(വി.ബി.ഭാഗ്യരാജ്)
റിപ്പബ്ലിക് ദിനത്തെക്കുറിച്ച്
---------- ------------------------------------------
ലാറ്റിൻ ഭാഷയിലെ 'റെസ്' ,'പബ്ലിക്' എന്നീ വാക്കുകൾ ചേർന്നാണ് റിപ്പബ്ലിക് എന്ന വാക്കുണ്ടായത്.ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നാണ് ആ വാക്കിൻ്റെ അർത്ഥം.രാജാവിനു പകരം ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾ ചേർന്ന് ഭരിക്കുന്ന രാജ്യത്തെയാണ് റിപ്പബ്ലിക് എന്ന് പൊതുവെ പറയുന്നത്.
*എന്തുകൊണ്ടാണ് ജനുവരി 26 തന്നെ റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കാരണം ?
1949 നവംബർ 26 -നാണ് ഭരണഘടന നിലവിൽ വരുന്നത്. 1950 ജനുവരി 26 -നാണ് ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. 1929 ജനുവരി 26 -നാണ് ബ്രിട്ടീഷുകാർ മുന്നോട്ടുവച്ച അർധ സ്വാതന്ത്ര്യത്തിനെതിരായി ‘പൂർണ സ്വരാജ്’ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്.
No comments:
Post a Comment