടികളോ ആരംഭിക്കുന്നത്.

(9)ഏതെങ്കിലും വ്യാജമായതോ നിസ്സാരമായതോ ആയ വിവരം ഏതെങ്കിലും പബ്ലിക്ക് സർവൻ്റിന് നൽകുകയും അതുവഴി അങ്ങനെയുള്ള പബ്ലിക്ക് സർവൻ്റിൻ്റെ നിയമാനുസൃതമായ അധികാരം പട്ടികജാതിലേയോ  പട്ടികവർഗത്തിലേയോ ഒരംഗത്തിന് ക്ഷതിയോ അലട്ടലോ ഉണ്ടാക്കത്തക്കവിധം ഉപയോഗിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നത്.

(10)പട്ടികജാതിയിലോ പട്ടികവർഗത്തിലെയോ ഒരംഗത്തെ പൊതുജന ദൃഷ്ടിയിൽപ്പെടുന്ന ഏതെങ്കിലും സ്ഥലത്ത് വച്ച് അവഹേളിക്കണമെന്ന ഉദ്ദേശത്തോടു കൂടി ഉദ്ദേശപൂർവ്വം അപമാനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.

(11)പട്ടികജാതിയിലോ പട്ടികവർഗത്തിലോ പെടുന്നഏതെങ്കിലും സ്ത്രീയെ അനാദരിക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി അവളുടെ നേരെ കയ്യേറ്റം നടത്തുകയോ ബലംപ്രയോഗിക്കുകയോ ചെയ്യുന്നത്.

(12)പട്ടികജാതിയിലോ പട്ടികവർത്തിലോപെട്ട ഒരു സ്ത്രീയുടെ ഇച്ഛയെ സ്വാധീനപ്പെടുത്താവുന്ന ഒരു സ്ഥലത്തായിരിക്കുകയും അങ്ങൻെ അല്ലായിരുന്നെങ്കിൽ അവൾ സമ്മതിക്കില്ലായിരുന്ന ലൈംഗീക ചൂഷണത്തിന് ആ സ്ഥാനം  ഉപയോഗിക്കുകയും ചെയ്യുന്നത്

.(13)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ അംഗങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കലും നീരുറവയോ ജലസ്രോതസ്സിലേയോ ജലം,അത് സാധാരണയായി ഉപയോഗിക്കുന്ന ആവശ്യത്തിനുള്ള അനുയോജ്യത കുറയത്തക്കവിധം ദുഷിപ്പിക്കുകയോ മലിന്പെടുത്തുകയോ ചെയ്യുന്നത്.

(14)പട്ടികജാതിയിലേയോ പട്ടികവർഗത്തിലേയോ ഒരംഗത്തിന് ഒരു പൊതുസങ്കേത സ്ഥലത്തേക്ക് കടക്കുവാൻ കീഴ് നടപ്പു പ്രകാരമുള്ള അവകാശം നിഷേധിക്കുന്നത്.

(15)പട്ടികജാതിയിലോ പട്ടികവഗത്തിലേയോ ഒരംഗത്തെ തൻ്റെ വീടോ ഗ്രാമമോ അല്ലെങ്കിൽ മറ്റു വാസസ്ഥലമോ വിട്ടുപോകുന്നതിന് നിർബന്ധിക്കുകയോ ഇടയാക്കുകയോ ചെയ്യുന്നത്.

(16)പട്ടികജാതിയിൽ പെട്ട ആളുകളെ മാനസിക രോഗിയായി ചിത്രീകരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.

👉 അതിക്രമങ്ങൾക്ക് വിധേയരാകുന്ന പട്ടികജാതി പട്ടികവർഗക്കാർക്ക് ധനസഹായം അനുവദിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകൾ ജില്ലാ കലക്ടർക്ക് സമർപ്പിക്കേണ്ടതാണ്.നഷ്ടപരിഹാരത്തിനായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം നഷ്ടം തിട്ടപ്പെടുത്തിക്കൊണ്ടുള്ള തഹസിൽദാരുടെ സർട്ടിഫിക്കേറ്റും പോലീസിൻ്റെ ക്രൈംറിപ്പോർട്ടും ഹാജരാക്കണം.

