Monday, June 5, 2023

പ്ലസ് വൺ ഏകജാലകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശന നടപടികൾ നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ ആർട്ടിക്കിളിൽ നൽകിയിരിക്കുന്നത്.

?. ഓൺലൈൻ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണോ.

*സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടതില്ല.എന്നാൽ പത്താംതരം പഠന സ്കീം others ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത് കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.ഭിന്നശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നവരും അപേക്ഷയോടൊപ്പം മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റിന്റെ സ്കാൻ ചെയ്ത് കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം .

?. ഓപ്ഷൻ രജിസ്ട്രേഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്

*കുട്ടി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്കൂളും ആ സ്കൂളിലെ ഒരു സബ്ജക്ട് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ.അപേക്ഷകൻ പഠിക്കാൻ ഏറ്റവും അധികം  ആഗ്രഹിക്കുന്ന സ്കൂളും സബ്ജക്ട് കോമ്പിനേഷനും ആദ്യ ഓപ്ഷനായി നൽകണം.ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കപ്പെടേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നൽകണം.

?. താല്ക്കാലിക പ്രവേശനം നേടാൻ ഫീസ് അടയ്ക്കേണ്ടതുണ്ടോ ,എത്ര രൂപയാണ്.

*ഇല്ല.മുഖ്യ അലോട്ടുമെന്റുകൾ കഴിയുന്നതു വരെ താൽക്കാലിക  Allotment-ൽ തുടരാം.

താൽക്കാലിക പ്രവേശനം നേടാനായി ഹയർസെക്കൻഡറി പ്രവേശന യോഗ്യത തെളിയിക്കുവാനുള്ള അസൽ സർട്ടിഫിക്കറ്റുകൾ  സ്കൂൾ Principal നെ ഏൽപ്പിച്ചാൽ മതിയാകും.

?സ്ഥിര/താൽക്കാലിക പ്രവേശനത്തിന് എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കണോ.

*ഹാജരാക്കണം 

?. മെറിറ്റ് പ്രവേശനത്തിന് എത്ര അലോട്ട്മെന്റ്  ഉണ്ടാകും

*3 അലോട്ട്മെന്റാണ് മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിൽ ഉള്ളത്. മുഖ്യ Allotment -ന് ശേഷം ഒഴിവുള്ള സീറ്റിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് നടത്തും.ആദ്യ അലോട്ട്മെന്റ് ജൂൺ 19 നും, മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് ജൂലൈ 1-നാണ്.

?.  Allotment-ന് മുൻപ് അപേക്ഷയിലെ തെറ്റു തിരുത്താൻ അവസരം ഉണ്ടോ 

*ഉണ്ട്.

?ട്രയൽ  Allotment-നു ശേഷവും തെറ്റുകൾ തിരുത്താൻ കഴിയുമോ?.

*സാധിക്കും.നിർദ്ദിഷ്ട ദിവസം Candidate login വഴി തെറ്റുകൾ തിരുത്താൻ കഴിയും.പ്രസ്തുത ദിവസം ദിനപത്രങ്ങളിലൂടെ അറിയാൻ കഴിയും.

?. എന്നാണ് ട്രയൽ Allotment 

*June13 

?. മുഖ്യ Allotment -ൽ സീറ്റ് കിട്ടിയിട്ടും നിശ്ചിത സമയം പരിധിക്കുള്ളിൽ പ്രവേശനം നേടാത്ത വരെ സപ്ലിമെന്ററി Allotment -ൽ പരിഗണിക്കുമോ 

*ഇല്ല

? ഒന്നിലധികം ജില്ലകളിൽ പ്രവേശനം നേടുന്നവർ ഓരോ ജില്ലയിലും പ്രത്യേകം അപേക്ഷ സമർപ്പിക്കണോ 

*സമർപ്പിക്കണം.










Sunday, June 4, 2023

പരിസ്ഥിതി ദിന ക്വിസ്

 1, ഏത് വർഷമാണ് യു.എൻ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്?

1972

2,യു.എൻ.ഇ.പി(United Nations Environmental Programme) സ്ഥാപിച്ച വർഷം?

1972 ജൂൺ 5

3, ആദ്യ പരിസ്ഥിതി ദിനാഘോഷം നടന്ന വർഷം?

