Monday, June 12, 2023

TYPES OF COMPUTERS

 MICRO COMPUTER

*The Micro computers are mainly used  for personal use like word processing

MINI COMPUTER

*The Mini-Computers  are slightly bigger in size, memory and speed when compared to computers.

*They can handle bigger programmes and larger numbers compared to Micro Computers.

MAIN FRAME COMPUTER

*The Mainframes are bigger in Size

*They have vast amount of memory and can handle larger amount of data than Mini-Computers.

PORTABLE COMPUTERS

*The Computers which can be carried from one place to another are known as portable computers.

Example: Laptop,Note Book, Personal Digital Assistant




FATHER'S DAY

 Father's Day is a celebration honouring fathers and celebrating fatherhood, Paternal bonds,and the influence of Fathers in Society.Father's Day is always celebrated on the third Sunday in June.Father's Day 2023 is on Sunday,June 18.

Sunday, June 11, 2023

ലോക രക്തദാന ദിനം(WORLD BLOOD DONOR DAY)


      

*The Theme of The Blood Donor Day 2023 is"Give Blood,Give Plasma,Share Life,Share Often"

*Host Country for World Blood Donor Day 2023-Algeria

ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച്ച് എല്ലാ വര്‍ഷവും ജൂണ്‍ 14 -ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാൾലാൻ്റ് സ്റ്റെയിനർ എന്ന ശാസ്ത്രജ്ഞൻ്റെ ജന്മദിനമായ ജൂൺ പതിന്നാലാണ് ലോകരക്ത ദാന ദിനമായി ആചരിക്കുന്നത്.2005 ജൂൺ 14 -നാണ് ലോകാരോഗ്യ സംഘടന ആദ്യമായി ലോക രക്തദാന ദിനമായി ആചരിച്ചത്.  കൂടുതല്‍ പേരെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതും ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതുമാണ് ഈ ദിനത്തിൻ്റെ  പ്രധാന ലക്ഷ്യങ്ങള്‍. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ' ഒഴുകുന്ന ജീവനെ' പങ്കുവെയ്ക്കാൻ നാം ഓരോരുത്തരും സന്നദ്ധരാകണം.

            വളരെ സുരക്ഷിതവും ലളിതവുമായ ഒന്നാണ് രക്തദാനം.    ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില സാധരണ നിലയിലായിരിക്കണം. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.എല്ലാവർക്കും രക്ത ദാനം ചെയ്യാൻ കഴിയുമോ?.ആർക്കൊക്കെയാണ് രക്തദാനം ചെയ്യാൻ സാധിക്കാത്തത്?.

രക്തദാനം ചെയ്യാന്‍ പാടില്ലാത്തവർ

*മഞ്ഞപ്പിത്തം പിടിപെട്ടു ഒരു വർഷത്തേക്ക് രക്തദാനം പാടില്ല

*മലേറിയ വന്നിട്ടുള്ളവര്‍ അതിനു ശേഷം 12 മാസത്തിനുള്ളില്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല. 


* HIV/AIDS,ഹെപറ്റൈറ്റിസ് ബി/സി  എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവർ രക്ത ദാനം ചെയ്യരുത്.

* മദ്യം, മയക്കുമരുന്ന് ഇവ ഉപയോഗിച്ചവര്‍ രക്തം ദാനം ചെയ്യരുത്.


* ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍, പ്രമേഹ രോഗത്തിൻ്റെ പാര്‍ശ്വഫലങ്ങള്‍ ഉളവായിട്ടുള്ള വ്യക്തികള്‍ പൊതുവേ രക്തദാനതിനു യോഗ്യരല്ല. 


*സ്ത്രീകള്‍ ഗര്‍ഭധാരണ സമയത്തും മുലയൂട്ടുന്ന അവസരത്തിലും രക്തദാനം ചെയ്യാൻ പാടില്ല. 
ടാറ്റൂ, ബോഡി പിയേഴ്‌സിങ് ഇവ ചെയ്തവര്‍ ആറുമാസത്തേക്ക് രക്തദാനം ചെയ്യാൻ പാടില്ല.


രക്തദാനത്തിലൂടെ അനേകം ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതിനോടൊപ്പം രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്ത ചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടത്തപ്പെടുന്നു.