👉 നിയമത്തിൻ്റെ സ്വതന്ത്ര വിവർത്തനവും വ്യാഖ്യാനവും : ഭാഗ്യരാജ്.വി.ബി,ഇടത്തിട്ട. 

Sunday, November 28, 2021

P.W.D RSET HOUSE - കുറഞ്ഞ ചിലവിൽ പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാം

 P.W.D RSET HOUSE -കൾ കുറഞ്ഞ ചിലവിൽ പൊതുജനങ്ങൾക്കും ലഭ്യമാണ്.400 രൂപ മുതലുള്ള റൂമുകൾ ലഭ്യമാണ്.റൂം ബുക്ക് ചെയ്യാൻ താഴെക്കാണുന്ന ലിങ്ക് സന്ദർശിക്കുക.നേരിട്ടും ഓൺലൈനായും ബുക്ക് ചെയ്യാം.👇

               https://www.resthouse.pwd.kerala.gov.in/

                          

                                                    👇 ഡീറ്റേയ്ൽസ് ഇവിടെ നൽകുക.



കേരളോത്സവം-2021



 👇https://ksywb.kerala.gov.in/2021/11/25/%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%93%e0%b5%ba%e0%b4%b2%e0%b5%88%e0%b5%bb-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f-2/
 




 

IMPORTANT PORTS IN INDIA


 

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം


 

JIO വിളിക്കുന്നു


 

Saturday, November 27, 2021

LGS EXAM QUESTION PAPER (27-11-21)



















                    PLZ VISIT OUR YOUTUBE CHANNEL FOR ANSWER KEY

https://www.youtube.com/c/BhagyarajVb
 

ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ എന്തു ചെയ്യണം?

 



            മലയാളക്കരയിൽ അറിവിൻ്റെ വിജയക്കൊടി പാറിച്ച്‌ മുന്നേറുന്ന 'ഒരുകോടി'യിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കായി ഫ്‌ളവേഴ്‌സ് ഒരുക്കുന്നപ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക...

                         PLZ CLICK ON THE LINK👇

   *  https://www.flowerstv.in/register/?fbclid=IwAR0MW1i3U9KSNzaiI0UZUcSH6Jl20FrqLckukSto5qbEpOdvVE8i7_4HCLQ

*https://www.flowerstv.in/register/

--------------------------------------------------------------------------------------------------------------

PLZ WATCH OUR CHANNEL 👇

   https://www.youtube.com/c/BhagyarajVb

ചികിത്സാ സഹായം തേടുന്നു


 

Friday, November 26, 2021

മെഗാ ജോബ് ഫെയർ -2021


              CLICK ON BELOW LINK 👇

                https://jobfest.kerala.gov.in/
----------------------------------------------------------------------------------------------------------------
PLZ VISIT OUR CHANNEL FOR INFORMATIVE VIDEOS 👇

QUIZ COMPETITION FOR STUDENTS

 STUDENTS OF ALL CATEGORIES CAN PARTICIPATE IN THE QUIZ COMPETITION

 PLZ CLICK ON BELOW LINK 👇

   https://www.keralabiodiversity.org/index.php/topmenu/408-biodiversity-quiz

------------------------------------------------------------------------------------------------------------

PLZ VISIT OUR YOUTUBE CHANNEL :

https://www.youtube.com/c/BhagyarajVb

KSSB INVITES APPLICATION FOR THE POST OF DISTRICT COORDINATOR

https://www.keralabiodiversity.org/


 

Tuesday, November 23, 2021

ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റ്

 എറണാകുളം ജില്ലാ എംബ്ലോയ്മെൻറ് ഓഫീസിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന എംബ്ലോയബിലിറ്റി സെൻ്ററിൽ ഒരു ഫ്രണ്ട് ഓഫീസ് അസിസ്റ്റൻ്റിൻ്റെ താൽക്കാലിക  ഒഴിവുണ്ട്. യോഗ്യത ബിരുദം,കംപ്യൂട്ടർ അഭിരുചി.ദിവസ വേതനം 750 രൂപ.  താൽപര്യമുള്ളവർ  30-11-2021 -തീയതിക്കകം ബയോഡേറ്റ അല്ലെങ്കിൽ സി.വി(ഫോൺ നമ്പർ സഹിതം ) deeekm@kerala.gov.in എന്ന ഇ-മെയിലിൽ അയയ്ക്കണം.

