പഠിക്കാനും ,ഗൃഹിക്കാനും ,ഗണിക്കാനും ,അപഗ്രഥിക്കാനും യുക്തിസഹമായി ചിന്തിക്കാനും സാദൃശ്യങ്ങൾ മനസ്സിലാക്കാനും ഭാഷ പ്രയോഗിക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ഉള്ള കഴിവാണ് ബുദ്ധി (Intelligence).തോൺഡൈക്കിൻ്റെ അഭിപ്രായ പ്രകാരം ബുദ്ധി എന്നത് -"പൂർവ്വകാലാനുഭവങ്ങളെ ലക്ഷ്യപൂർവ്വം പ്രയോഗിക്കാനുള്ള കഴിവാണ്"ഡേവിഡ് വെഷ് ലർ പറഞ്ഞത് ബുദ്ധിയെന്നത് യുക്തിപൂർവ്വം ചിന്തിക്കുന്നതിനും സോദ്ദേശപൂർവ്വം പ്രവർത്തിക്കുന്നതിനും പരിസ്ഥിതിയുമായി ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു വൃക്തിയുടെ ക്ഷമതയാണ്.
ബുദ്ധിയിൽ ഒരൊറ്റ ഘടകമേ അന്തർഭവിച്ചിട്ടുള്ളുയെന്ന് ഏകഘടക സിദ്ധാന്തം അനുശാസിക്കുന്നു.ബുദ്ധിയെ സംബന്ധിച്ച ദ്വിഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് സ്പിയർമാൻ ആണ്.ബഹുഘടക സിദ്ധാന്തം രൂപികരിച്ചത് തോൺഡൈക്കാണ്.
ബുദ്ധി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയത് ആൽഫ്രഡ് ബിനെറ്റാണ്.ബുദ്ധിമാപനം എന്ന ആശയം ആദ്യമായി രൂപികരിച്ചത് സ്റ്റേൺ ആണ്.IQ=MA * 100
CA ഇതാണ് ബുദ്ധിമാപനം നടത്താനുള്ള സമവാക്യം.മാനസി പ്രായത്തിൻ്റെയും ശാരീരിക പ്രായത്തിൻ്റെറയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നതാണ് ബുദ്ധിമാപനം.📊
No comments:
Post a Comment