*Provisional.*Not official *Zoom for clarity
Sunday, February 21, 2021
Thursday, February 4, 2021
പത്താം ക്ലാസ് സോഷ്യൽ സയൻസ് പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള വീഡിയോ
https://youtu.be/qvI0S_qtFEM 👈 ഈ ലിങ്ക് വഴി പ്രവേശിച്ച് വീഡിയോ കാണുക,ഷെയർ ചെയ്യുക.എല്ലാ പാഠഭാഗങ്ങളുടെയും വീഡിയോ ലഭ്യമാണ്.പാഠഭാഗത്തിലെ പ്രധാന പോയിൻ്റുകൾ വേഗം മനസ്സിലാക്കാനും ,ഓർമ്മിക്കാനും സാധിക്കും.
Monday, February 1, 2021
ചോർച്ചാ സിദ്ധാന്തം
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആയിരുന്നു.ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങളെക്കുറിച്ച് ചോർച്ചാ സിദ്ധാന്തം എന്നറിയപ്പെടുന്ന തൻ്റെ നിഗമനങ്ങളെക്കുറിച്ച് അദ്ദേഹം" പോവർട്ടി ആൻ്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ "എന്ന പുസ്തകത്തിൽ പ്രതിപാദിച്ചു.
ഇന്ത്യൻ സമ്പദ് ബ്രിട്ടനിലേക്ക് ചോർന്നത് ഇങ്ങനെയാണ്-
*ഇന്ത്യയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി
*ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
*ഇന്ത്യയിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുക വഴി അവർക്ക് ലഭിച്ച ലാഭം
*ഇന്ത്യയിൽ നിന്നു പിരിച്ചെടുക്കുന്ന നികുതി
Sunday, January 31, 2021
ഫ്രഞ്ച് വിപ്ലവത്തിൻ്റെ ലക്ഷ്യങ്ങളും സ്വാധീനവും
*ജനകീയപരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നൽകി
*മധ്യവർഗത്തിൻ്റെ വളർച്ചയെ സഹായിച്ചു
*ദേശീയതയുടെ ആവിർഭാവത്തിന് വഴിയൊരുക്കി
*രാജ്യമെന്നാൽ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്നു പ്രഖ്യാപിച്ചു
*സ്വാതന്ത്രം,സമത്വം,സാഹോദര്യം
*യൂറോപ്പിൽ ഫ്യൂഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി
*പിൽക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങൾക്കും ആവേശം പകർന്നു
*യൂറോപ്പിൽ നിലനിന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കു ഭീക്ഷണിയുയർത്തി
Saturday, January 30, 2021
ബാങ്കിംങ് രംഗത്തെ നൂതന പ്രവണതകൾ
1,ഇലക്ട്രോണിക് ബാങ്കിംങ്
ബാങ്കുകൾ കമ്പ്യൂട്ടർവത്കരിക്കുകയും എ.ടി.എം സൌകര്യം ലഭ്യമാക്കുകയും വഴി ബാങ്കിങ് സേവനം ഏതു ബാങ്കുവഴിയും ലഭിക്കുന്നതിന് എളുപ്പവഴി.നെറ്റ് ബാങ്കിങിലൂടെയും ടെലിബാങ്കിങിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതിയാണ് ഇലക്ട്രോണിക് ബാങ്കിങ്.
എല്ലാ സമയും ബാങ്കിങ്,എല്ലായിടത്തും ബാങ്കിങ്,നെറ്റ് ബാങ്കിങ്,മൊബൈൽ ഫോണിലൂടെയുള്ള ബാങ്കിങ് എന്നിവ ഇലക്ട്രോണിക് ബാങ്കിങിൻ്റെ ഭാഗമാണ്.ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ഇതിന് ആവശ്യമില്ല.ബാങ്ക് അക്കൌണ്ടും നെറ്റ് ബാങ്കിങ് സൌകര്യവും മാത്രം മതിയാകും.ഇത് എങ്ങനെയൊക്കെ സഹായകമാകുന്നു എന്ന് നോക്കാം.
*വീട്ടിൽ നിന്നു തന്നെ ലോകത്തെവിടെയും പണം അയയ്ക്കാനാകും,ബില്ലുകൾ അടയ്ക്കാനും കഴിയും
*കുറഞ്ഞ സമയം മതിയാകും
*ഇതിനുള്ള സർവ്വീസ് ചാർജ്ജ് കുറവാണ്
2,കോർ ബാങ്കിങ്
എല്ലാ ബാങ്കുകളുടെയും ശാഖകൾ സെൻട്രൽ സെർവറിൻ്റെ കീഴിൽ കൊണ്ടു വന്നു ബാങ്കിംങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ഭബാങ്കിലേക്ക് സാധ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള ഒരു സൌകര്യമാണ് കോർ ബാങ്കിങ്.ഇതു വഴി എ.ടി.എം,ഡെബിറ്റ് കാർഡ്,ക്രഡിറ്റ് കാർഡ് ,നെറ്റ് ബാങ്കിങ്,ടെലി ബാങ്കിങ്,മൊബൈൽ ബാങ്കിങ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ വന്നു.ഇതോടെ ബാങ്കിങ് ഇടപാടുകൾ ലളിതമായി.
Wednesday, January 27, 2021
ഭീമാകാരത്വം,വാമനത്വം,അക്രോമെഗലി
ഭീമാകരത്വം
വളർച്ചയുടെ ഘട്ടത്തിൽ സെമാറ്റോട്രോപിൻ ഉല്പാദനം കൂടിയാൽ അമിതവളർച്ചയ്ക്കിടയാകും.ഇതിനെ ഭീമാകാരത്വം എന്ന് പറയും
വാമനത്വം
വളർച്ചയുടെ ഘട്ടത്തിൽ സൊമാറ്റോട്രോഫിൻ ഉല്പാദനം കുറഞ്ഞാൽ വളർച്ച മുരടിച്ച് വാമനത്വത്തിന് കാരണമാകും.
അക്രോമെഗലി
വളർച്ചാഘട്ടത്തിന് ശേഷം സൊമാറ്റോട്രോഫിൻെറ അമിതോല്പാദനം മുഖാസ്ഥി,വിരലുകൾ എന്നീ അസ്ഥികൾ വളരുന്നതിന് ഇടയാക്കും.ഇതാണ് അക്രോമെഗലി
ഭാസ്കരവല്ലി
ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...
-
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആ...
-
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ 👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി 👉വിറ്റികൽച്ചർ--മുന്തിരി കൃഷി 👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി 👉സിൽവി കൾച്...
-
👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്? പൈഥഗോറസ് 👉ലോഗരിതത്തിൻ്റെ പിതാവ്? ജോൺ നേപ്പിയർ 👉ജ്യാമിതിയിടെ പിതാവ്? യൂക്ലിഡ് 👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പ...

























