SSLC REVALUATION



SSLC REVALUATION
എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
https://www.youtube.com/c/BhagyarajVb *ഇംഗ്ലീഷ് ജനത ഇംഗ്ലണ്ടിനെതിരെ നടത്തിയ സമരമായിരുന്നു അമേരിക്കൻ സ്വതന്ത്ര്യ സമരം.പ്രസ്താവന സമർത്ഥിക്കുക?
=ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജനങ്ങളാണ് വടക്കെ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചത്.ഇവർ മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരെ നടത്തിയ സമരമായിരുന്നു അമേരിക്കൻ സ്വാതന്ത്ര്യ സമരം.
*മധ്യവർഗത്തിൻ്റെ അസംതൃപ്തി ഫ്രഞ്ച് വിപ്ലവത്തിന് വഴിതെളിച്ചതെങ്ങനെ?
=ഫ്രഞ്ച് സമൂഹത്തിൽ അവശത അനുഭവിച്ചതും ചൂഷണത്തിന് വിധേയമായതും അധികാരം നിഷേധിക്കപ്പെട്ടതും മധ്യവർഗത്തിനായിരുന്നു.അവർ മൂന്നാമത്തെ എസ്റ്റേറ്റായ കോമൺസിലാണ് ഉൾപ്പെട്ടിരുന്നത്.ഫ്രഞ്ച് ചിന്തകരായ വോൾട്ടയർ,റൂസ്സോ,മൊണ്ടസ്ക്യൂ എന്നിവരും,ഫിസിയോ ക്രാറ്റുകളും മധ്യവർഗത്തിൻ്റെ താൽപര്യങ്ങൾക്കാണ് ഊന്നൽ നൽകിയത്.ഇത്തരത്തിൽ മധ്യവർഗത്തിൻ്റെ അസംതൃപ്തിയും ഇടപെടലുമാണ് ഫ്രഞ്ച് വിപ്ലവത്തിന് വഴി തെളിച്ചത്.
*ചുവടെ തന്നിട്ടുള്ള സംഭവങ്ങൾ കാലഗണനാ ക്രമത്തിലാക്കുക.
1,ഫെബ്രുവരി വിപ്ലവം
2,ലോംഗ് മാർച്ച്
3,അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
4,ടെന്നീസ് കോർട്ട് പ്രതിജ്ഞ
=1,അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം(1776 ജൂലൈ 4)
2,ടെന്നീസ് കോർട്ട് പ്രതിജ്ഞ(ജൂൺ 20,1789)
3,ഫെബ്രുവരി വിപ്ലവം(1917)
4,ലോംഗ് മാർച്ച്(1934)
(വി.ബി.ഭാഗ്യരാജ്)
റിപ്പബ്ലിക് ദിനത്തെക്കുറിച്ച്
---------- ------------------------------------------
അസാപ്
തയ്യാറാക്കിയത്: വി.ബി.ഭാഗ്യരാജ്,ഇടത്തിട്ട
ഡൽഹി ഭരണ സിരാകേന്ദ്രമായപ്പോൾ
ഡൽഹിക്ക് എന്നു മുതലാണ് രാജധാനി പദവി ലഭിച്ചത്.ബി.സി.1-ാം ശതകം മുതൽ മൌര്യവംശത്തിൽപ്പെട്ട രാജാക്കൻമാരും യൌധേയൻമാരും,സുൽത്താൻമാർ, മുഗൾ ഭരണാധികാരികൾ ഇവരൊക്കെയും ഡൽഹിയെ ഭരണ സിരാകേന്ദ്രമാക്കി പോന്നു.ഡൽഹിയെ ഭരണ സിരാകേന്ദ്രമാക്കാൻ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു.
