Saturday, June 10, 2023

ബാലവേലക്കെതിരെ അണിചേരാം


                                          ഭാഗ്യരാജ്.വി.ബി

ബാലവേല ഒരു ആഗോള പ്രശ്നമാണ്.ലോകത്ത് ഏഴിനും പതിനേഴിനും മധ്യേ പ്രായമുള്ള പതിനാറ് കോടി കുട്ടികൾ ബാലവേല ചെയ്യുന്നതായി  ' Save the Children 'എന്ന സംഘടന പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ ഏഴു കോടി തൊണ്ണൂറു ലക്ഷം കുട്ടികളും അപകടകരമായ മേഖലകളിൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരവാണ്.സ്കൂളിൽ പോകേണ്ട പ്രായത്തിൽ, സംരക്ഷണയും കരുതലും ആവശ്യമുള്ള പ്രായത്തിൽ തൻ്റേതല്ലാത്ത കാരണത്താൽ തൊഴിലിടങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന ബാല്യങ്ങളെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ദിനമാണ് ജൂൺ 12.

                  കുട്ടികളെ ശാരീരികവും,മാനസീകവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിർവ്വചിക്കുന്നത്.1989-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ലോക ബാലവേല വിരുദ്ധ ദിനമായി(WORLD DAY AGAINST CHILD LABOUR) പ്രഖ്യാപിച്ചത്.1992-ൽ ഐ.എൽ.ഒ നടപ്പിലാക്കിയ International Programme on the Elimination of Child Labour- ലിൽ നൂറിലധികം രാജ്യങ്ങൾ ഒപ്പിട്ടത് പ്രശംസനീയമാണ്.2002 -മുതലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധ ദിനമായി ആചരിച്ചു തുടങ്ങിയത്.ഈ വർഷത്തെ (2023) അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തിന്റെ തീം "SOCIAL JUSTICE FOR ALL.END CHILD LABOUR" എന്നാണ്.

ഇന്ത്യയും ബാലവേലയും 

------------------------------------------

കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയിൽ ബാലവേലക്കെതിരെ നിയമങ്ങൾ നിലവിൽ വന്നിരുന്നു.1987-ൽ ബാലവേല ക്കെതിരെ ദേശീയ നയം ആവിഷ്കരിച്ചു.1996 ഡിസംബർ 10-ന് ഇന്ത്യയിലെ പരമോന്നത നീതി പീഠം ബാലവേല ഇല്ലാതാക്കാനുള്ള ഒരു വിധി പ്രഖ്യാപിച്ചു.1997-ലെ അടിമ നിരോധന നിയമം,2000-ലെ JJ Act എന്നീ നിയമങ്ങൾ ബാലവേലക്കെതിരെയുണ്ട്.ഭരണഘടനയിലെ ആർട്ടിക്കിൾ 24 പ്രകാരം ബാലവേല നിയമവിരുദ്ധമാണ്. 39(F),  21(A) എന്നീ ഭരണഘടനാ വകപ്പുകളും ബാലവേല ഇല്ലാതാക്കുന്നതിന് ഏറെ സഹായകരമാണ്.

.ശരണബാല്യം,കാവൽ പ്ലസ് എന്നീ സർക്കാർ പദ്ധതികളും ബാലവേല ഉന്മൂലനം ചെയ്യുന്നതിന് സഹായകരമാണ്.ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ ഇൻസെന്റീവ് വനിതാ ശിശുക്ഷേമ വകുപ്പ് നൽകി വരുന്നു.

*ബാലവേല ശ്രദ്ധയിൽ പെട്ടാൽ എന്തു ചെയ്യണം?

ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പരായ 1098 ലോ, അസിസ്റ്റൻ്റ് ലേബർ ഓഫീസറെയോ (Grade 2) വിളിച്ചറിയിക്കുക.

    2012-ൽ കേരത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.ബാലവേല ഇല്ലാതാകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി അവബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള ഈ ദിനം കാര്യക്ഷമമായി വിനിയോഗിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.



