1,ഇലക്ട്രോണിക് ബാങ്കിംങ്
ബാങ്കുകൾ കമ്പ്യൂട്ടർവത്കരിക്കുകയും എ.ടി.എം സൌകര്യം ലഭ്യമാക്കുകയും വഴി ബാങ്കിങ് സേവനം ഏതു ബാങ്കുവഴിയും ലഭിക്കുന്നതിന് എളുപ്പവഴി.നെറ്റ് ബാങ്കിങിലൂടെയും ടെലിബാങ്കിങിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതിയാണ് ഇലക്ട്രോണിക് ബാങ്കിങ്.
എല്ലാ സമയും ബാങ്കിങ്,എല്ലായിടത്തും ബാങ്കിങ്,നെറ്റ് ബാങ്കിങ്,മൊബൈൽ ഫോണിലൂടെയുള്ള ബാങ്കിങ് എന്നിവ ഇലക്ട്രോണിക് ബാങ്കിങിൻ്റെ ഭാഗമാണ്.ബാങ്കിങ് ഉപകരണങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ഇതിന് ആവശ്യമില്ല.ബാങ്ക് അക്കൌണ്ടും നെറ്റ് ബാങ്കിങ് സൌകര്യവും മാത്രം മതിയാകും.ഇത് എങ്ങനെയൊക്കെ സഹായകമാകുന്നു എന്ന് നോക്കാം.
*വീട്ടിൽ നിന്നു തന്നെ ലോകത്തെവിടെയും പണം അയയ്ക്കാനാകും,ബില്ലുകൾ അടയ്ക്കാനും കഴിയും
*കുറഞ്ഞ സമയം മതിയാകും
*ഇതിനുള്ള സർവ്വീസ് ചാർജ്ജ് കുറവാണ്
2,കോർ ബാങ്കിങ്
എല്ലാ ബാങ്കുകളുടെയും ശാഖകൾ സെൻട്രൽ സെർവറിൻ്റെ കീഴിൽ കൊണ്ടു വന്നു ബാങ്കിംങ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ഭബാങ്കിലേക്ക് സാധ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള ഒരു സൌകര്യമാണ് കോർ ബാങ്കിങ്.ഇതു വഴി എ.ടി.എം,ഡെബിറ്റ് കാർഡ്,ക്രഡിറ്റ് കാർഡ് ,നെറ്റ് ബാങ്കിങ്,ടെലി ബാങ്കിങ്,മൊബൈൽ ബാങ്കിങ് എന്നിവയെല്ലാം ഒരു കുടക്കീഴിൽ വന്നു.ഇതോടെ ബാങ്കിങ് ഇടപാടുകൾ ലളിതമായി.