1973

4,2023-ലെ ലോക പരിസ്ഥിതി ദിന മുദ്രാവാക്യം?

പ്ലാസ്റ്റിക്ക് മലിനീകരണത്തിനുള്ള പരിഹാരം

5,യു.എൻ.ഇ.പി യുടെ ആസ്ഥാനം?

നെയ്റോബി(കെനിയ)

6,ഈ വർഷത്തെ ലോക പരിസ്ഥിതി ദിന ഔദ്യോഗിക ആഘോഷം നടക്കുന്ന രാജ്യം?

കോറ്റ് ഡി ഐവയർ (ഐവറി കോസ്റ്റ്)

7, ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംഘടനയായി അറിയപ്പെടുന്നത്?

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ(WWF)

8,WWF സ്ഥാപിച്ച വർഷം?

1961 ഏപ്രിൽ

9,WWF- ന്റെ സ്ഥാപകൻ ആരെല്ലാം?

*ബെൻ ഹാർഡ് രാജകുമാരൻ

*ജൂലിയൻ ഹക്സ്ലി

*ഗോഡ്ഫ്രീ റോക്ക്ഫെല്ലർ

*മാക്സ് നിക്കോൾസൺ 

10, ജീവനുള്ള ഗ്രഹത്തിനായി( For a Living Planet) എന്നത് ഏത് പരിസ്ഥിതി സംഘടയുടെ ആപ്തവാക്യമാണ്?

WWF-ന്റെ 

11, വംശനാശം സംഭവിക്കുന്ന ജീവികളെ പറ്റിയുള്ള റെഡ് ഡാറ്റാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ സംഘടന ഏത്?

ഇന്റർനാഷണൽ യൂണിയൻ  ഫോർ കൺസർവേഷൻ ഒഫ് നേച്ചർ (IUCN)

12,WWF- ന്റെ ചിഹ്നം?

ഭീമൻ 🐼 പാണ്ട 

13,IUCN സ്ഥാപിച്ച വർഷം? 

1948 ഒക്ടോബർ

14,IUCN -  ന്റെ ആസ്ഥാനം? 

ഗ്ലാൻഡ് (Switzerland)

15,IUCN- ന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച ആദ്യത്തെ ഇന്ത്യക്കാരൻ?

എം.എസ്. സ്വാമിനാഥൻ

16,ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

സുന്ദർലാൽ ബഹുഗുണ

 17,2004 -ലെ സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവായ വങ്കാരി മാതായി കെനിയയിൽ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ സംഘടന ഏത്? 

ഗ്രീൻ ബെൽറ്റ് മൂവ്മെന്റ് (1977)

18, ആഗോള താപനം ചെറുക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ UNEP 2006-ൽ തുടങ്ങിയ പ്രവർത്തനം ഏത്? 

ബില്യൺ ട്രീ ക്യാമ്പയിൻ 

19, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്കായുള്ള റെയിൻബോ വാരിയർ എന്ന കപ്പൽ ഏതു സംഘടനയുടേതാണ് ?

ഗ്രീൻ പീസ്

20, 1983-ൽ പശ്ചിമഘട്ടത്തിലെ മരം മുറി തടയാനായി അപ്പിക്കോ പ്രസ്ഥാനം രൂപം കൊണ്ടത് എവിടെയാണ്? 

കർണാടക 

21, പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് ?

അലക്സാണ്ടർ ഹംബോൾട്ട് 

22, ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?

ആർ.മിശ്ര 

23, ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ആദ്യ ഭൗമ ഉച്ചകോടി നടന്ന വർഷം? 

1992

24,നർമ്മദാ ബചാവോ ആന്തോളൻ മൂവ്മെന്റുമായി ബന്ധപ്പെട്ട പ്രവർത്തക?

മേധാപഠ്ക്കർ 

25, ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപർ? 

സുനിതാ നാരായൺ

26,മണ്ണ് ദിനം ?

ഡിസംബർ 5

27,ജൈവ വൈവിധ്യ വർഷം?

2010

28,ഓസോൺ പാളി കാണപ്പെടുന്നത് ഏത് അന്തരീക്ഷ പാളിയിൽ? 

സ്ട്രാറ്റോസ്പിയറിൽ 

29, പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര?

ഇക്കോമാർക്ക് 

30,DDT യുടെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന റേച്ചൽ കഴ്സന്റെ ഗ്രന്ഥമേത്? 