HELP LINE NUMBERS

 *Lahari Mukthi Whats App -- 9061178000

*Vigilance and Anti-corruption Bureau--8592900900

*Ambulance--108

*Anti-ragging Helpline--1800 180 5522

*Child Helpline--1098

*Highway Alert--9846 100 100

*Road Accident Emergency Helpline--0471--3243000

*SHE TAXI(24 hours)---8590000543

*Food Adulteration Helpline--1800 425 1125

*Disaster management Helpline--1077

*Ambulance service(Emergency)--(0495)2355055 ,Call 102

*KSRtC Helpline---9447071021



Friday, June 9, 2023

Federalism, Utilitarianism, Revivalism and Communalism

 *FEDERALISM

-----------------------------

In Unitary form of Government,all the Participant States follow the constitutional laws of Union.

*UTILITARIANISM


A Social and Political philosophy associated with thinkers like Bentham,James Mill and John Stuart mill which advocated the principle of greatest good of the greatest number.

*REVIVALISM

------------------------- 

REVIVALISM is a term used for deviations form the purer form of Marxist theory.

*COMMUNALISM

A stream of thought which proposed all the individual benefits and mode of Conflict on the basis of caste or religion.



Wednesday, June 7, 2023

ലോകസമുദ്ര ദിനം( WORLD OCEAN DAY)

 രണ്ടോ അതിലധികമോ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന ഒരു വലിയ ഉപ്പ് ജലാശയമാണ് സമുദ്രം.സമുദ്രത്തെ മലിനീകരണത്തിൽ നിന്നും , അമിത വിഭവ  ചൂഷണത്തിൽ നിന്നും സംരക്ഷിക്കേണ്ടതി െൻ്റ ആവശ്യകത ഉയർത്തിപ്പിടിക്കുന്ന ഒരു ദിനമാണ് ലോക സമുദ്ര ദിനം.

 വൈവിധ്യമാർന്ന ജീവജാലങ്ങളുടെ കലവറയാണ് സമുദ്രം.ആഗോളതാപനത്തിന് ഇടയാക്കുന്ന  കാർബൺ ഡൈ ഓക്സൈഡിനെ ആഗീകരണം ചെയ്യുന്നതിൽ സമുദ്രങ്ങൾ മുഖ്യ പങ്കു വഹിക്കുന്നു.നാം ശ്വസിക്കുന്ന ഓക്സിജ െൻ്റ     മുഖ്യ പങ്കും സമുദ്രമാണ് നൽകുന്നത്.കാലാസ്ഥയെ സമുദ്രങ്ങൾ നിർണ്ണായകമായി സ്വാധീനിക്കുന്നു.മനുഷ്യനു വേണ്ട ഭക്ഷണത്തിൽ നല്ലൊരു പങ്കും സമുദ്രം പ്രദാനം ചെയ്യുന്നു.പക്ഷേ, മനുഷ്യൻ കടലിനെ മാലിന്യ സംഭരണിയായി മാറ്റുകയും,മത്സ്യസമ്പത്ത് വിവേചനരഹിതമായി കൊള്ളയടിക്കുകയും ചെയ്യുന്നു.

എല്ലാ വർഷവും ജൂൺ 8 ലോകസമുദ്ര ദിനമായി ആചരിക്കുന്നു.ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിച്ചു തുടങ്ങിയത് 1992-ൽ ബ്രസീലിലെ റി യോഡി ജനീറോയിൽ നടന്ന ഭൌമ ഉച്ചക്കോടിയിലാണ്.1998-ൽ യു.എൻ സമുദ്ര വർഷമായി ആചരിച്ചിരുന്നു.വൈവിധ്യമാർന്ന ജന്തു സസ്യജാലങ്ങളുടെ കലവറയായ സമുദ്രത്തെ മലീനീകരണങ്ങളിൽ നിന്നും അമിത വിഭവ ചൂഷണങ്ങളിൽ നിന്നും പരിരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്ന ഉത്തമ ബോധ്യത്തോടെ ലോക സമുദ്രദിനം നമുക്കാചരിക്കാം.
*The theme for world Oceans Day 2023 is " Planet Ocean : Tides are Changing"