ഡൽഹി എന്ന പേര് ലഭിച്ചത്
ഡൽഹിക്കു ആ പേരു ലഭിച്ചതിനെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്.ബി.സി ഒന്നാം ശതകത്തിൽ ജീവിച്ച ധിലു എന്ന രാജാവിൽ നിന്നാണ് ചൽഹി എന്ന പേരുവന്നതെന്ന് ഫെരിസ്താ എന്ന ചരിത്രകാരനും കണ്ണിംഗ്ഹാം എന്ന പുരാവസ്തു ശാസ്ത്രജ്ഞനും കരുതുന്നു.ദഹ് ലി എന്ന പദത്തിൽ നിന്നാണ് ഡൽഹി എന്ന പേരുണ്ടായത് എന്നും ഒരു അഭിപ്രായമുണ്ട്.ദഹ്ലി എന്ന വാക്കിൻ്റെ അർത്ഥം വാതിൽപ്പടി എന്നാണർത്ഥം.ആരവല്ലി പർവതത്തിനും യമുമാ നദിക്കും ഇടയിലുള്ള ഡൽഹി കടന്നു വേണം ഗംഗാതടത്തിലേക്ക് പ്രവേശിക്കാൻ.അതിനാൽ ഗംഗാതടത്തിലേക്കുള്ള വാതിൽപ്പടിയാണ് ഡൽഹി. ടോളമി എന്ന ഭൂമിശാസ്ത്രജ്ഞൻ രൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ഭൂപടത്തിൽ മഥുരക്കും താനേശ്വരത്തിനും ഏതാണ്ടു മധ്യത്തിലായി ദൈദാല എന്നൊരു നഗരം അടയാളപ്പെടുത്തിയിട്ടുണ്ട്.രജപുത്ര ഗോത്രത്തിൽപ്പെട്ട തൊമരൻമാർ സി.ഇ 736-ൽ ഹരിയാന ദേശത്ത് ദില്ലിക കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു.ദൈദാല ദില്ലികയും പിന്നീട് ദില്ലി(ഡൽഹി) യുമായതാകാമെന്നാണ് അധികം ചരിത്രകാരന്മാരുടെയും നിരീക്ഷണം.
തൊമര രാജഭരണം
സി.ഇ 8-ാം നൂറ്റാണ്ടിൽ ഡൽഹി കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നത് രജപുത്ര വിഭാഗത്തിൽപ്പെട്ട തൊമരൻമാരായിരുന്നു.മധ്യേന്ത്യയിലെയും വടക്കു പടിഞ്ഞാൻ ഇന്ത്യയിലെയും ക്ഷത്രിയ വിഭാഗത്തിൽ പെട്ടവരാണ് രജപുത്രർ.ഇവരിൽ പ്രധാനികളാണ് തൊമരൻമാരും ചൌഹാൻമാരും.ശത്രുക്കളുടെ ആക്രമണം നേരിടാനായി തൊമര രാജാവായ അനംഗവാൽ ലാൽകോട്ട് കോട്ട പണികഴിപ്പിച്ചതായി പറയപ്പെടുന്നു.വിഗ്രഹരാജ വിശാലദേവൻ തൊമരൻമാരെ തോൽപിച്ച് ചൌഹാൻ ഭരണത്തിനു ആരംഭം കുറിച്ചു.ഈ രാജവംശത്തിലെ ഏറ്റവും പ്രബലനും അവസാന ഭരണാധികാരിയുമായിരുന്നത് പൃഥ്വിരാജ് ചൌഹാൻ.
1192-ൽ മുഹമ്മദ് ഗോറി ഡൽഹി പിടിച്ചെടുത്തു.തുടർന്ന് സുൽത്താൻമാരുടെയും മുഗളന്മാരുടെയും ബ്രിട്ടീഷുകാരുടെയും സ്വതന്ത്ര ഇന്ത്യയുടെയും തലസ്ഥാനമായി മാറി ഡൽഹി.
സുൽത്താൻ ഭരണകാലഘട്ടം(1206-1526)
------------------------------------------------------------------
1206 മുതൽ 1526 വരെയാണ് സുൽത്താൻ ഭരണകാലഘട്ടം.ഈ കാലയളവിൽ ഡൽഹി തലസ്ഥാനമാക്കി അഞ്ച് രാജവംശങ്ങൾ ഭരിച്ചു.അവ യഥാക്രമം അടിമവംശം,ഖിൽജി വംശം,തുഗ്ലക്ക് വംശം,സയ്യിദ് വംശം, ലോധി വംശം എന്നിവയാണ്.തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരിയിലേക്കും തിരിച്ച് ദേവഗിരിയിൽ നിന്നും ഡൽഹിയിലേക്കും മാറ്റിയ ഭരണാധികാരിയാണ് മുഹമ്മദ് ബിൻ തുഗ്ലക്.തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേക്ക് മാറ്റിയ ഭരണാധികാരിയാണ് സിക്കന്ദർ ലോധി.