നിശബ്ദ വസന്തം (Silent Spring)

31,ഓസോണിന്റെ നിറം ?

ഇളം നീലനിറം

32, ഓസോൺ എന്തിനാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്?

മൂന്ന് ഓക്സിജൻ ആറ്റങ്ങളാൽ 

33, ഓക്സിജന്റെ അറ്റോമിക നമ്പർ? 8

34, അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്? 

21%

35, ഓസോൺ പാളിയുടെ സംരക്ഷണത്തിനായി ലോക രാജ്യങ്ങൾ ഒപ്പുവെച്ച കരാർ? മോൺട്രിയേൽ പ്രോട്ടോക്കോൾ

36, കാലാവസ്ഥ വ്യതിയാനം കുറയ്ക്കാൻ യു.എൻ.ഒ 1997 ഡിസംബർ 11-ന് ഉണ്ടാക്കിയ ഉടമ്പടി? ക്യോട്ടോ ഉടമ്പടി

37, ഓസോൺ വിഘടനത്തിന് കാരണമാകുന്ന സംയുക്തം?

CFC(ക്ലോറോ ഫ്ലൂറോ കാർബൺ) 

38, ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം? 

2005 

39, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്നത്? 1985

40, ഭൗമ ദിനമായി ആചരിക്കുന്നത്?

ഏപ്രിൽ 22

41, കേരളത്തിൽ കണ്ടൽ വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശസ്ത വ്യക്തി?

കല്ലേൻ പൊക്കുടൻ 

42,കണ്ടൽ ചെടികളും മറ്റു കുറ്റിച്ചെടികളും നട്ടുപിടിപ്പിച്ച് കടൽക്ഷോഭത്തിൽ നിന്ന് കടൽത്തീരത്തെ രക്ഷിക്കാൻ കേരള വനംവകുപ്പ് ആരംഭിച്ച പദ്ധതി?

ഹരിത തീരം

43, കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല? 

കണ്ണൂർ

44, ശാസ്ത്രീയമായി വനവൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്ന രീതിയാണ്?

സിൽവി കൾച്ചർ 

45,റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം?

  1964 

46, കേരള വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി നടത്തുന്ന വനവത്കരണ പദ്ധതി? എന്റെ മരം 

47,എന്റെ മരം പദ്ധതിയെത്തുടർന്ന് പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി? മണ്ണെഴുത്ത് 

48, റോഡുകൾക്ക് ഇരുവശവും തണൽമരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി? ഹരിത കേരളം 

49, പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?1986 

50, വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?1980 

51, ദേശീയ ഹരിത ട്രൈബ്യൂണൽ നിലവിൽ വന്നതെന്ന്?2010 October 18

52,വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10 

53,വന മഹോത്സവത്തിന്റെ പിതാവ്?

കെ.എം.മുൻഷി

54, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ആസ്ഥാനം?

ന്യൂഡൽഹി







*Bhagyaraj.V.B




  














Friday, June 2, 2023

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

                                            ഭാഗ്യരാജ്.വി.ബി

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനമനസ്സുകളിൽ ഉറപ്പിക്കാനായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി.1972-ലാണ് യു.എൻ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്.ആദ്യ പരിസ്ഥിതി ദിന ആഘോഷം 1973 ലാണ് നടന്നത്.ആ വർഷത്തെ മുദ്രാവാക്യം " ഒരു ഭൂമി മാത്രം" എന്നതായിരുന്നു.തുടർന്നുള്ള ഓരോ വർഷവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓരോ തീമിനെ അടിസ്ഥാനമാക്കി ലോകമെമ്പാടും വിവിധ പരിപാടികൾ നടത്തി വരുന്നു.യു.എൻ പരിസ്ഥിതി വിഭാഗത്തിന്റെ ആഹ്വാന പ്രകാരം ലോകമെമ്പാടുമുളള സ്കൂളുകളും, കോളേജുകളും , വിവിധ സംഘടനകളും വൃക്ഷതൈകൾ നട്ടും, സെമിനാറുകളും-ചർച്ചകളും നടത്തിയും ലോകപരിസ്ഥിതി ദിനം ആഘോഷിച്ചു വരുന്നു.

