Monday, December 7, 2020

സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 2021-23 കാലയളവിലേക്ക് എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടാൻ സാദ്ധ്യതയുള്ള വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയുള്ള സെലക്ട് ലിസ്റ്റ്  നാഷണൽ എംപ്ലോയ്മെൻ്റ് സർവീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.പരാതിയുള്ളവർക്ക് ഓൺലൈനിൽ 20-ാം തീയതി വരെ അപ്പീൽ നൽകാം.പ്രവൃത്തി ദിനങ്ങളിൽ 20 വരെ നേരിട്ടു അപേക്ഷ നൽകാം.


👇Click here for getting link of National Employment Service

  https://vbbhagyaraj.blogspot.com

https://eemployment.kerala.gov.in

ഡോ.ബി.ആർ.അംബേദ്ക്കർ


ജനനം : 1891 ഏപ്രിൽ 14                           മരണം : 1956 ഡിസംബർ 6   

ഏപ്രിൽ 14-അംബേദ്ക്കർ ജയന്തി

 പഴയ ബോംബെ സംസ്ഥാനത്ത് (ഇന്നത്തെ മഹാരാഷ്ട്ര) രത്ന ഗിരി ജില്ലയിലെ മഹത് എന്ന സ്ഥലത്ത് ,അധ:സ്ഥിതമായി ഗണിച്ചിരുന്ന മഹർ സമുദായത്തിൽ 1891 ഏപ്രിൽ 14-ന് ജനിച്ചു.പിതാവ് രാംജി സക് പാൽ ,മാതാവ് ഭീമാഭായി.

14-ാം വയസ്സിൽ രമാഭായിയെ വിവാഹം കഴിച്ചു.1912-ൽ  ഇംഗ്ലീഷിലും പേർഷ്യനിലും ബി.എ ബിരുദം നേടി.1913-ൽ ബറോഡ രാജ്യ സർവ്വീസിൽ ചേർന്നു.ബറോഡ രാജാവിൻ്റെ ചിലവിൽ യു.എസ്.എ -യിൽ പോകുകയും അവിടെ കൊളംബിയ സർവകലാശാലയിൽ നിന്നും എം.എ ബിരുദ നേടുകയും ചെയ്തു(1915).1916-ൽ പി.എച്ച്.ഡി ലഭിച്ചു.

1920-ൽ കോൽഹാപ്പൂർ രാജാവിൻ്റെ സഹായത്തോടെ ലണ്ടനിൽ പോയി.ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ധനതത്വശാസ്ത്രത്തിൽ എം.എസ്.സി യും ലണ്ടൻ സർവകലാശാലയിൽ നിന്നും പി.എച്ച്.ഡിയും നേടി.1923-ൽ തിരികെ ഇന്ത്യയിലേക്ക്.അധ:സ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണിസഭ സ്ഥാപിച്ചു.'ബഹിഷ്കൃത ഭാരത് 'എന്ന ദ്വൈവാരിക തുടങ്ങി.സൈമൺ കമ്മിഷൻ ബഹിഷ്കരണത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തപ്പോൾ അംബേദ്ക്കർ കമ്മിഷനു മുമ്പാകെ ഹാജർ ആയി.1930 ഓഗസ്റ്റിൽ നാഗ് പൂരിൽ പിന്നാക്കകാരുടെ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിച്ചു.ബഹിഷ്കൃത ഭാരതത്തിനു പകരം ജനത പ്രസിദ്ധീകരണം ആരംഭിച്ചു.1935 മെയ് 27-ന് ഭാര്യ അന്തരിച്ചു.

അദ്ദേഹം' ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടി' സ്ഥാപിച്ച് 1937-ൽ ബോംബെ പ്രൊവിഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചു.പിന്നീട് അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷൻ സ്ഥാപിച്ചു.അധസ്ഥിരുടെ പ്രതിനിധിയായി ലണ്ടനിൽ 1930,1931,1932 വർഷങ്ങളിൽ നടന്ന മൂന്ന് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്തു.1946 ജൂണിൽ 'പീപ്പിൾ എഡ്യുക്കേഷൻ സൊസൈറ്റി' സ്ഥാപിച്ചു.സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയായി.1947 ഓഗസ്റ്റ് 27 -ന് ഭരണഘടനയുടെ കരടു തയ്യാറാക്കുന്ന സമിതിയുടെ അധ്യക്ഷനായി.1951 സെപ്റ്റംബർ 27-ന് മന്ത്രി സ്ഥാനം രാജിവച്ചു.