മുഗൾ കാലഘട്ടം
------------------------------
1526-ലെ (ഒന്നാം പാനിപ്പത്ത് യുദ്ധം) ഹരിയാനയിലെ പാനിപ്പത്തിൽ നടന്ന യുദ്ധത്തിൽ ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയതോടെ,മുഗൾ സാമ്രാജ്യം നിലവിൽ വന്നു.ഹുമയൂൺ,അക്ബർ,ജഹാംഗീർ,ഷാജഹാൻ,ഔറഗസേബ് എന്നിവരാണ് ബാബറിനുശേഷം അധികാരത്തിൽ വന്ന മുഗൾ ചക്രവർത്തിമാർ.ഹുമയൂൺ ഡൽഹിയിൽ സ്ഥാപിച്ച നഗരം ദിൻപാന.ഹുമയൂണിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ഡൽഹിയിലാണ്.
ചെങ്കോട്ട
മുഗൾ ചക്രവർത്തിയ ഷാജഹാൻ 1618-ൽ ചെങ്കോട്ടയ്ക്ക് (RED FORT)തറക്കലിട്ടു.1647-ൽ പണിപൂർത്തിയായി.ചെങ്കല്ലിലും കരിങ്കല്ലിലും പണിത ചെങ്കോട്ടയ്ക്ക് 14 കവാടങ്ങളുണ്ട്.തുർക്ക് മാൻ,കശ് മീർ,ഡൽഹി,ലാഹോറി,അജ് മീരി,മോറി എന്നിവയാണ് പ്രധാന കവാടങ്ങൾ.ഐക്യരാഷ് ട്ര സഭയുടെ പൈതൃക കേന്ദ്രപട്ടികയിൽ ഇടം നേടിയിട്ടുണ്ട് ചെങ്കോട്ട.
ഡൽഹി നവോത്ഥാനം
ഡൽഹിയുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് 1792-ൽ സ്ഥാപിച്ച ഡൽഹി കോളേജാണ്.ഉറുദു ഭാഷയുടെയും ശാസ്ത്ര- സാഹിത്യത്തിൻ്റെയും കാലമായിരുന്നു അത്.ഡൽഹിയുടെ നവോത്ഥാനം എന്നാണ് ചരിത്രകാരന്മാർ ഈ മാറ്റത്തെ വിശേഷിപ്പിക്കുന്നത്.
ഡൽഹി ബ്രിട്ടീഷ് ഭരണത്തിൽ
1803 സെപ്റ്റംബർ 11-ന് മറാത്ത സൈന്യത്തെ പരാജയപ്പെടുത്തിയതോടെ ഡൽഹി ബ്രിട്ടീഷുകാരുടെ കൈകളിലായി.ബ്രിട്ടീഷ് ആസ്ഥാനം കൽക്കട്ട ആയതിനാൽ മുഗൾ ചക്രവർത്തിയെ ചെങ്കോട്ടയിൽ തുടരാൻ അനുവദിച്ചു.1857-ലെ വിപ്ലവത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഡൽഹി.1857 മെയ് 10-ന് ഉത്തർപ്രദേശിലെ മീററ്റിലാണ് വിപ്ലവം പൊട്ടിപുറപ്പെട്ടത്.മീററ്റിൽ നിന്ന് ദില്ലി ചലോ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിപ്ലവകാരികൾ 1857 മെയ് 11-ന് ഡൽഹിയിലെത്തിയത്.ചെങ്കോട്ടയിൽ എത്തിയ അവർ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ രണ്ടാമനെ ചക്രവർത്തിയായി പ്രഖ്യാപിച്ചു.1857 സെപ്റ്റംബറിൽ ബ്രിട്ടീഷുകാർ ഡൽഹി തിരിച്ചു പിടിച്ചു.ബഹദൂർഷാ രണ്ടാമനെ തടവുകാരനായി പിടിച്ച് ചെങ്കോട്ടയിൽ വിചാരണ ചെയ്തു.തുടർന്ന് മ്യാൻമറി(ബർമ്മ)ലേക്ക് നാടുകടത്തി.