Tuesday, June 6, 2023

ലോക ഭക്ഷ്യ സുരക്ഷാ ദിനം

നമ്മുടെ ശരീരത്തിലെ ഊർജ്ജത്തിന്റെ ഉറവിടമാണ് ഭക്ഷണം.നമുക്കാവശ്യമായ എല്ലാ പോഷകങ്ങളും, കാർബോഹൈഡ്രേറ്റുകളും, കൊഴുപ്പും,പ്രോട്ടീനും ഭക്ഷണം പ്രദാനം ചെയ്യുന്നു.ഓരോ ജീവന്റെയും ആരോഗ്യം ഉറപ്പാക്കുന്നതിൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം വലുതാണ്.മായം കലരാത്ത, വിഷമയമില്ലാത്ത ഭക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
 ലോകാരോഗ്യ സംഘടനയും (WHO) ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഭക്ഷ്യ-കാർഷിക സംഘടനയും ചേർന്നാണ് ഭക്ഷ്യ സുരക്ഷാ ദിനം വർഷം തോറും ആചരിക്കുന്നത്.ഭക്ഷ്യജന്യ രോഗങ്ങളും മരണവും സൃഷ്ടിക്കുന്ന പ്രതിസന്ധി വലുതാണ്.ഭക്ഷ്യജന്യ രോഗങ്ങൾ 5 വയസ്സിനു താഴെയുള്ള കുട്ടികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളെയും ബാധിക്കാൻ തുടങ്ങിയതോടെയാണ് 2018-ൽ യു.എൻ ജനറൽ അസംബ്ലി ജൂൺ ഏഴ് ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കണം എന്ന ആശയം മുന്നോട്ടു വച്ചത്.ഈ ദിനാചരണം കൊണ്ട് വലിയ അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ യു.എന്നിനു കഴിഞ്ഞു.സുരക്ഷിതമല്ലാത്ത ഭക്ഷണം കാരണം പ്രതിദിനം ശരാശരി 1,60,000 ആളുകളാണ് രോഗികളാകുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി ന്നു.ഭക്ഷ്യസുരക്ഷയ്ക്കായി ആഗോള തലത്തിലുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രമേയം 2020-ൽ ലോകാരോഗ്യ അസംബ്ലി പാസാക്കി .
     'ഭക്ഷണ നിലവാരങ്ങൾ ജീവൻ രക്ഷിക്കുന്നു' എന്നതാണ് 2023-ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം.ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ (World Food Safety Day) 

പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ നമുക്കോരോരുത്തർക്കും ശ്രമിക്കാം.
*Bhagyaraj.V.B

Monday, June 5, 2023

പ്ലസ് വൺ ഏകജാലകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശന നടപടികൾ നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ ആർട്ടിക്കിളിൽ നൽകിയിരിക്കുന്നത്.

?. ഓൺലൈൻ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണോ.

*സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതില്ല.എന്നാൽ പത്താംതരം പഠന സ്കീം others ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത് കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.ഭിന്നശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നവരും അപേക്ഷയോടൊപ്പം മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റിന്റെ സ്കാൻ ചെയ്ത് കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം .

?. ഓപ്ഷൻ രജിസ്ട്രേഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്

*കുട്ടി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു സബ്ജക്ട് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ.അപേക്ഷകൻ പഠിക്കാൻ ഏറ്റവും അധികം  ആഗ്രഹിക്കുന്ന സ്കൂളും സബ്ജക്ട് കോമ്പിനേഷനും ആദ്യ ഓപ്ഷനായി നൽകണം.ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കപ്പെടേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം.

?. താല്ക്കാലിക പ്രവേശനം നേടാൻ ഫീസ് അടയ്ക്കേണ്ടതുണ്ടോ ,എത്ര രൂപയാണ്.

*ഇല്ല.മുഖ്യ അലോട്ടുമെന്റുകൾ കഴിയുന്നതു വരെ താൽക്കാലിക  Allotment-ൽ തുടരാം.

താൽക്കാലിക പ്രവേശനം നേടാനായി ഹയർസെക്കൻഡറി പ്രവേശന യോഗ്യത തെളിയിക്കുവാനുള്ള അസൽ സർട്ടിഫിക്കറ്റുകൾ  സ്കൂൾ Principal നെ ഏൽപ്പിച്ചാൽ മതിയാകും.

?സ്ഥിര/താൽക്കാലിക പ്രവേശനത്തിന് എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണോ.