*********************************************************************************

 PLZ WATCH & SUBSCRIBE👇

   https://www.youtube.com/c/BhagyarajVb

     

VACANCY

 

------------------------------------------------------------------------------------------------------------

PLZ WATCH AND SUBSCRIBE THE CHANNEL 👇

https://www.youtube.com/c/BhagyarajVb


 

Saturday, November 20, 2021

സ്വാതന്ത്ര്യം (LIBERTY)| LESSON-2

PREPARED BY BHAGYARAJ.V.B

PART-1

(രാഷ്ട്രീയ സിദ്ധാന്തങ്ങൾ)

 1,എന്താണ് സ്വാതന്ത്ര്യം?

*ഒരു വ്യക്തിയുടെ വ്യക്തിത്വം പ്രദർശിക്കാനാവശ്യമായ സാഹചര്യമാണ് സ്വാതന്ത്ര്യം.മറ്റൊരു തരത്തിൽ പറഞ്ഞാൽ നിയന്ത്രണങ്ങളുടെ അഭാവമാണ് സ്വാതന്ത്ര്യം.മനുഷ്യൻ്റെ വ്യക്തിത്വ വികാസത്തെ സഹായിക്കുന്ന ഏറ്റവും പ്രധാന അനിവാര്യതയാണ് സ്വാതന്ത്ര്യം എന്ന് നിർവ്വചിക്കാവുന്നതാണ്.

2,വിവിധതരം സ്വാതന്ത്ര്യങ്ങൾ(DIFFERENT TYPES OF FREEDOM ) ?

*സ്വാഭാവിക സ്വാതന്ത്ര്യം

*രാഷ്ട്രീയ സ്വാതന്ത്ര്യം

*സാമ്പത്തിക സ്വാതന്ത്ര്യം

*ദേശീയ സ്വാതന്ത്ര്യം

*പൌരസ്വാതന്ത്ര്യം അല്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യം

3,സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അഞ്ച് ഉപാധികൾ?

*ജനാധിപത്യം

*രാഷ്ട്രീയ വിദ്യാഭ്യാസം

*നിയമ ഭരണം

*മൌലികാവകാശങ്ങൾ എവുതിവയ്ക്കൽ

*അധികാര വികേന്ദ്രീകരണം

*അവകാശ സമത്വം

*സാമ്പത്തിക സമത്വം

*കക്ഷി സമ്പ്രദായം

*സ്വതന്ത്രവും സത്യസന്തവുമായ പത്രപ്രവർത്തനം

4,ആശയപ്രകടന സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

*ഒരു വ്യക്തിയുടെ അഭിപ്രായം ബാഹ്യസമ്മർദ്ദങ്ങളില്ലാതെ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ആശയ പ്രകടന സ്വാതന്ത്ര്യം.

ഉദാഹരണത്തിന് ഭരണഘടനയെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം.

5,ഉദാരവാദത്തെക്കുറിച്ച് (LIberalism) ഒരു കുറിപ്പ് തയ്യാറാക്കുക    ?

