Wednesday, June 4, 2025

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം 

____________________________________________ 

                  വി.ബി.ഭാഗ്യരാജ്  


എല്ലാ വർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.


    ചരിത്രം 

---------------------

മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തിൽ 1972 ജൂൺ അഞ്ചു മുതൽ 16 വരെ സ്റ്റോക്ക് ഹോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലി രാഷ്ട്രത്തലവന്മാർക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥിതി ദിനാചരണം നടത്താനുള്ള ആദ്യ തീരുമാനം ഉണ്ടായത്.1974 ജൂൺ അഞ്ചിനായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം.1974-ൽ, " ഒരേയൊരു ഭൂമി" എന്ന പ്രമേയത്തോടെ അമേരിക്കയിലെ സ്പോക്കെയ്നിലാണ് ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചത്.അന്നു മുതൽ എല്ലാവർഷവും ഒരു പ്രത്യേക പരിസ്ഥിതി വിഷയവുമായി ഈ ദിനം ആചരിക്കുന്നു .യു.എൻ പൊതുസഭയുടെ തീരുമാന പ്രകാരം United Nations Environment programme (UNEP) നിലവിൽ വന്നതും ജൂൺ അഞ്ചിനായിരുന്നു.ലോകമെമ്പടുമുള്ള ഏകദേശം നൂറ്റിനാൽപ്പത്തി മൂന്നിലധികം രാജ്യങ്ങൾ ഈ ദിനം ആചരിക്കുന്നു.എല്ലാ വർഷവും വ്യത്യസ്ത രാജ്യങ്ങളാണ് ഈ ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന രാജ്യം ദക്ഷിണ കൊറിയയാണ്.2011-ലും , 2018-ലും ഭാരതമായിരുന്നു ആതിഥേയത്വം വഹിച്ച രാജ്യം.


ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ തീം : ' Beat the Plastic Pollution' എന്നതാണ്.പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതാണ്.പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തുവരുന്ന വിഷപദാർത്ഥങ്ങളായ ഡയോക്സിനുകൾ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.കൂടാതെ ആസ്മ, അലർജി തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണവുമാണ് ഡയോക്സിനുകൾ.

പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ കലരാൻ സാധ്യതയുള്ള വിഷവാതകമാണ് കാർബൺ മോണോക്സൈഡ്.ഇതിനു നിറവും ഗന്ധവുമില്ല.ഇത് രക്തത്തിലെ ഹീമോഗ്ലോബിനുമായി കലർന്ന് കാർബോക്സിഹീമോഗ്ലോബിൻ(കാർബമിനോ ഹീമോഗ്ലോബിൻ) എന്ന പദാർത്ഥം ഉണ്ടാക്കുന്നു.ഇത് ഓക്സിജൻ ശ്വാസകോശത്തിൽ നിന്നും പേശികളിൽ എത്തുന്നതിന് തടസം സൃഷ്ടിക്കുന്നു.ലോകത്ത് പ്രതിവർഷം 430 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉല്പാദിപ്പിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അതിൽ മൂന്നിൽ രണ്ട് ഭാഗവും ഹ്രസ്വകാല ഉൽപ്പന്നങ്ങളാണ്,അവ ഉടൻതന്നെ മാലിന്യമായി മാറുകയും സമുദ്രം നിറയ്ക്കുകയും പലപ്പോഴും മനുഷ്യന്റെ ഭക്ഷ്യ ശൃംഖലയിലേക്ക് കടക്കുന്നു.അതുകൊണ്ട് പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കുക എന്ന സന്ദേശം ഉയർത്തി പിടിക്കുന്ന 2025-ലെ ലോക പരിസ്ഥിതിദിനത്തിന്റെ പ്രസക്തി വളരെ വലുതാണ്.പ്ലാസ്റ്റിക് ഉപയോഗം നിരസിക്കുക,കുറയ്ക്കുക, പുനരുപയോഗം ചെയ്യുക എന്നിവ ഇതിനുള്ള പരിഹാരമാർഗ്ഗങ്ങളാണ്.


   പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ 

-------------------------------------------------------------------

*പരിസ്ഥിതി അവബോധം:

പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.


*സംരക്ഷണ പ്രവർത്തനങ്ങൾ:

വായു, ജലം,മണ്ണ് എന്നിവയുടെ മലിനീകരണം കുറയ്ക്കുന്നതിനും വന്യ ജീവികളെ സംരക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുകയും ചെയ്യുക.


*ആഗോള സഹകരണം:

പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക.


 പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെയും വരും തലമുറയുടെയും നിലനിൽപ്പിന് അനിവാര്യമാണ്.അതിനാൽ പരിസ്ഥിതി ദിനാചരണം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്താൻ സഹായിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും നൽകും.




ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...