1931 ഫെബ്രുവരി 10- നു ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി.1577 മുതൽ 1911 വരെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു സ്ഥലമായ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം.1900- ൻ്റെ ആദ്യപാദത്തിലാണ് കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്.രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർവഹണത്തിന് കൂടുതൽ അനുയോജ്യമാണ്.ദില്ലിയുടെ ചരിത്രപരവും സാംസ്കാരികവുമായ പ്രധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റുന്നതിനുള്ള പ്രഖ്യാപനം നടത്തി.ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി പ്രദേശത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിലും,മുഗൾ ചക്രവർത്തിയായ ഷാജഹാൻ സ്ഥാപിച്ച ഓൾഡ് ഡെൽഹി(ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളെയും ന്യൂഡെൽഹി എന്നു പരാമർശിക്കാറുണ്ട്.1911-ൽ ഭരസൌകര്യത്തിനായി ഭാരതത്തിൻ്റെ തലസ്ഥാനം ഡൽഹിയാക്കി.ഇന്ത്യയിലെത്തിയ ജോർജ്ജ് അഞ്ചാമൻ്റെയും ഭാര്യ മേരിയുടെയും ബഹുമാനാർത്ഥം നടത്തിയ ദർബാറിലായിരുന്നു ഡൽഹിയെ തലസ്ഥാനമാക്കിയുള്ള പ്രഖ്യാപനം.റെയ് സിനക്കുന്ന് കേന്ദ്രീകരിച്ച് 10 ചതുരശ്ര മൈൽ പ്രദേശത്ത് നഗരം നിർമ്മിച്ചു.ക്ലാസിക്കൽ ഗ്രീക്ക് ശൈലിയും ഇന്ത്യൻ വാസ്തുനിർമ്മാണ ശൈലിയും സംയോജിപ്പിച്ചുള്ള നിർമ്മാണ ശൈലിയായിരുന്നു.എഡ്വിൻ ല്യൂട്ടെൻസ്, ഹെർബർട്ട് ബേക്കർ എന്നിവരായിരുന്നു ശില്പികൾ.1920-ൽ ഒരു നവീന നഗരമായി ന്യൂഡെൽഹി രൂപകൽപ്പന ചെയ്തു.1947-ൽ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതിനു ശേഷം ന്യൂഡെൽഹി ഇന്ത്യയുടെ തലസ്ഥാനമായി.ഡെൽഹിയുടെ വികാസത്തിനു ശേഷം,മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറി.ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡെൽഹി ഉൾപ്പെടുന്ന സംസ്ഥാനമാണ് ഡൽഹി.1947-ലെ ഇന്ത്യാ വിഭജനം ഡൽഹിയെ പിടിച്ചു കുലുക്കി.അഞ്ചു ലക്ഷത്തോളം അഭയാർത്ഥികൾ ഡൽഹിയിലെത്തി.തിലക് നഗർ,ലജ് പത് നഗർ എന്നീ കോളനികൾ അഭയാർത്ഥികൾക്കായി തുറന്നു.അന്ന് ഡൽഹി നേരിട്ട മറ്റൊരു വിപത്തായിരുന്നു വർഗീയ കലാപങ്ങൾ.1.7 കോടി ജനസംഖ്യയുള്ള ഡെൽഹി,ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണുള്ളത്.1956-ൽ ദില്ലി ഒരു കേന്ദ്ര ഭരണപ്രദേശമായി.ചീഫ് കമ്മീഷണർക്കു പകരം ലെഫ് റ്റനൻ്റ് ഗവർണർ ഭരണനിർവഹണം നടത്തി.