*സ്വതന്ത്ര മനുഷ്യൻ എന്നർത്ഥമുള്ള      എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ലിബറലിസം എന്ന വാക്കുണ്ടായത്.19-ാം നൂറ്റാണ്ടിൽ ഉയർന്നു വന്ന ഈ രാഷ് ട്രീയ സിദ്ധാന്തം സ്വാതന്ത്ര്യത്തെ പ്രാണവായുപോലെ പ്രധാനമായി കരുതുന്നു.ഉദാരവാദം വ്യക്തിസ്വാതന്ത്ര്യത്തിന് ഉന്നതമായ പ്രാധാന്യം നൽകി.ഒരു വ്യക്തിക്ക് സ്വന്തം അഭിപ്രായങ്ങളും വിശ്വാസങ്ങളും മുറുകെപിടിക്കാനും പ്രകടിപ്പിക്കാനുമുള്ള അവകാശത്തെ ഉദാരവാദികൾ പിന്തുണച്ചു.ആധുനിക ഉദാരവാദം വ്യക്തിയ്ക്ക് കേന്ദ്ര സ്ഥാനം നൽകുന്നു.ജെ.എസ്.മിൽ,ടി.എച്ച്.ഗ്രീൻ,റാനഡെ എന്നിവരാണ് ആധുനിക ഉദാരവാദത്തിൻ്റെ വാക്താക്കൾ.ഉദാരവാദികളെ സംബന്ധിച്ചിടത്തോളം കുടുംബം,സമൂഹം,സമുദായം എന്നിവയ്ക്ക് തനതായ മൂല്യമില്ല.സമത്വം പോലെയുള്ള മൂല്യങ്ങളെക്കാൾ വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഉദാരവാദികൾ മുൻഗണന നൽകുന്നത്.

6,നിയന്ത്രണത്തിൻ്റെ വിവിധ ഉറവിടങ്ങൾ (Sources of Constraints) ?

*മേധാവിത്വം *ബാഹൃനിയന്ത്രണങ്ങൾ *സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ

7,സ്വാതന്ത്ര്യത്തിൻ്റെ നെഗറ്റീവ്,പോസിറ്റീവ് എന്നീ ആശയങ്ങൾ തമ്മിലുള്ള വ്യത്യാസം?

*എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാതന്ത്ര്യമെന്ന വാക്കിനർത്ഥം.ഇത് പ്രാബല്യത്തിലായാൽ കൈയ്യൂക്കുള്ളവൻ കാര്യക്കാരനാകും.ബലവാൻ ബലഹീനനു മേൽ മേധാവിത്വം പുലർത്തും.സ്വാതന്ത്ര്യത്തിൻ്റെ ഈ നെഗറ്റീവ് വശം സ്വീകാര്യമല്ലാത്തതിനാൽ രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു.തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാതന്ത്ര്യത്തെ സംബന്ധിച്ച് പോസിറ്റീവ് സങ്കൽപ്പം.നെഗറ്റീവ് സങ്കൽപ്പം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു.പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിൻ്റെ സമഗ്രമായ പുരോഗതിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.

8,വിവിധ തരം സ്വാതന്ത്ര്യങ്ങൾ ?

*പൌരസ്വാതന്ത്ര്യം

-അഭിപ്രായ പ്രകടന സ്വാതന്ത്ര്യം

-മതസ്വാതന്ത്ര്യം

-ജീവിക്കാനുള്ള സ്വാതന്ത്ര്യം

-സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം

*രാഷ്ട്രീയ സ്വാതന്ത്ര്യം

-പണിയെടുക്കാനുള്ള സ്വാതന്ത്ര്യം

-ഉല്പ്പാദിപ്പിക്കാനും വിൽക്കാനുമുള്ള സ്വാതന്ത്ര്യം

-മതിയായ വേതനത്തിനുള്ള സ്വാതന്ത്ര്യം

-സുരക്ഷിതത്വത്തിനുള്ള സ്വാതന്ത്ര്യം

*സാമ്പത്തിക സ്വതന്ത്ര്യം

-വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യം

-തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്വാതന്ത്ര്യം

-വിമർശിക്കാനുള്ള സ്വാതന്ത്ര്യം

-പൊതുപദവി വഹിക്കാനുള്ള സ്വാതന്ത്ര്യം

PUBLIC ADMINISTRATION

 M.A PUBLIC ADMINISTRATION NOTE(STUDY MATERIALS)