നിത്യേനയുണ്ടാകുന്ന റോഡപകടങ്ങള്‍, ആവര്‍ത്തിച്ചുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, പ്രസവം തുടങ്ങിയ സന്ദര്‍ഭങ്ങളിലും, ക്യാന്‍സര്‍, ഡെങ്ക്യു, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും, ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി രക്തമോ, രക്തഘടകങ്ങളോ ആവശ്യമായി വരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നവരുടെ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സന്നദ്ധരക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ലോകരക്തദാന ദിനാചരണത്തിലൂടെ സാധിക്കുന്നു

     ഓരോ രണ്ടു സെക്കൻ്റിലും ഒരാൾക്ക് രക്തം ആവശ്യമായി വരുന്നു.മനുഷ്യ രക്തം കൃത്രിമമായി നിർമ്മിക്കാൻ സാധിക്കില്ല.മനുഷ്യ രക്തത്തിനു പകരം വയ്ക്കാൻ സാധിക്കുന്ന ഒരു വസ്തുവും    ഈ     പ്രപഞ്ചത്തിൽ  ഇതുവരെ    കണ്ടെത്തിയിട്ടില്ല. പ്രതിഫലേച്ഛയില്ലാതെ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമേ രക്തത്തിൻ്റെ ലഭ്യതയും, സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ. 18-നും, 65-നും ഇടയില്‍ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും മൂന്നുമാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാങ്കേതിക വളര്‍ച്ചയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ് ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് 4 പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കുന്നു.

                         ഒരു തുള്ളി രക്തം ഒരു ജീവൻ രക്ഷിച്ചേക്കാം.രക്ത ദാനം മഹാദാനമായി മാറുന്നതും അതു കൊണ്ടാണ്.ഒഴുകുന്ന ജീവൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രക്തത്തിൻ്റെ 15 ശതമാനം നഷ്ടപ്പെട്ടാൽ പോലും പുറത്തു നിന്നും രക്തം സ്വീകരിക്കേണ്ടി വരും.രക്ത ദാനം നടത്തുന്നതിലൂടെ മാത്രമേ ആവശ്യക്കാരിലേക്ക് രക്തം എത്തിക്കാൻ കഴിയൂ.രക്ത ദാനം മഹാദാനമണെന്ന വസ്തുത വിസ്മരിക്കരുത്.


മിഹിർ സെന്നിൻ്റെ ചരമദിനം

 ഇംഗ്ലണ്ടിനെ ഫ്രാൻസിൽ നിന്നും വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ (38.5 കിലോമീറ്റർ 14 മണിക്കൂറും,45 മിനിറ്റും)  നീന്തി കടന്ന ആദ്യത്തെ ഇന്ത്യാക്കാരനും ,ഏഷ്യാക്കാരനുമാണ് മിഹിർ സെൻ.1958 സെപ്റ്റംബർ 27-നാണ് ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്.

1930 നവംബർ 16 -നാണ് മിഹിർ സെൻ ബംഗാൾ പ്രസിഡൻസിയിൽ ജനിച്ചത്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്ക്,തുർക്കിയെ വിഭജിക്കുന്ന ദാർദ്നെല്ലസ് -പോറസ് കടലിടുക്ക്,പനാമ കനാൽ,ജിബ്രാൾട്ടൻ കടലിടുക്ക് എന്നീ നാലു കടലിടുക്കുകൾ കൂടി പിന്നീടു മിഹിർ സെൻ നീന്തിക്കടന്നു.രാജ്യം പത്മശ്രീയും,പത്മഭൂഷനും നൽകി അദ്ദേഹത്തെ ആദരിച്ചു.

ഇന്ത്യയുടെ സുവർണ്ണ മത്സ്യം എന്നു വിശേഷിപ്പിക്കപ്പെടുന്ന മിഹിർ സെൻ 1997 ജൂൺ 11-ന് അന്തരിച്ചു.

Saturday, June 10, 2023

ബാലവേലക്കെതിരെ അണിചേരാം


                                          ഭാഗ്യരാജ്.വി.ബി

ബാലവേല ഒരു ആഗോള പ്രശ്നമാണ്.ലോകത്ത് ഏഴിനും പതിനേഴിനും മധ്യേ പ്രായമുള്ള പതിനാറ് കോടി കുട്ടികൾ ബാലവേല ചെയ്യുന്നതായി  ' Save the Children 'എന്ന സംഘടന പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ ഏഴു കോടി തൊണ്ണൂറു ലക്ഷം കുട്ടികളും അപകടകരമായ മേഖലകളിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരവാണ്.സ്കൂളിൽ പോകേണ്ട പ്രായത്തിൽ, സംരക്ഷണയും കരുതലും ആവശ്യമുള്ള പ്രായത്തിൽ തൻ്റേതല്ലാത്ത കാരണത്താൽ തൊഴിലിടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന ബാല്യങ്ങളെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ദിനമാണ് ജൂൺ 12.