*ഹാജരാക്കണം 

?. മെറിറ്റ് പ്രവേശനത്തിന് എത്ര അലോട്ട്മെന്റ്  ഉണ്ടാകും

*3 അലോട്ട്മെന്റാണ് മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിൽ ഉള്ളത്. മുഖ്യ Allotment -ന് ശേഷം ഒഴിവുള്ള സീറ്റിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.ആദ്യ അലോട്ട്മെന്റ് ജൂൺ 19 നും, മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് ജൂലൈ 1-നാണ്.

?.  Allotment-ന് മുൻപ് അപേക്ഷയിലെ തെറ്റു തിരുത്താൻ അവസരം ഉണ്ടോ 

*ഉണ്ട്.

?ട്രയൽ  Allotment-നു ശേഷവും തെറ്റുകൾ തിരുത്താൻ കഴിയുമോ?.

*സാധിക്കും.നിർദ്ദിഷ്ട ദിവസം Candidate login വഴി തെറ്റുകൾ തിരുത്താൻ കഴിയും.പ്രസ്തുത ദിവസം ദിനപത്രങ്ങളിലൂടെ അറിയാൻ കഴിയും.

?. എന്നാണ് ട്രയൽ Allotment 

*June13 

?. മുഖ്യ Allotment -ൽ സീറ്റ് കിട്ടിയിട്ടും നിശ്ചിത സമയം പരിധിക്കുള്ളിൽ പ്രവേശനം നേടാത്ത വരെ സപ്ലിമെന്ററി Allotment -ൽ പരിഗണിക്കുമോ 

*ഇല്ല

? ഒന്നിലധികം ജില്ലകളിൽ പ്രവേശനം നേടുന്നവർ ഓരോ ജില്ലയിലും പ്രത്യേകം അപേക്ഷ സമർപ്പിക്കണോ 

*സമർപ്പിക്കണം.










Sunday, June 4, 2023

പരിസ്ഥിതി ദിന ക്വിസ്

 1, ഏത് വർഷമാണ് യു.എൻ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്?

1972

2,യു.എൻ.ഇ.പി(United Nations Environmental Programme) സ്ഥാപിച്ച വർഷം?

1972 ജൂൺ 5

3, ആദ്യ പരിസ്ഥിതി ദിനാഘോഷം നടന്ന വർഷം?

1973

4,2023-ലെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം?

പ്ലാസ്റ്റിക്ക് മലിനീകരണത്തിനുള്ള പരിഹാരം

5,യു.എൻ.ഇ.പി യുടെ ആസ്ഥാനം?

നെയ്റോബി(കെനിയ)

6,ഈ വർഷത്തെ ലോക പരിസ്ഥിതി ദിന ഔദ്യോഗിക ആഘോഷം നടക്കുന്ന രാജ്യം?

കോറ്റ് ഡി ഐവയർ (ഐവറി കോസ്റ്റ്)

7, ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംഘടനയായി അറിയപ്പെടുന്നത്?

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ(WWF)

8,WWF സ്ഥാപിച്ച വർഷം?

1961 ഏപ്രിൽ

9,WWF- ന്റെ സ്ഥാപകൻ ആരെല്ലാം?

*ബെൻ ഹാർഡ് രാജകുമാരൻ

*ജൂലിയൻ ഹക്സ്ലി

*ഗോഡ്ഫ്രീ റോക്ക്ഫെല്ലർ

*മാക്സ് നിക്കോൾസൺ 

10, ജീവനുള്ള ഗ്രഹത്തിനായി( For a Living Planet) എന്നത് ഏത് പരിസ്ഥിതി സംഘടയുടെ ആപ്തവാക്യമാണ്?

WWF-ന്റെ 

11, വംശനാശം സംഭവിക്കുന്ന ജീവികളെ പറ്റിയുള്ള റെഡ് ഡാറ്റാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ സംഘടന ഏത്?

ഇന്റർനാഷണൽ യൂണിയൻ  ഫോർ കൺസർവേഷൻ ഒഫ് നേച്ചർ (IUCN)

12,WWF- ന്റെ ചിഹ്നം?

ഭീമൻ 🐼 പാണ്ട 

13,IUCN സ്ഥാപിച്ച വർഷം? 

1948 ഒക്ടോബർ

14,IUCN -  ന്റെ ആസ്ഥാനം? 

ഗ്ലാൻഡ് (Switzerland)

15,IUCN- ന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ആദ്യത്തെ ഇന്ത്യക്കാരൻ?