Prepared By Bhagyaraj.V.B

INTRODUCTION

The society as an association of human beings has historically evolved its own rules and regulations in the interest of maintenance of social order and avoidance of conflicts and disorder. In this sense, ‘government’ and ‘society’ are twins. Emergence of formal government as a regular and professional arm of the State took a long time in history. When, in the course of social evolution, State emerged as the sovereign public authority superseding and overseeing all other social formations (family, church, guilds etc.), formal government appeared as the State’s enforcing agency. What is now known as `bureaucracy’ –– usually a group of civil servants recruited on merit and serving under contract with stipulated conditions of service –– is a late arrival in social history? The bureaucratic State came to regulate and even ‘dominate’ society. With the emergence of democracy later in history, social freedom and bureaucratic regulation grew up in an uneasy association with each other. There has always been an undercurrent of tension between the democratic impulses of a society and the rule imposing functioning of bureaucracy as a social regulator. It is well known that 'government' is the action arm of the State. Government in action is public administration. 

Society affects and is affected by what the government does or 1 does not do. This Unit will focus on the basic notions of society, State, and administration. The purpose is to introduce you to the basic concepts of ‘society’, ‘State, and ‘public administration’, and help you to understand thei

Thursday, November 18, 2021

സമത്വം (EQUALITY)

 1,എന്താണ് സമത്വം?

*എല്ലാവർക്കും തുല്യാവകാശങ്ങൾ പ്രദാനം ചെയ്യുന്നതാണ് സമത്വം(EQUALITY ).നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാവർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.

2,വിവിധതരം സമത്വങ്ങൾ (DIFFERENT TYPES OF EQUALITY )?

*സ്വാഭാവിക സമത്വം

*സാമൂഹിക സമത്വം

*പൌരസമത്വം

*രാഷ് ട്രീയ സമത്വം

*സാമ്പത്തിക സമത്വം

3,സമത്വം വളർത്തിയെടുക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം ?

*ഔപചാരിക സമത്വം സ്ഥാപിക്കൽ

*വ്യത്യസ്ത പരിഗണനയിലൂടെയുള്ള സമത്വം

*അനുകൂലാത്മക നടപടികൾ

3,അവസര സമത്വത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക  ?

*ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 16 അവസര സമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.സർക്കാർ സർവ്വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏവർക്കും യാതൊരുവിധ വ്യത്യാസവും കൂടാതെ തുല്ല്യ അവസരം ഉറപ്പാക്കുകയാണ് അവസര സമത്വത്തിലൂടെ ലക്ഷ്യമിടുന്നത്.എന്നാൽ സാമൂഹികമായും സാമ്പത്തികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നൽകുന്ന സംവരണം അവസര സമത്വത്തിന് എതിരല്ല.എല്ലാ പൌരന്മാർക്കും പ്രായപൂർത്തി വോട്ടവകാശത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഔദ്യോഗിക സ്ഥാനമാനങ്ങൾ വഹിക്കാനും അവസര സമത്വം ഉറപ്പുവരുത്തുന്നു.

4,സ്വാഭാവിക അസമത്വങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും കാരണമായേക്കാവുന്ന വസ്തുതകൾ പരിശോധിക്കുക ?

*നിരക്ഷരത

*ജാതിയത

*തൊഴിലില്ലായ്മ

*ദാരിദ്യ്രം

*വോട്ടവകാശത്തിൻ്റെ ദുർവിനിയോഗം

*സത്യസന്ധമായ പത്രപ്രവർത്തിൻ്റെ അഭാവം

*രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണം സമ്പന്നർ കൈയ്യടക്കൽ

5,സമത്വത്തെക്കുറിച്ചുള്ള മാർക്സിയൻ കാഴ്ചപ്പാട്?

*മാർക്സിസ്റ്റുകൾ സ്വാഭാവിക സമത്വ സങ്കൽപ്പം തള്ളിക്കളയുന്നു.

*മനുഷ്യബന്ധങ്ങളിൽ ഇന്നു നിലനിൽക്കുന്ന സാമൂഹിക,സാമ്പത്തിക,രാഷ് ട്രീയ അസമത്വങ്ങളിൽ അധികവും ചരിത്രപരമായി സൃഷ്ടിക്കപ്പെട്ടതാണ്.അതിനാലവ സ്വാഭാവികമല്ല.