ഇന്ത്യൻ ഭരണഘടനയുടെ 69-ാമത് ഭേദഗതി പ്രകാരം 1991-ൽ കേന്ദ്ര ഭരണ പ്രദേശം എന്നതിൽ നിന്ന് ദില്ലി ദേശീയ തലസ്ഥാന പ്രദേശം(National Capital Territory) എന്ന പദവി ലഭിച്ചു.രാജ്യത്തിൻ്റെ തലസ്ഥാന നഗരമെന്ന നിലയിൽ പ്രത്യേക പദവിയാണ് ഡൽഹിക്കുള്ളത്.ന്യൂഡെൽഹി,ഡൽഹി,ഡൽഹി കൻ്റോമെൻ്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും,കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ് ഡൽഹി സംസ്ഥാനം.ഡൽഹിയെക്കൂടാതെ സമീപ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശിലെ നോയിഡ,ഗാസിയാബാദ്,മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്,ഗുഡ് ഗാവ്,ബഹദൂർ ഗഢ്,പാനിപ്പട്ട്,രോഹ്ത്തക്ക്,സോനിപ്പട്ട് ,രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ദേശീയതലസ്ഥാന മേഖല(National Capital Region) എന്നറിയപ്പെടുന്ന സ്ഥലം.ഈ നഗരങ്ങൾ ഡൽഹിയുടെ ഉപഗ്രഹ നഗരങ്ങളാണ്.എഡ്വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തു ശില്പിയാണ് ന്യൂഡെൽഹി നഗരം വിഭാവനം ചെയ്തത്.അതിനാൽ ല്യൂട്ടൻ്റെ ഡൽഹിയെന്നും ന്യൂഡെൽഹി അറിയപ്പെടുന്നു.പ്രസിദ്ധമായ ഇന്ത്യാ ഗേറ്റ് ന്യൂഡെൽഹിയിലാണ്.ഒന്നാം ലോകമഹായുദ്ധത്തിൽ അഫ് ഗാനിസ്ഥാനിൽ മരിച്ച ബ്രിട്ടീഷുകാരും ഇന്ത്യാക്കാരുമായ സൈനീകരുടെ സ്മരണക്കായി പണിതീർത്തതാണ് 42 മീറ്റർ ഉയരമുള്ള ഇന്ത്യാ ഗേറ്റ് എന്ന സ്മാരകം.
രാഷ് ട്ര പതി ഭവൻ
രാഷ് ട്ര പതി ഭവൻ സ്ഥിതി ചെയ്യുന്നത് ന്യൂഡെൽഹിയിലെ റെയ് സീന കുന്നിലെ 33 ഏക്കർ വിസ് തീർണ്ണമുള്ള വിശാലമായ സ്ഥലത്താണ്.1912-ൽ നിർമ്മാണം ആരംഭിച്ച് 1929 നിർമ്മാണം പൂർത്തിയാക്കിയ വൈസ്രോയി ഭവൻ ( രാഷ് ട്രപതി ഭവൻ) 1931-ൽ തുറന്നു.1931 ജനുവരി 23-ന് ആദ്യ താമസക്കാരനായ ഇർവിൻ പ്രഭു ഇവിടെ താമസം തുടങ്ങി. ഇതിൻ്റെ ശിൽപി എഡ്വിൻ ല്യൂട്ടൻസ് ആണ്.നാലു നിലകളിലുള്ള രാഷ് ട്ര പതി ഭവന് ഏകദേശം 340 മുറികളാണ് ഉള്ളത്.H ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന രാഷ് ട്രപതി ഭവൻ യൂറോപ്യൻ വാസ്തു വിദ്യയുടെയും ഇന്ത്യൻ വാസ്തു വിദ്യയുടെയും മകുടോദാഹരണമാണ്.രാഷ് ട്രപതി ഭവൻ്റെ മേൽമകുടം സാഞ്ചിയിലെ സ്തൂപത്തിൻ്റെ മാതൃക കടം കൊണ്ടതാണ്. (തുടരും) .
*(c)Bhagyaraj.V.B
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം ____________________________________________ വി.ബി.ഭാഗ്യരാജ് എ...