                  കുട്ടികളെ ശാരീരികവും,മാനസീകവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിർവ്വചിക്കുന്നത്.1989-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ലോക ബാലവേല വിരുദ്ധ ദിനമായി(WORLD DAY AGAINST CHILD LABOUR) പ്രഖ്യാപിച്ചത്.1992-ൽ ഐ.എൽ.ഒ നടപ്പിലാക്കിയ International Programme on the Elimination of Child Labour- ലിൽ നൂറിലധികം രാജ്യങ്ങൾ ഒപ്പിട്ടത് പ്രശംസനീയമാണ്.2002 -മുതലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്.ഈ വർഷത്തെ (2023) അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിന്റെ തീം "SOCIAL JUSTICE FOR ALL.END CHILD LABOUR" എന്നാണ്.

ഇന്ത്യയും ബാലവേലയും 

------------------------------------------

കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയിൽ ബാലവേലക്കെതിരെ നിയമങ്ങൾ നിലവിൽ വന്നിരുന്നു.1987-ൽ ബാലവേല ക്കെതിരെ ദേശീയ നയം ആവിഷ്കരിച്ചു.1996 ഡിസംബർ 10-ന് ഇന്ത്യയിലെ പരമോന്നത നീതി പീഠം ബാലവേല ഇല്ലാതാക്കാനുള്ള ഒരു വിധി പ്രഖ്യാപിച്ചു.1997-ലെ അടിമ നിരോധന നിയമം,2000-ലെ JJ Act എന്നീ നിയമങ്ങൾ ബാലവേലക്കെതിരെയുണ്ട്.ഭരണഘടനയിലെ ആർട്ടിക്കിൾ 24 പ്രകാരം ബാലവേല നിയമവിരുദ്ധമാണ്. 39(F),  21(A) എന്നീ ഭരണഘടനാ വകപ്പുകളും ബാലവേല ഇല്ലാതാക്കുന്നതിന് ഏറെ സഹായകരമാണ്.

.ശരണബാല്യം,കാവൽ പ്ലസ് എന്നീ സർക്കാർ പദ്ധതികളും ബാലവേല ഉന്മൂലനം ചെയ്യുന്നതിന് സഹായകരമാണ്.ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ ഇൻസെന്റീവ് വനിതാ ശിശുക്ഷേമ വകുപ്പ് നൽകി വരുന്നു.

*ബാലവേല ശ്രദ്ധയിൽ പെട്ടാൽ എന്തു ചെയ്യണം?

ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പരായ 1098 ലോ, അസിസ്റ്റൻ്റ് ലേബർ ഓഫീസറെയോ (Grade 2) വിളിച്ചറിയിക്കുക.

    2012-ൽ കേരത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.ബാലവേല ഇല്ലാതാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള ഈ ദിനം കാര്യക്ഷമമായി വിനിയോഗിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.



HELP LINE NUMBERS

 *Lahari Mukthi Whats App -- 9061178000

*Vigilance and Anti-corruption Bureau--8592900900

*Ambulance--108

*Anti-ragging Helpline--1800 180 5522

*Child Helpline--1098

*Highway Alert--9846 100 100

*Road Accident Emergency Helpline--0471--3243000

*SHE TAXI(24 hours)---8590000543

*Food Adulteration Helpline--1800 425 1125

*Disaster management Helpline--1077

*Ambulance service(Emergency)--(0495)2355055 ,Call 102

*KSRtC Helpline---9447071021



Friday, June 9, 2023

Federalism, Utilitarianism, Revivalism and Communalism

 *FEDERALISM

-----------------------------

In Unitary form of Government,all the Participant States follow the constitutional laws of Union.

*UTILITARIANISM


A Social and Political philosophy associated with thinkers like Bentham,James Mill and John Stuart mill which advocated the principle of greatest good of the greatest number.

*REVIVALISM

------------------------- 

REVIVALISM is a term used for deviations form the purer form of Marxist theory.

*COMMUNALISM

A stream of thought which proposed all the individual benefits and mode of Conflict on the basis of caste or religion.



ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...