*മനുഷ്യ നിർമ്മിതമായഉല്പന്നങ്ങളാകയാൽ മനുഷ്യപ്രവർത്തനങ്ങളിലൂടെ പരിഹരിക്കപ്പെടാവുന്നതാണ്.

*ഈ അസമത്വത്തിൻ്റെ തുടക്കം മാനസികവും കായികവുമായ അദ്ധ്വാനങ്ങൾ തമ്മിൽ,പ്രാഥമിക ഉല്പാദകരം ഉല്പന്നത്തിൻ്റെ ഉടമസ്ഥരും തമ്മിലുള്ള വിഭജനത്തോടെയാണ്.

*ഈ വിഭജനം,സമൂഹത്തിൽ പ്രധാനപ്പെട്ട രണ്ടു വർഗ്ഗങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചു.അതേസമയം,ഒരു വർഗ്ഗം മറ്റേതിനെ ചൂഷണത്തിനു വിധേയമാക്കുകയും ചെയ്തു.


രാഷ് ട്രീയ സിദ്ധാന്തം : ഒരു ആമുഖം (POLITICAL THEORY:AN INTRODUCTION ) / LESSON-1

                                                  

PREPARED BY BHAGYARAJ.V.B

 1,എന്താണ് രാഷ് ട്രീയം (POLITICS ) ?

*രാഷ് ട്രീയം അഥവാ "പോളിറ്റിക്സ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് രാഷ് ട്ര തന്ത്ര ശാസ്ത്രത്തിൻ്റെ പിതാവായ അരിസ്റ്റോട്ടിലാണ്.പൊളിസ് (POLIS) എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം നഗരത്തെ സംബന്ധിക്കുന്നത് എന്നാണ്.ഈ വാക്കിൽ നിന്നാണ് പൊളിറ്റിക്സ് എന്ന പദം ഉണ്ടായത്.പുരാതന ഗ്രീസിലെ നഗര രാഷ് ട്രങ്ങളുടെ ഭരണ സംവിധാനങ്ങളെ സംബന്ധിച്ച ആശയഗതി എന്ന അർത്ഥത്തിലാണ് രാഷ് ട്രീയം അഥവാ പൊളിറ്റിക്സ് എന്ന പദം പ്രചാരത്തിൽ വന്നത്.ആധുനിക കാലഘട്ടത്തിലെ  രാഷ് ട്രീയം   രാഷ്ട്ര തന്ത്ര കലയാണ്.

2,ആരാണ് രാഷ് ട്രമീമാംസയുടെ(POLITICAL SCIENCE)    പിതാവ്?

*അരിസ്റ്റോട്ടിൽ

3,ആധുനിക രാഷ് ട്രതന്ത്രത്തിൻ്റെ പിതാവ് ?

*നിക്കോളോ മാക്യവില്ലി(NICCOLO MACHIAVELLI)

4,സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് സമത്വം എന്നു വാദിച്ച് ?

*മാർക്സ്

5,സ്വാതന്ത്ര്യം മാനവരാശിയുടെ മൌലികാവകാശമാണെന്ന് ആദ്യമായി വാദിച്ചത്?

*റൂസ്സോ

6,രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ വളർച്ചയ്ക്ക് സംഭാവന നൽകിയ ചിന്തകർ?

*സോക്രട്ടീസ്,പ്ലേറ്റോ,റൂസ്സോ

7,രാഷ് ട്രീയ സിദ്ധാന്തം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

*സാമൂഹ്യ ജീവിയായ മനുഷ്യനും രാഷ്ട്രവും( NATION) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദർശനങ്ങളാണ് രാഷ് ട്രീയ സിദ്ധാന്തം അഥവാ രാഷ് ട്രീയ ദർശനം.രാഷ് ട്രീയ സിദ്ധാന്തത്തിൽ നാം പഠിക്കുന്ന വസ്തുതകൾ ചുവടെ.