എം.എസ്. സ്വാമിനാഥൻ

16,ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

സുന്ദർലാൽ ബഹുഗുണ

 17,2004 -ലെ സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവായ വങ്കാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടന ഏത്? 

ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് (1977)

18, ആഗോള താപനം ചെറുക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ UNEP 2006-ൽ തുടങ്ങിയ പ്രവർത്തനം ഏത്? 

ബില്യൺ ട്രീ ക്യാമ്പയിൻ 

19, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്കായുള്ള റെയിൻബോ വാരിയർ എന്ന കപ്പൽ ഏതു സംഘടനയുടേതാണ് ?

ഗ്രീൻ പീസ്

20, 1983-ൽ പശ്ചിമഘട്ടത്തിലെ മരം മുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ്? 

കർണാടക 

21, പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് ?

അലക്സാണ്ടർ ഹംബോൾട്ട് 

22, ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?

ആർ.മിശ്ര 

23, ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ആദ്യ ഭൗമ ഉച്ചകോടി നടന്ന വർഷം? 

1992

24,നർമ്മദാ ബചാവോ ആന്തോളൻ മൂവ്മെന്റുമായി ബന്ധപ്പെട്ട പ്രവർത്തക?

മേധാപഠ്ക്കർ 

25, ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപർ? 

സുനിതാ നാരായൺ

26,മണ്ണ് ദിനം ?

ഡിസംബർ 5

27,ജൈവ വൈവിധ്യ വർഷം?

2010

28,ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിൽ? 

സ്ട്രാറ്റോസ്പിയറിൽ 

29, പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര?

ഇക്കോമാർക്ക് 

30,DDT യുടെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന റേച്ചൽ കഴ്സന്റെ ഗ്രന്ഥമേത്? 

നിശബ്ദ വസന്തം (Silent Spring)

31,ഓസോണിന്റെ നിറം ?

ഇളം നീലനിറം

32, ഓസോൺ എന്തിനാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

മൂന്ന് ഓക്സിജൻ ആറ്റങ്ങളാൽ 

33, ഓക്സിജന്റെ അറ്റോമിക നമ്പർ? 8

34, അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്? 

21%

35, ഓസോൺ പാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ? മോൺട്രിയേൽ പ്രോട്ടോക്കോൾ

36, കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ യു.എൻ.ഒ 1997 ഡിസംബർ 11-ന് ഉണ്ടാക്കിയ ഉടമ്പടി? ക്യോട്ടോ ഉടമ്പടി

37, ഓസോൺ വിഘടനത്തിന് കാരണമാകുന്ന സംയുക്തം?

CFC(ക്ലോറോ ഫ്ലൂറോ കാർബൺ) 

38, ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം? 

2005 

39, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്നത്? 1985

40, ഭൗമ ദിനമായി ആചരിക്കുന്നത്?

ഏപ്രിൽ 22

41, കേരളത്തിൽ കണ്ടൽ വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തി?

കല്ലേൻ പൊക്കുടൻ 

42,കണ്ടൽ ചെടികളും മറ്റു കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് കടൽക്ഷോഭത്തിൽ നിന്ന് കടൽത്തീരത്തെ രക്ഷിക്കാൻ കേരള വനംവകുപ്പ് ആരംഭിച്ച പദ്ധതി?

ഹരിത തീരം

43, കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല? 

കണ്ണൂർ

44, ശാസ്ത്രീയമായി വനവൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്ന രീതിയാണ്?

സിൽവി കൾച്ചർ 

45,റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം?

  1964 

46, കേരള വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവത്കരണ പദ്ധതി? എന്റെ മരം 

47,എന്റെ മരം പദ്ധതിയെത്തുടർന്ന് പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി? മണ്ണെഴുത്ത് 

48, റോഡുകൾക്ക് ഇരുവശവും തണൽമരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി? ഹരിത കേരളം 

49, പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?1986 

50, വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?1980 

51, ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നതെന്ന്?2010 October 18

52,വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10 

53,വന മഹോത്സവത്തിന്റെ പിതാവ്?

കെ.എം.മുൻഷി

54, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആസ്ഥാനം?

ന്യൂഡൽഹി







*Bhagyaraj.V.B




  














ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...