1956 ഒക്ടോബർ 14-ന് ആയിരക്കണക്കിന് അനുയായികൾക്കൊപ്പം നാഗ്പൂരിൽ വച്ച്  ബുദ്ധമതം സ്വീകരിച്ചു.1956 ഡിസംബർ 6 -ന് അന്തരിച്ചു.അന്ത്യ വിശ്രമം ചൈത്യഭൂമിയിൽ.1990-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചു.

ഡോ.അംബേക്കറുടെ ചരമദിനം പരിനിർമാണ ദിനമായി ആചരിക്കുന്നു.

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശങ്ങൾ

*ബ്രിട്ടൻ -- പാർലമെൻ്ററി ജനാധിപത്യം ,ഏക പൌരത്വം,നിയമ വാഴ്ച,ക്യാബിനറ്റ് സമ്പ്രദായം,റിട്ടുകൾ,ദ്വിമണ്ഡല സഭ,തിരഞ്ഞെടുപ്പ് സംവിധാനം,സി.എ.ജി,സ്പീക്കർ
*യു.എസ്.എ-- മൌലികാവകാശങ്ങൾ,ഭരണഘടയുടെ ആമുഖം,സ്വതന്ത്ര നീതിന്യായ വ്യവസ്ഥ,ജുഡീഷ്യൽ റിവ്യു,ഇംപീച്ച്മെൻ്റ്,ലിഖിത ഭരണഘടന,വൈസ് പ്രസിഡൻ്റ്,സുപ്രിം കോടതി.
*ജർമ്മനി-- അടിയന്തിരാവസ്ഥ
*റഷ്യ-- മൌലിക കടമകൾ,പഞ്ചവൽസരപദ്ധതികൾ
*ആസ്ട്രേലിയ-- പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം,കൺകറൻ്റ് ലിസ്റ്റ്
*അയർലൻ്റ്--മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ,രാഷ്ട്രപതി തിരഞ്ഞെടുപ്പ്,രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത്.
*കാനഡ-- അവശിഷ്ട അധികാരം,ഫെഡറൽ സമ്പിധാനം,യൂണിയൻ ലിസ്റ്റ്,സ്റ്റേറ്റ് ലിസ്റ്റ്.
*ഗവ.ഓഫ് ഇന്ത്യ ആക്ട്-1955---ഗവർണർ പദവി,ഫെഡറൽ കോടതി,പബ്ലിക് സർവ്വീസ് കമ്മീഷൻ.

Saturday, December 5, 2020

വിഭക്തി



👉എന്താണ് വിഭക്തി?
നാമവും,സർവ്വനാമവും മറ്റു പദങ്ങളുമായി ഘടിപ്പിക്കുന്നതിന് അതോടൊപ്പം ചേർക്കുന്ന ചില പ്രത്യയങ്ങളുടെ ,അല്ലെങ്കിൽ അതിൽ ചെയ്യുന്ന രൂപഭേദത്തിനെയാണു വിഭക്തി എന്നു പറയുന്നത്.