*മനുഷ്യനെക്കുറിച്ചുള്ള പഠനം

*ഭരണത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുമുള്ള പഠനം

*രാഷ് ട്രീയ ചലനാത്മകതയെക്കുറിച്ചുള്ള പഠനം

*രാഷ് ട്രീയ തത്വചിന്തകളെക്കുറിച്ചുള്ള പഠനം

*അന്താരാഷ് ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പഠനം

8,രാഷ് ട്രീയ സിദ്ധാന്തത്തിൽ നാം എന്താണ് പഠിക്കുന്നത്?

രാഷ് ട്രീയ സിദ്ധാന്തത്തിൽ നാം പഠിക്കുന്ന പ്രധാന വസ്തുതകൾ ചുവടെ :

*ഭരണഘടന,ഗവൺമെൻ്റ്,സാമൂഹ്യ ജീവിതം എന്നിവയ്ക്ക് രൂപം നൽകുന്ന ആശയങ്ങളും തത്വങ്ങളുമാണ് രാഷ് ട്രീയ സിദ്ധാന്തം കൈകാര്യം ചെയ്യുന്നത്

*ഭരണകൂടത്തിൻ്റെ ആവിർഭാവം,വികാസം,രൂപീകരണം,പ്രവർത്തനങ്ങൾ,ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധം,ജനങ്ങളുടെ അവകാശങ്ങളും കടമകളും തുടങ്ങിയവയും രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ പരിധിയിൽ വരുന്നു.

*സ്വാതന്ത്ര്യം ,സമത്വം, നീതി,ജനാധിപത്യം,മതേതരത്വം എന്നിവയുടെയെല്ലാം അർത്ഥം രാഷ് ട്രീയ സിദ്ധാന്തം വിശദീകരിക്കുന്നു.

*നിയമ വാഴ്ച,അധികാര വിഭജനം,ജുഡീഷ്യൽ റിവ്യൂ എന്നിവയുടെ ആശയങ്ങളുടെ പ്രാധാന്യത്തെ പരിശോധിക്കുന്നുന്നു.

9,രാഷ് ട്രീയ സിദ്ധാന്തവും രാഷ് ട്രീയവും തമ്മിലുള്ള വ്യത്യാസം എഴുതുക?

*പോളിറ്റിക്സ് (POLITICS ) എന്ന പദം ആദ്യമായി ഉപയോഗിച്ചത് രാഷ്ട്ര തന്ത്ര ശാസ്ത്രത്തിൻ്റെ പിതാവായ അരിസ്റ്റോട്ടിലാണ്.പൊളിസ് എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം നഗരത്തെ സംബന്ധിക്കുന്നതാണ്.ഈ വാക്കിൽ നിന്നാണ് പോളിറ്റിക്സ് എന്ന പദത്തിൻ്റെ ഉല്പത്തി.പുരാതന ഗ്രീസിലെ നഗര രാഷ് ട്രങ്ങളുടെ ഭരണസംവിധാനങ്ങളെ സംബന്ധിച്ച ആശയഗതി എന്ന അർത്ഥത്തിലാണ്  രാഷ് ട്രീയം അഥവാ പൊളിറ്റിക്സ് എന്ന പദം പ്രചാരത്തിൽ വന്നത്.ആധുനിക കാലഘട്ടത്തിൽ രാഷ്ട്രീയം  രാഷ്ട്രതന്ത്ര കലയാണ്.രാഷ്ട്രീയ സിദ്ധാന്തത്തിൽ പഠിക്കുന്ന വസ്തുതകൾ ചുവടെ:

*ഭരണത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചുമുള്ള പഠനം

*രാഷ് ട്രീയ ചലനാത്മകതയെക്കുറിച്ചുള്ള പഠനം

*മനുഷ്യനെക്കുറിച്ചുള്ള പഠനം

*രാഷ്ട്രീയ തത്വചിന്തകളെക്കുറിച്ചുള്ള പഠനം

*അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പഠനം

ANNEL :

10,രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ ഉത്ഭവും വളർച്ചയും(ORIGIN & GROWTH OF POLITICAL THEORY )?