#BeatPlasticPollution എന്ന ഹാഷ്ടാഗും മുദ്രാവാക്യവും ഉപയോഗിച്ച് പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിന്റെ സുവർണജൂബിലി വർഷമാണിത്.2023 ലെ തീം" പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരം" എന്നതാണ്. ഈ വർഷം പരിസ്ഥിതി ദിനത്തിലെ ഔദ്യോഗിക ആഘോഷം നടക്കുന്ന രാജ്യം കോറ്റ് ഡി ഐവയർ ആണ്.2014 മുതൽ ഈ രാജ്യം പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.ഐവറി കോസ്റ്റിലെ പ്രധാന നഗരമായ അബിജാൻ  പ്ലാസ്റ്റിക് മലിനീകരണത്തെ മറികടക്കാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായും മാറിയിരിക്കുന്നു. പ്ലാസ്റ്റിക് മൂലമുള്ള പരിസ്ഥിതി മലിനീകരണം ഭീതിജനകമാണ്.ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് 430 ദശലക്ഷത്തിലധികമാണ്.അതിൽ പകുതിയിലധികവും ഒറ്റ പ്രാവശ്യ ഉപയോഗത്തിനായി ഉത്പാദിപ്പിക്കപ്പെട്ടവയാണ്.റീ സൈക്കിൾ ചെയ്യപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അളവ് പത്ത് ശതമാനത്തിന് താഴെയാണ്.ജലാശയങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഒരിടമാണെന്ന തോന്നൽ മാറണം.ഓരോ വർഷവും 19  മുതൽ 23 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജലാശയങ്ങളിൽ എത്തിച്ചേരുന്നു.ഇതുമൂലമുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നിരവധിയാണ്. 

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള കടമ ഓരോ പൗരനും ഉണ്ടെന്നുള്ള കാര്യം ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 48 A ,51A(g)വ്യക്തമാക്കുന്നു.പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഓരോ യത്നത്തിലും നാമോരോരുത്തർക്കും പങ്കാളിയാകാം.

PART OF THE BRAIN

 The human brain is made up of :

*CEREBRUM

*CEREBELLUM

*MEDULLA OBLONGATA


ശനിയാഴ്ച അവധി

 ശനിയാഴ്ചകളിൽ അവധി ദിനമായിരിക്കും


സ്കൂൾ അടയ്ക്കൽ ഇനി ഏപ്രിൽ 5 ന്

 തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകൾക്കു മധ്യവേനലവധി ഇനി ഏപ്രിൽ 6 മുതലായി രിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.നിലവിൽ വാർഷിക പരീക്ഷ കഴിഞ്ഞു മാർച്ച് 31ന് ആണു സ്കൂൾ അടയ്ക്കുന്നത്.അടുത്ത വർഷം ഇത് ഏപ്രിൽ 5 നാണ്.പഠന ദിവസങ്ങൾ 210 ദിവസം ആക്കി ഉയർത്തുന്നതിന് വേണ്ടിയാണ് 2 മാസം നീളുന്ന മധ്യവേനൽ അവധിയിലെ ആദ്യ ആഴ്ചകൂടി പ്രവൃത്തി ദിവസം ആക്കുന്നത്.ഇതോടെ മധ്യവേനലവധി 7 ആഴ്ചയായി ചുരുങ്ങും.ഹയർ സെക്കൻഡറി,വി.എച്ച്.എസ്.സി എന്നിവയ്ക്ക് ഇത് ബാധകമല്ല.

Wednesday, May 31, 2023

എൻ.എസ്.അരുണിമയ്ക്ക് ഫുൾ 'എ' പ്ലസ്

പ്ലസ്.ടു (സയൻസ്) പരീക്ഷക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കി എൻ.എസ്.അരുണിമ.പത്തനംതിട്ട കടമ്മനിട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയായ അരുണിമ പത്താം ക്ലാസിലും ഫുൾ എ പ്ലസ് നേടിയിരുന്നു.കലാ-കായിക രംഗത്തും നിരവധി നേട്ടങ്ങൾ അരുണിമ നേടിയിട്ടുണ്ട്.മികച്ച ചിത്രകാരികൂടിയായ അരുണിമയുടെ ലക്ഷ്യം സിവിൽ സർവ്വീസാണ്. 

 

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...