*ഏഴ് വിഭക്തികളാണു മലയാള ഭാഷയിലുള്ളത്
👉നിർദ്ദേശിക
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്.ഇതിൻ്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാ: രാമൻ ,സീത
👉പ്രതിഗ്രാഹിക
നാമത്തിൻ്റെ കൂടെ '  എ ' പ്രത്യയം ചേർക്കുന്നു.
ഉദാ:  രാമനെ ,കൃഷ്ണനെ ,രാധയെ മുതലായവ.
(കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല.ഉദാ : അവൻ മരം വെട്ടി വീഴ്ത്തി.
👉സംയോജിക
നാമത്തിൻ്റെ കൂടെ' ഓട്' എന്ന പ്രത്യയം ചേർക്കുന്നു.
ഉദാ: രാമനോട് , കൃഷ്ണനോട് ,രാധയോട്
👉ഉദ്ദേശിക
നാമത്തിൻ്റെ കൂടെ' ക്ക്  'ന് 'എന്നിവയിൽ ഏതെങ്കിലും പ്രത്യയം ചേർന്ന് വരുന്നത്.
ഉദാ: രാമന് ,രാധക്ക്
👉പ്രയോജിക
നാമത്തിനോട്' ആൽ 'എന്ന പ്രത്യയം ചേർക്കുന്നത്.
ഉദാ: രാമനാൽ ,രാധയാൽ
👉സംബന്ധിക
നാമത്തിനോട്' ൻ്റെ'  ഉടെ' എന്നീ പ്രത്യയങ്ങൾ ചേരുന്നത്.
ഉദാ: രാമൻ്റെ സീതയുടെ.

👉ആധാരിക
നാമത്തിനോട് 'ഇൽ' ' കൽ' എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്.
ഉദാ:  രാമനാൽ  രാധയിൽ
Z




Speech about Nehruji on Children's Day

സിയാച്ചിൻ

                        🚁സിയാച്ചിൻ

 👉റോസാപൂക്കൾ സുലഭം എന്നർത്ഥം വരുന്ന യുദ്ധഭൂമി ?

-സിയാച്ചിൻ

👉ലോകത്തിലെ ധ്രുവപ്രദേശങ്ങളിലല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി?

-സിയാച്ചിൻ

👉ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൂടിയ ഹിമ പീഠഭൂമി?

-സിയാച്ചിൻ

👉ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെലിപ്പാട്?

-സിയാച്ചിൻ

👉സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

-നൂബ്ര

👉സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻസേന നടത്തിയ സൈനിക നടപടി?

-ഓപ്പറേഷൻ മേഘദൂത്(1984)

പത്താം ക്ലാസിലെ കെമസ്ട്രി,ബയോളജി,ഫിസിക്സ് പാഠഭാഗത്തുനിന്നുള്ള തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ

Expected Questions & Answers from Biology ,Chemistry and Physics(FULL A+ GRADE HOLDER)

Prepared By Arunima N.S,Govt.HS,Naranganam     

                      


CHEMISTRY

👉അലുമിനിയത്തിൻ്റെ അയിര് ഏത്?
-ബോക്സൈറ്റ്
👉ക്രയോലൈറ്റ് ഏത് ലോഹത്തിൻ്റെ അയിരാണ് ?
-അലുമിനിയം
👉നിക്രോമിലെ ഘടകങ്ങൾ ഏതെല്ലാം
-Fe,Ni,Cr,C
👉സ്ഥിര കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏതാണ്?
-അൽ നിക്കോ
👉കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ്?
-Zinc

PHYSICS

👉ദിശമാറിക്കൊണ്ടിരിക്കുന്ന  വൈദ്യുതി ഏതാണ്?
-പ്രത്യാവർത്തി ധാരാവൈദ്യുതി(AC)
👉ഇന്ത്യയിൽ വിതരണത്തിനു വേണ്ടി നിർമ്മിക്കുന്ന AC എത്ര ആവൃത്തിയാണ്?
-50Hz
👉പവർ വ്യത്യാസമില്ലാതെ     AC യുടെ വോൾട്ടത  ഉയർത്താനുപയോഗിക്കുന്ന ട്രാൻസ്ഫോമർ?
-Step up transformer
👉പവർ വ്യത്യാസമില്ലാതെ AC യുടെ വോൾട്ടത താഴ്ത്തുന്ന ട്രാൻസ്ഫോമർ?
-Step down transformer
👉ട്രാൻസ്ഫോമർ ഏത് തത്വത്തിൻ്റെ അടിസ്ഥാനത്തിലാണ് 
പ്രവർത്തിക്കുന്നത്?
മ്യൂച്ചൽ ഇൻഡക്ഷൻ




ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...