*രാഷ് ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള സംവാദം തുടങ്ങി വെച്ചത് സോക്രട്ടീസാണെന്ന് പ്ലേറ്റോ രേഖപ്പെടുത്തുന്നു.അഥീനിയൻ പൌരന്മാർക്കിടയിൽ നീതിയുടെ അർത്ഥം അന്വേഷിച്ചുകൊണ്ടാണ് സോക്രട്ടീസ് അതിനു തുടക്കം കുറിച്ചത്. സോക്രട്ടീസിൻ്റെ അന്വേഷണം അദ്ദേഹത്തിൻ്റെ ശിഷ്യനായ പ്ലേറ്റോ തുടർന്നു കൊണ്ടു പോയി.അരിസ്റ്റോട്ടിൽ മുതൽ മാർക്സ് വരെയുള്ള ചിന്തകർ രാഷ്ട്ര തന്ത്രശാസ്ത്രത്തിനു സംഭാവന നൽകി.രാഷ്ട്ര തന്ത്ര ശാസ്ത്രത്തിൽ ചുവടെ പറയുന്ന മേഖലകൾക്ക് പരമപ്രധാനമായ സ്ഥാനമാണ് ഉള്ളത്.

*ഭരണഘടന,ഗവൺമെൻ്റ്,സാമൂഹ്യ ജീവിതം എന്നിവയ്ക്ക് രൂപം നൽകുന്ന ആശയങ്ങളും തത്വങ്ങളുമാണ് രാഷ് ട്രീയ സിദ്ധാന്തം കൈകാര്യം ചെയ്യുന്നത്

*ഭരണകൂടത്തിൻ്റെ ആവിർഭാവം,വികാസം,രൂപീകരണം,പ്രവർത്തനങ്ങൾ,ജനങ്ങളും ഭരണകൂടവും തമ്മിലുള്ള ബന്ധം,ജനങ്ങളുടെ അവകാശങ്ങളും കടമകളും തുടങ്ങിയവയും രാഷ് ട്രീയ സിദ്ധാന്തത്തിൻ്റെ പരിധിയിൽ വരുന്നു.

*സ്വാതന്ത്ര്യം ,സമത്വം, നീതി,ജനാധിപത്യം,മതേതരത്വം എന്നിവയുടെയെല്ലാം അർത്ഥം രാഷ് ട്രീയ സിദ്ധാന്തം വിശദീകരിക്കുന്നു.

*നിയമ വാഴ്ച,അധികാര വിഭജനം,ജുഡീഷ്യൽ റിവ്യൂ എന്നിവയുടെ ആശയങ്ങളുടെ പ്രാധാന്യത്തെ പരിശോധിക്കുന്നു.

11,What is Politics?

*The Word Politics was first used by Aristotle,who is the father of Political Science.The Word "Politics" derived from the greek word  "POLIS" which means city state.It actually means the ideas regarding the administration of the city-states of ancient Greece.In the modern period,politics is political art.

12,In Political Theory ,We study 

*Study about Man

*Study about nation and government

*Study about political dynamics

*Study about international relations

*Study about political philosophy

13,What is Politics?

*Politics is concern with the study of state and government.It aims at the well being of individuals in the organized society by solving their problems to the great extent.

14,What is political theory ?

*Political theory deals with the ideas and principles that shaped constitution,government and social life in a systamatic manner.It clarifies the meaning and importance of concepts such as equality,freedom,justice,democrcy,secularism etc.It also probes the importance and validity of the principles such as rule of law,separation of power,judicial review etc.

15,What do we study in Political Theory ?

*We study the following in political theory.

a,Political theory handles ideas and principles that formulate the constitution,government, and social life.

b,It examines the importance of ideas like Rule of law,Division of Authourity and Judicial Review.

c,It explains the meaning of freedom,equality,democracy and secularism.

d,It also discusses the origin of government,development,formation,activities,the relations between people and the government and people's rights and responsibilities.

-----------------------------------------------------------------------

PLZ WATCH& SUBSCRIBE THE CHANNEL

https://www.youtube.com/c/BhagyarajVb


ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...