Thursday, June 16, 2022

SSLC REVALUATION

 SSLC REVALUATION

-----------------------------------
*2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാവുന്നതാണ്. ഫൈനൽ കൺഫെർമേഷനു ശേഷം ലഭിക്കുന്ന പ്രിൻ്റ് അപേക്ഷാ ഫീസിനൊപ്പം പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രഥമാദ്ധ്യാപകന് ജൂൺ 21 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.*
📝 Revaluation - Rs. 400.00/- per paper,
📝 Scrutiny - Rs. 50.00/- per paper,
📝 Photocopy - Rs. 200.00/- per paper.



Monday, June 13, 2022

എസ്.എസ്.എൽ.സി പരീക്ഷാ ഫലം - 2022 അറിയാൻ

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

-----------------------------------------------------------------------
തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ മൂന്ന് മണിക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.ഫലം അറിയാനുള്ള ലിങ്കുകൾ ചുവടെ:
👉https://keralaresults.nic.in/ https://keralaresults.nic.in/



Saturday, June 11, 2022

SSLC QUESTIONS AND ANSWERS

https://www.youtube.com/c/BhagyarajVb *ഇംഗ്ലീഷ് ജനത ഇംഗ്ലണ്ടിനെതിരെ നടത്തിയ സമരമായിരുന്നു അമേരിക്കൻ സ്വതന്ത്ര്യ സമരം.പ്രസ്താവന സമർത്ഥിക്കുക?

=ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ജനങ്ങളാണ് വടക്കെ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചത്.ഇവർ മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരെ നടത്തിയ സമരമായിരുന്നു അമേരിക്കൻ സ്വാതന്ത്ര്യ സമരം.

*മധ്യവർഗത്തിൻ്റെ അസംതൃപ്തി ഫ്രഞ്ച് വിപ്ലവത്തിന് വഴിതെളിച്ചതെങ്ങനെ?

=ഫ്രഞ്ച് സമൂഹത്തിൽ അവശത അനുഭവിച്ചതും ചൂഷണത്തിന് വിധേയമായതും അധികാരം നിഷേധിക്കപ്പെട്ടതും മധ്യവർഗത്തിനായിരുന്നു.അവർ മൂന്നാമത്തെ എസ്റ്റേറ്റായ കോമൺസിലാണ്  ഉൾപ്പെട്ടിരുന്നത്.ഫ്രഞ്ച് ചിന്തകരായ വോൾട്ടയർ,റൂസ്സോ,മൊണ്ടസ്ക്യൂ എന്നിവരും,ഫിസിയോ ക്രാറ്റുകളും മധ്യവർഗത്തിൻ്റെ താൽപര്യങ്ങൾക്കാണ് ഊന്നൽ നൽകിയത്.ഇത്തരത്തിൽ മധ്യവർഗത്തിൻ്റെ അസംതൃപ്തിയും ഇടപെടലുമാണ് ഫ്രഞ്ച് വിപ്ലവത്തിന് വഴി തെളിച്ചത്.

*ചുവടെ തന്നിട്ടുള്ള സംഭവങ്ങൾ കാലഗണനാ ക്രമത്തിലാക്കുക.

1,ഫെബ്രുവരി വിപ്ലവം

2,ലോംഗ് മാർച്ച്

3,അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം

4,ടെന്നീസ് കോർട്ട് പ്രതിജ്ഞ

=1,അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം(1776 ജൂലൈ 4)

2,ടെന്നീസ് കോർട്ട് പ്രതിജ്ഞ(ജൂൺ 20,1789)

3,ഫെബ്രുവരി വിപ്ലവം(1917)

4,ലോംഗ് മാർച്ച്(1934)

നെപ്പോളിയൻ്റെ പരിഷ് കാരങ്ങളും നയങ്ങളും പരിശോധിച്ച് ഫ്രഞ്ച് വിപ്ലവത്തിൻ്റെ ഏതെല്ലാം ആശയങ്ങൾ അവയിൽ പ്രതിഫലിക്കുന്നുവെന്ന് കണ്ടെത്തി,പട്ടിക പൂർത്തിയാക്കുക.

https://www.youtube.com/watch?v=X9OWarw7agcലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ:https://www.youtube.com/watch?v=X9OWarw7agc

 

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...